മാംഗല്യം 56

Author : ദേവൂട്ടി

Inspired from a real life event….

പകുതി തുറന്ന ജനലിലൂടെ അകത്തേക്ക് വരണമോ എന്ന് സംശയിച്ച് ഒരു കുഞ്ഞ് നിലാവെളിച്ചം അവളെ ചുറ്റി നിന്നു.

മുറ്റത്തെ മാവിന്‍ കൊമ്പിലിട്ടിരുന്ന ഊഞ്ഞാലിനുമപ്പുറം നിന്നാ നിലാ ചന്ദ്രൻ ഒളിച്ച് കളിക്കുന്നുണ്ട്.

ഇല ചാര്‍ത്തിനിടയിലൂടെ പഞ്ചാരമണലില്‍ വീണ നിലാ തുണ്ടുകള്‍ അവ്യക്തമായ ചിത്രങ്ങള്‍ വരയ്ക്കുന്നുവോ?

തണുത്ത പാതിരാ കാറ്റ് പറന്ന് കിടന്ന അവളുടെ മുടി ഇഴകളെ തഴുകി കടന്നു പോയ്..

അവളുടെ കവിളോരം ചേര്‍ന്നിരുന്ന ജനല്‍ കമ്പികള്‍ കണ്ണീരിനാല്‍ നനയുന്നുണ്ടായിരുന്നു.

.ഇരവിന്റെ കൂട്ടുകാരി ആയ തനിക്കെന്തേ നിലാവുള്ള ഈ രാത്രി ആസ്വദിക്കാന്‍ കഴിയാത്തേ..?

രണ്ട് ദിവസത്തിനുമപ്പുറം താന്‍ മറ്റൊരു വീട്ടിലാവും എന്ന ചിന്തയാണോ?

ആകണം..
അല്ലാതെ വേറെന്ത്?

അപരിചിതമായ ചുറ്റുപാടില്‍ പരിചയമില്ലാത്ത ആള്‍ക്കാരുടെ കൂടെ..!

പിന്നെ തന്റെ ഈ വീട്ടില്‍ ഈ മുറിയില്‍ വല്ലപ്പോഴും ഒരു വിരുന്ന് കാരിയെ പോലെ..!

വേണ്ടീരുന്നില്ല ഇത്രയും പെട്ടെന്ന് ഇങ്ങനെ ഒരു കല്ല്യാണം..ഒരിക്കല്‍ കണ്ടു എന്നല്ലാതെ പരസ്പരം ഒന്ന് സംസാരിച്ചിട്ട് കൂടി ഇല്ല.

.കല്ല്യാണമുറപ്പിച്ച് ഒരു മാസമായിട്ടും ആ വ്യക്തി ഇപ്പോളും തനിക്ക് അപരിചിതനാണ്..
അതു കൊണ്ടാകാം തന്റെ ഭാഗ്യമാണ് ഈ ബന്ധം എന്ന് എല്ലാവരും പറയുമ്പോളും മനസ്സിലെവ്ടെയോ ഒരു വേദന നിറയുന്നത്..

ശങ്കറിനെ ഇഷ്ടപെട്ടോ എന്ന ചോദ്യത്തിന് എന്ത് മറുപടി ആയിരുന്നു പറയേണ്ടി ഇരുന്നത്..അറിയില്ല..

കണ്ട മാത്രയിലെ അനുരാഗം സിനിമകളിലും കഥകളിലും മാത്രമേ ഉണ്ടാകാറുള്ളോ?

മറുപടി പറയാതെ അകത്തേക്ക് നടക്കുമ്പോള്‍ പക്ഷെ ആ ചാരകണ്ണുകള്‍ മനസ്സില്‍ പതിഞ്ഞിരുന്നു.

.ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ വിവാഹം നിശ്ചയിക്കപെട്ടു..

മനസ്സില്‍ താനറിയാതെ ആ ചാരകണ്ണുകളെ ഇഷ്ടപെട്ടു തുടങ്ങി..

4 Comments

  1. Simply superb!!! Heart touching!!!

  2. ??

  3. ഇങ്ങനെ കൊല്ലണ്ടയിരുന്നു

  4. Excellent story heart touching story…..

Comments are closed.