മഹാനദി 2 (ജ്വാല ) 1366

നേരം പുലർന്നു, തന്റെ ജീവിതത്തിന്റെ പുതിയ ഇന്നിംഗ്‌സ് തുടങ്ങുകയാണ്. കറുപ്പ് ജീൻസും, ഇളം നീല കളർ ഷർട്ടും എടുത്തിട്ടു, ഷൂസ് എടുത്ത് കാലിൽ കെട്ടി.

വാതിൽ തുറന്നു പുറത്തേയ്ക്ക് ഇറങ്ങി അപ്പോഴാണ് ആ ക്യാമ്പിന്റെ മനോഹാരിത മനസ്സിലായത്.

സൗദി അറേബ്യയിൽ മറ്റൊരു കേരളം. വേപ്പിന്റെ മരങ്ങൾ റോഡിന്റെ എല്ലാ ഭാഗത്തും പിടിപ്പിച്ചിട്ടുണ്ട്, ഒപ്പം പലതരം ചെടികളും പലതും പൂത്ത് നിൽക്കുന്നു. എന്റെ വില്ലയ്ക്ക് മുന്നിൽ നിൽക്കുന്ന മരത്തിലാണ് കണ്ണ് പോയത് അത്ഭുതം കൊണ്ട് കണ്ണ് തള്ളി അത് ഒരു മുരിങ്ങ മരം ആണ് അതിൽ പലയിടത്തും മുരിങ്ങക്കായ പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ എന്റെ വീട്ടിലാണോ എന്ന് പോലും തോന്നി പോയി.

” ഹലോ,

ശബ്ദം കേട്ട ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കി ഒരു മധ്യവയസ്ക്കൻ താടിയും, മീശയും ഒക്കെ വെട്ടി സ്റ്റയിൽ ആയി നിർത്തിയിരിക്കുന്നു.
ഞാൻ ഒരു പുഞ്ചിരി പകരം നൽകി,

” മലയാളി ആണോ?

” എവിടെയാ സ്ഥലം?

” കൊല്ലം,

” ഞാൻ ചന്ദ്രൻ, കണ്ണൂർ ആണ് സ്വദേശം. കമ്പനിയിലേക്ക് അല്ലേ…? വരൂ,

ചന്ദ്രേട്ടന്റെ ഒപ്പം ഞാൻ നടന്നു, ചുരുങ്ങിയ സമയത്തിനുള്ളിൽ ഞങ്ങൾ തമ്മിൽ നല്ലൊരു ബന്ധം ഉടലെടുത്തു. ചന്ദ്രേട്ടൻ നന്നായി സംസാരിക്കും.

കമ്പനി വണ്ടി അവിടെ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഞങ്ങൾ അതിൽ കയറി, പല രാജ്യത്തുള്ളവരും എന്റെ ഒപ്പം നാട്ടിൽ നിന്നു വന്നവരും വണ്ടിയിൽ ഉണ്ടായിരുന്നു.

വാഹനം മുന്നോട്ട് നീങ്ങി, ശുഷ്ക്കമായി കിടക്കുന്ന റോഡുകളും, ചെറിയ കടകളും ഒക്കെ കടന്നു വണ്ടി മുന്നോട്ട് നീങ്ങുകയാണ്. ഒരു വലിയ ഗെയ്റ്റിന് മുന്നിൽ വണ്ടി നിന്നു.

Updated: June 15, 2021 — 1:37 pm

45 Comments

  1. ❤️❤️❤️❤️❤️

  2. മുന്നോട്ടെക്ക് പോകുന്നു..
    ഇതും ഇഷ്ടം..

  3. ജ്വാലേച്ചീ… വളരെ നന്നായിരുന്നു.. ഈ ഭാഗവും..
    ഇന്നാണ് വായിക്കാൻ കഴിഞ്ഞത്.. വായിക്കാൻ കഴിഞ്ഞത് എന്ന് ഞാൻ പറയുന്നില്ല വായിക്കാൻ ശ്രമിച്ചത്..

    നല്ല രീതിയിൽ തന്നെ കഥ മുന്നോട്ട് പോകുന്നുണ്ട്.
    ഒരു ജീഹിതത്തിന്റെ ഫീലും.

    ഇതിലെ ഉറുദു ഗസൽ പാടുന്ന ആളെ വായിച്ചറിഞ്ഞപ്പോ…എവിടെയോ,നഷ്ടപ്പെട്ട ഒരു കുയിലിനെ ഓർത്ത്തുപോയി….

    കഥയെ കീറിമുറിച്ചു അഭിപ്രായം പറയാനാറിയാത്തത് കൊണ്ട് അതിനെ കുറിച്ചൊന്നും പറയാനില്ല.

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    ?

    1. Ly,
      വളരെ സന്തോഷം, വായനയ്ക്ക്, അടുത്തഭാഗം ഉടനെ ഉണ്ടാകും… ???

  4. ജ്വാല ചേച്ചി ഒരു ചെറിയ കഥാ അല്ല എവിടെയോ നടന്നു എന്ന് വായിച്ച ഒരു ചെറിയ സംഭവം

    ഒരിക്കല്‍ ഒരു വേദിയില്‍ 2 എഴുത്തുകാര്‍ ഇരിക്കുന്നു ഒരാൾ വളരെ ജനകീയൻ പുസ്തകങ്ങള്‍ക്ക് പതിനായിര കണക്കിന്‌ കോപ്പി വിറ്റ് azhikunnu
    ഒരാൾ എല്ലാര്‍ക്കും പരിചിതം എങ്കിലും പുസ്തകങ്ങള്‍ക്ക് അത്രേ ആവശ്യക്കാർ ഇല്ല
    ഒരു പത്ര പ്രവര്‍ത്തക ജനകീയനായ എഴുത്തുകാരനോട് ചോദിച്ചു എന്ത് കൊണ്ട്‌ അങ്ങയുടെ കൃതികള്‍ ഇത്ര ഏറെ വിറ്റഴിക്കപ്പെടുന്നു എന്ത് കൊണ്ട്‌ അദ്ദേഹത്തിന്റെ കൃതികള്‍ ഇത്ര മാത്രം വില്‍ക്കപ്പെടുന്നില്ല
    അതിനു ജനകീയനായ എഴുത്തുകാരന്‍ മറുപടി പറഞ്ഞത് ഇങ്ങനെ എന്റെ കൃതികള്‍ വായിക്കുന്നത് അങ്ങേയേ പോലുള്ള സാധാരണക്കാർ ആണ് അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കുന്നത് എന്നെ പോലെ ഉള്ളവരും
    ഇവിടെ 2 എഴുത്തുകാരും മോശക്കാർ ആണെന്ന് പറയാമോ
    ഇത് തന്നെയാണ് എനിക്കും പറയാനുള്ളത് എഴുത്തുകാരന് ഇവിടെ ലഭിക്കുന്ന പ്രതിഫലം like um comment um മാത്രം ആണെന്ന് അറിഞ്ഞ് കൊണ്ട്‌ തന്നെ പറയട്ടെ അതിന്റെ എണ്ണത്തിൽ അല്ല ഉള്ളത് സത്യസന്ധമായത് ആണെങ്കിൽ അത് തന്നെ ആണ് ഏറ്റവും വലുത്

    സമയ കുറവ് കാരണം ഒത്തിരി കഥകൾ വായിക്കാൻ ഉണ്ട് വായിക്കുമ്പോള്‍ comment വേറെ ഇടാം

    സ്നേഹത്തോടെ

    1. ❤️? nee muthanu dd❤️

      1. ഇതൊക്കെ എന്ത് ??

        1. പ്രീയ സുഹൃത്തുക്കളെ,
          ഞാൻ ജീവന് കൊടുത്ത മറുപടി വിവാദമാക്കേണ്ട കാര്യമില്ല.
          കഴിഞ്ഞ കുറച്ച് നാളായി ഞാനിവിടെ എഴുതുന്നുണ്ട്, എന്റെ എഴുത്തിനെ അനുകൂലിക്കുന്നതും, ഇഷ്ടപ്പെടുന്നതുമായ മറ്റൊരു കൂട്ടം വായനക്കാരുണ്ട്.
          പിന്നെ ഇപ്പോൾ എഴുതിയ ഈ കഥ ഒരാളുടെ ജീവിതമാണ്, അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളുടെ ഒരു ചുരുങ്ങിയ ഭാഗം എന്നോട് പറഞ്ഞു. അത് മാത്രം മതിയാകില്ലലോ ഒരു കഥ എഴുതാൻ, ഞാൻ എന്റേതായ ശൈലിയിൽ ഓരോ ഭാഗത്തേക്കും എത്തിപ്പെടാൻ ശ്രമിക്കുന്നു.
          എന്റെ പേഴ്സണാലി പറയുകയാണെങ്കിൽ ഞാൻ കുടുംബിനി ആണ്, ജോലിയുണ്ട്, പഠിച്ചു കൊണ്ടിരിക്കുന്നു ഇതിന്റെ ഒക്കെ ഇടയിൽ കിട്ടുന്ന സമയം എന്തെങ്കിലും എഴുതാൻ ശ്രമിക്കുന്നു. നമ്മൾ എടുക്കുന്ന പരിശ്രമത്തിന് ഇവിടെ നിന്നും കൂടുതൽ വായനക്കാരിലേക്ക് എത്തുന്നില്ല എന്ന തോന്നലിൽ ആണ് ഞാൻ പറഞ്ഞത് എന്റെ ശൈലിക്ക് ഇവിടെ അനുയോജ്യമല്ല എന്നൊരു തോന്നൽ വന്നത്.
          എഴുതി തുടങ്ങിയത് കൊണ്ട് നിർത്താൻ കഴിയില്ല അത് പൂർത്തീകരിക്കുക തന്നെ ചെയ്യും.

          1. Sorry chechi.. Vivadham undakkan sramichathalla… Chechikk arhathapetta support kittunnilla enna thonnalil paranjathanu… ❤️?

          2. ഹേയ് അത് കുഴപ്പം ഒന്നുമില്ല ജീവൻ, ആഗ്രഹം ഉള്ളവർ വായിക്കട്ടെ നിങ്ങളുടെ ഒക്കെ സ്നേഹം ആണ് എഴുത്തിനെ തന്നെ മുന്നോട്ട് കൊണ്ട് പോകുന്നത്…

  5. എന്തോ എന്റെ ശൈലി ഇവിടെ ഉള്ളവരുമായി ഇഴുകി ചേരാൻ കഴിയുന്നില്ല എന്നൊരു തോന്നൽ ഉണ്ട്, വായിക്കുന്ന ചുരുക്കം ചിലരാണ് കമന്റ് പോലും തരുന്നത്
    //

    ഇത് ജ്വാല തന്നെയാണോ.. എത്ര എത്ര കഥകളിൽ ഇവിടെ ജ്വാല തൻ്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.. താങ്കളുടെ ചില കഥകൾ വായിച്ച് രോമാഞ്ചം വരെ വന്നിട്ടുണ്ട്.. അങ്ങനെ ഒക്കെ എഴുതാൻ നല്ല അറിവും ഭാഷയിൽ നല്ല വഴക്കവും വേണം.. എനിക്ക് അങ്ങനെ പറയാൻ ഒന്നും അറിയില്ല.. പക്ഷേ ഒന്ന് പറയാം.. എന്നും ജ്വലയുടെ എഴുത്തിനെ ഞാൻ ഇഷ്ടപ്പെടുന്നു.. തുടർന്ന് എഴുതുക.. ഇത് പറഞ്ഞില്ലെങ്കിലും എഴുതും എന്ന് അറിയാം കാരണം ഒന്ന് തുടങ്ങി വച്ചത് നിർത്തി പോവുന്നത് നല്ല എഴുത്തുകാരുടെ രീതി അല്ലലോ.. സ്നേഹത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുക ആണ്..❤️

    1. ഇന്ദൂസ്,
      ഞാൻ കുറ്റമായി പറഞ്ഞതല്ല, തനിക്ക് അറിയാമല്ലോ എന്റെ കാര്യങ്ങൾ ഇതിന്റെ ഇടയിൽ നിന്ന് എഴുതുമ്പോൾ അത് മാക്സിമം ആൾക്കാരിലേക്ക് എത്താത്തത് എന്റെ ശൈലി തന്നെയാണ് എന്ന് വിശ്വസിക്കുന്ന ആൾ ആണ്.
      ഞാനെപ്പോഴും എഴുതുമ്പോൾ ജീവിതത്തിൽ നിന്നുള്ള ചില ഭാഗം ആണ് അത് എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. അതാണ് ജീവനോട് അങ്ങനെ കമന്റ് ചെയ്യാനുള്ള കാരണം.
      ലോക്ക് ഡൗൺ മാറി ഇന്ന് മുതൽ ജോലിക്കും പോയി തുടങ്ങി. അതിന്റെ ഇടയിൽ നിന്ന് കൊണ്ട് ഈ കഥ പൂർത്തീകരിക്കണം…

  6. കൈലാസനാഥൻ

    ജ്വാല , താങ്കൾ ഒരു പാട് കഥകൾ ഇവിടെ എഴുതിയിട്ടുള്ളതായി ഞാൻ മനസ്സിലാക്കുന്നു. ഞാനാദ്യമായി ഈ കഥയാണ് വായിക്കുവാൻ തുടങ്ങിയത്, സമയം കിട്ടുന്നതിനനുസരിച്ച് ബാക്കിയുള്ളതും വായിക്കുവാൻ ശ്രമിക്കുന്നതാണ്. താഴെ നിങ്ങളുടെ ഒരു മറുപടിയിൽ നിന്നും ഇവിടെ എഴുതുവാൻ താല്പര്യമില്ലാത്ത രീതിയിൽ കണ്ടു. അതിൽ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. കഥകൾക്ക് കിട്ടുന്ന ലൈക്കും വായനക്കാരുടെ എണ്ണവും വളരെ കുറവാണ്. ചില ചപ്പടാച്ചി കഥകൾക്ക് കിട്ടുന്ന റീച്ച് കണ്ടിട്ട് ദേഷ്യം വരെ തോന്നുന്നു. എന്റെ നിരീക്ഷണത്തിൽ നിന്നും മനസ്സിലായത് ഇവിടുത്തെ വായനക്കാരുടെ നിലവാരം തന്നെയാണ് മുഖ്യം പിന്നെ അല്പം ഫാൻസ് അടിമകളും ഉണ്ടെന്നുള്ളതു തന്നെയുമാണ്. തറക്കഥകൾക്ക് വരെ മത്സരിച്ചാണ് പലരും അഭിപ്രായം കുറിക്കുന്നും . ശുദ്ധമായ അക്ഷരതെറ്റില്ലാത്ത സാഹിത്യ വർണനകൾക്കിവിടെ ഒരു പ്രക്തിയുമില്ല പ്രമോട്ടേഴ്സുമില്ല. അമാനുഷികതയും ഒരു മാതിരി ഓഞ്ഞ ഭാഷയും അക്രമ പരമ്പരകളും മാത്രമുള്ള എത്ര കഥകളാണ് പ്രതിദിനം മുളച്ചു വരുന്നത് അതിന്റെയൊക്കെ ഒടുക്കത്തെ റീച്ചും. സത്യസന്ധമായ അഭിപ്രായ പ്രകടനമിവിടില്ല അങ്ങനെ നടത്തുന്നവരെ വളഞ്ഞിട്ടാക്രമിക്കുന്ന രീതിയും ഒക്കെയാണ് കുഴപ്പം. മുൻപ് പറഞ്ഞ അമാനുഷികത ഒക്കെ അമ്മാതിരി കഥകൾക്കാവശ്യവും രസകരവുമാണ്. ഹർഷന്റെ അപരാജിതൻ, എം കെയുടെ നിയോഗം, ഡെമോൺ കിംഗിന്റെ ദേവാസുരൻ അഖിലിന്റെ ആദിത്യഹൃദയം ഇതൊക്കെ മാസ്മരികവും ഹൃദയസ്പൃക്കുമാണ്. അവരെ മാറ്റി നിർത്തിയാൽ വേറേയും അത്യാവശ്യം നല്ല എഴുത്തുകാരുണ്ട് പക്ഷേ വായനക്കാരില്ല. തുടരുന്നതും നിർത്തുന്നതും താങ്കളുടെ ഇഷ്ടം .

    1. ജെയ്മി ലാനിസ്റ്റർ

      യു സെഡ് ഇറ്റ് മാൻ !
      ഐ ടൂ ആം വിത്ത് ദിസ് നിരീക്ഷണം. 🙂

    2. എല്ലാവർക്കും അവരവരുടെ ശൈലികൾ ഉണ്ട്.
      ചില വായനക്കാർക്ക് അതൊക്കെ ആവും ഇഷ്ടം.. അതിൽ ആരെയും കുറ്റം പറയാൻ സാധിക്കില്ല ബ്രോ.. ബഹുജനം പല വിധം എന്നല്ലേ .

      1. കൈലാസനാഥൻ

        ബഹുജനം പല വിധം തന്നെ. പക്ഷേ ഒരേ രീതിയിലുള്ള അനവധി കഥകൾക്ക് ഒരേ സമയം ആരാധകർ അധികം , അത് മാത്രമല്ല കഥയുടെ രീതിയും കഥാപാത്രങ്ങളും കമ്പനികളും ഒക്കെ ഒരു പോലെ വരുന്നതും ഒന്നും ആർക്കും മടുപ്പുളവാക്കില്ലേ. ജൂൺ 19 വായനാ ദിനമാണ് അന്നെങ്കിലും ഈ വായനക്കാർ ഒന്ന് മാറിച്ചിന്തിച്ച് നല്ല സൃഷ്ടികളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കട്ടെ .

        1. തീർച്ചയായും സുഹൃത്തേ… ഈ സൈറ്റിന്റെ ഹിസ്റ്ററി നോക്കിയാൽ ഞാൻ അടക്കുമുള്ള വായനക്കാർ അപരാജിതൻ എന്ന കഥയുടെ വരവോടെയാണ് ഇവിടെ എത്തിയത്… അതോടെ പതുകെ അത്യാവശ്യം വായനക്കാരും ഉണ്ടായി…

          ഒരുപാട് വായനക്കാർ ഇപ്പോളും ഇവിടെ വരില്ല… ഉള്ളത് വളരെ കുറച്ച് പേര് മാത്രം പലരും ചില ആത്മ ബന്ധം കൊണ്ട് തുടരുന്നു…

          ഇവിടെയുള്ള വായനക്കാരിൽ അധികവും ഒരു എന്റർടൈൻമെന്റ് എന്ന നിലയിൽ ആണ് വരുന്നത്… ജോലിയുടെയും മറ്റും സ്‌ട്രെസ്‌ മാറ്റി നിർത്താൻ… അങ്ങനെ ഉള്ളപ്പോൾ അവർ അങ്ങനെ ഉള്ള കഥകൾ തീർച്ചയായും തേടിപോകും… ഒരു കണക്കിന് പറഞ്ഞാൽ ജീവിത സത്യങ്ങളിൽ നിന്നും മായ ലോകത്തേക്ക് ഒരു ഒളിച്ചോട്ടം… അതിന്റെ ഇടക്ക് ഇതേ പോലെ ജീവിത സ്പർശിയായ കഥകൾ അവർ തിരസ്കരിക്കുന്നു… മായയുടെ പിന്നാലെയുള്ള ഓട്ടത്തിൽ… എല്ലാം മറക്കാൻ ഉള്ള ഓട്ടത്തിൽ…

          Pl പോലെയുള്ള ഒരു പ്ലാറ്റഫോം ഒക്കെ ആണേൽ ഇതേ പോലെയുള്ള തീം സെലക്ട്ട് ചെയ്തു വായിക്കുന്നവർ ഉണ്ട്… റിയാലിറ്റിയും ഹൃദയത്തോടു അടുത്ത് നിൽക്കുന്ന സാഹിത്യവും ഭാഷയും ഇഷ്ടപെടുന്നവർ… വായനക്കാരുടെ ഡിമാൻഡ് ആണ് ഇഷ്യൂ… നമ്മൾ ചുരുക്കം ചിലർക്കെങ്കിലും ഇതേ പോലെയുള്ള നല്ല സൃഷ്ടികൾ സപ്പോർട്ട് നൽകാം ❤️?

  7. നിധീഷ്

    ♥♥♥♥

    1. നിധീഷ് ???

  8. Jwlsss entha paraya…. ellavarkum jeevitha yaadanakalum vedanakalum und but oru pravasinte ennum veritt nilkkunnu… bcoz avar ottakkanu poradunnath priyyapettavarellam ownerude leave approval nte allel ellam etteriyunna oru cancelation nte athrem doorathaanullath…. i feel it…. JNU il sooryanudhikunnath sayaahnathil aanu nxt master minds of india…. aaha…. ariyathoru prayogam aayirunnu…. heart varaan pone ullu nnu thonnunnu varatte eshttam pole time✌✌

    1. *B*AJ* ബ്രോ,
      എപ്പോഴും വായിച്ച് അതിന്റെ അർഥങ്ങൾ അതേ സ്പിരിറ്റോടെ മനസ്സിലാക്കുന്നതിൽ വളരെ സന്തോഷം,
      ഒരാളുടെ ജീവിതം എഴുമ്പോൾ ഉണ്ടാകുന്ന ബുദ്ദിമുട്ടുകൾ ഇതിലും ഉണ്ടാകാം.

  9. തുടക്കത്തിൽ lag തോന്നി..
    പിന്നെ കഥയുടെ താളം പിടിച്ചു.
    നന്നായിട്ടുണ്ട്.

    അവളുടെ ഗസൽ കേട്ട് ഞാനും ചെറുതായി ഓരോ കവിതാശകലങ്ങൾ കുത്തികുറിക്കും, അവൾ അത് നല്ല ഈണത്തിൽ പാടുമായിരുന്നു.

    ഭാനുവിന് സംസാരിക്കാൻ ഇഷ്ടം പോലെ വിഷയങ്ങൾ ഉണ്ട്, കാശ്മീർ താഴ്‌വരകളിൽ നടക്കുന്ന നിയമ ലംഘനം മുതൽ ഇങ്ങ് കൊച്ചു കേരളത്തിലെ മഴകളിൽ പേപ്പർ ബോട്ടുണ്ടാക്കി കളിച്ചത് വരെ അവൾക്ക് വിഷയങ്ങൾ ആണ് അതു കേട്ടിരിക്കാൻ നല്ല രസവും,

    1. റാബി,
      ഇത് ഒരു കഥ എന്ന് പറയാൻ കഴിയില്ല, ഒരാളുടെ ജീവിതം എഴുതുന്നു അപ്പോൾ ലാഗ് സ്വാഭാവികമായി കടന്ന് വരും.
      എങ്കിലും എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു ഒരു കഥാരൂപത്തിൽ മാറ്റാൻ ഒരു കൊച്ചു ശ്രമം അത്രേയുള്ളൂ…
      സ്നേഹം…

  10. മേനോൻ കുട്ടി

    ജ്വാലേച്ചി ❤❤❤

    പറയാൻ വാക്കുകൾ ഇല്ല… ഓരോ വരിയിലൂടെയും ഞാനും കുറച്ചു നിമിഷം ഒരു പ്രവാസി ആയി… കൂടെ ഗസലിന്റെ സംഗീതവും വിപ്ലവ പ്രണയവും ജിദ്ദയുടെ മനോഹാരിതയും.ഇനി അറിയാനുള്ളത് തട്ടമിട്ട പെൺകുട്ടി ആണോ സന്ദീന്റെ ജീവിത സഖി എന്നാണ്… അതെ മറ്റൊരു വിപ്ലവത്തിന്റെ തുടക്കം… കാത്തിരിക്കുന്നു!

    -മേനോൻ കുട്ടി

    1. കുട്ടി ബ്രോ,
      വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകും. ഒരാളുടെ ജീവിത കഥയാണ്. അപ്പോൾ കൂടുതൽ ട്വിസ്റ്റ് ഒന്നും പ്രതീക്ഷിക്കരുത്. ആകസ്മികമായി വന്നു ചേരുന്ന അയാളുടെ ജീവിതം തന്നെ ഈ കഥ…
      വളരെ സന്തോഷം എപ്പോഴും നൽകുന്ന പിന്തുണയ്ക്ക്…

  11. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട്. ജിദ്ദയുടെ സൗകുമാര്യവും ചന്ദ്രേട്ടന്റെ ചെറു ജീവചരിതവും ചുരുങ്ങിയ വാക്കുകളിൽ മനോഹരമായി കോറിയിട്ടതും ഇഷ്ടമായി.

    1. കൈലാസനാഥൻ,
      ബ്രോ വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും ഒരു ജീവിതം എഴുതാൻ ശ്രമിക്കുന്നു…
      വളരെ സന്തോഷം…

  12. കൈലാസനാഥൻ

    വളരെയധികം ഇഷ്ടപ്പെട്ടു, ചന്ദ്രേട്ടന്റെ ചെറുവിശേഷങ്ങൾ നന്നായി വരച്ചു കാട്ടി ഒപ്പം ജിദ്ദയുടെ സൗകുമാര്യവും . ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

  13. Super❤❤❤❤

    1. താങ്ക്യു ശരൺ… ???

  14. ചേച്ചി… Please don’t stop writing❤️
    Anybody can write, but only a few can be a writer?… വാക്കുകൾ ഇല്ല ചേച്ചി പറയാൻ ❤️… നിറയെ സ്നേഹം മാത്രം… ഒരു അഭ്യർത്ഥനയുണ്ട്… ആ ഗസൽ ലിറിക്‌സ് മലയാളം കൂടെ ഉൾപ്പെടുത്തണം… ഹിന്ദി അറിയാത്തവർ അതിന്റെ അർത്ഥം മനസ്സിലാക്കണം… Amazing style and extraordinary writing❤️?

    With love,
    Jeevan❤️

    1. ജീവൻ,
      വളരെ സന്തോഷം നല്ല വാക്കുകൾക്ക്, എന്തോ എന്റെ ശൈലി ഇവിടെ ഉള്ളവരുമായി ഇഴുകി ചേരാൻ കഴിയുന്നില്ല എന്നൊരു തോന്നൽ ഉണ്ട്, വായിക്കുന്ന ചുരുക്കം ചിലരാണ് കമന്റ് പോലും തരുന്നത്. ഒരു സാഹസത്തിന് തുനിഞ്ഞിറങ്ങിയത് കൊണ്ട് നിർത്താനും കഴിയുന്നില്ല.
      ഗസൽ ഞാനും ട്രാൻസ്ലേഷൻ ഒക്കെ നോക്കി തട്ടിയതാണ്.
      നിങ്ങളെ പ്പോലെ ചിലർ വായിക്കുന്നതാണ് ആകെ കിട്ടുന്ന ഊർജ്ജം…

      1. എനിക്ക് മനസ്സിലാകും ചേച്ചി… തുടങ്ങിയത് 100% ആത്മാർത്ഥയോടെ തീർക്കണം… എന്നെ പോലെ കുറച്ച് പേര് ചേച്ചിയുടെ എഴുത്തിനെ സ്നേഹിക്കുന്നു… നല്ല സൃഷ്ടിയെയും നല്ല കൃതികളെയും സ്നേഹിക്കുന്നു… ഞങ്ങൾക്ക് വേണ്ടി എഴുതണം ❤️❤️❤️…

        ചേച്ചിക്ക് പറ്റുമെങ്കിൽ എന്റെ mail ഐഡിയിൽ ഒരു mail ഇടുമോ ❤️?

  15. ജ്വാല ചേച്ചി

    കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.
    സ്ഥലത്തിന്റെ ഭംഗിയും, ഒരു പ്രവാസി യുടെ ജീവിതം എല്ലാം നന്നായി എഴുതി.
    ചന്ദ്രേട്ടന്റെ യും ഭാനു ന്റെയും പ്രണയവും ഗസലും കൂടി ചേർന്നപ്പോൾ പൊളി ആയി. ചന്ദ്രേട്ടൻ എഴുതിയ കവിത അത് മനസ്സിൽ പതിഞ്ഞുപോയി..
    അവസാനം വന്ന പെൺകുട്ടി ആരെന്ന് അറിയാൻ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. സയ്യദ് ബ്രോ,
      എപ്പോഴും നൽകുന്ന നിറഞ്ഞ പിന്തുണയ്ക്ക് സ്നേഹം, വായിക്കുന്ന ചുരുക്കം ചിലരിൽ നിന്നു കിട്ടുന്ന ഇത്തരം പ്രോത്സാഹനമാണ് എഴുത്തിനെ മുന്നോട്ട് നയിക്കുന്നത്.
      കവിത മുൻപ് ഞാൻ എഴുതി വച്ചിട്ടുള്ളതിന്റെ ഒരു ചെറിയ ഭാഗം ഇതിലേക്ക് ഇട്ടതാണ്.
      വളരെ സന്തോഷം… ???

  16. ജ്വാല,
    ഞാൻ ഇന്നാണ് ഈ കഥ കണ്ടത്, ചെറുകഥകൾ മാത്രം എഴുതിയിരുന്ന ജ്വാലയിൽ നിന്ന് ഒരു തുടർ കഥ, രണ്ടും കൂടി വായിച്ചു.
    പ്രണയം എഴുത്ത് ക്ലാസ്, ഉറുദു ഗസലും, കവിതയും ഒക്കെ ചേർത്ത് ഒപ്പം പ്രവാസത്തിലെ കാര്യങ്ങളും ഒക്കെ പറഞ്ഞു കഥയെ വേറെ ലെവൽ ആക്കി എന്ന് പറയാം. എപ്പോഴും വ്യത്യസ്ഥ എഴുത്തിൽ കൊണ്ട് വരുന്നത് കൊണ്ട് തന്നെ മറ്റു കഥകളിൽ നിന്ന് വേറിട്ടു നിൽക്കുന്നു

    1. നിഴൽ,
      എന്താ പറയുക, കഥയുടെ മർമ്മമറിഞ്ഞു പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്.
      തുടർഭാഗം ഉടനെ ഉണ്ടാകും, വായിക്കുക, പ്രോത്സാഹിപ്പിക്കുക… ???

  17. കൊള്ളാം.,..,
    നന്നായിട്ടുണ്ട്.,.,.,.
    ജിദ്ദ ഒക്കെ നന്നായി വിവരിച്ചു.,.,
    ആ വന്ന പെണ്ണ് ആരാ.,,.?
    അടുത്ത ഭാഗത്തിന് വെയിറ്റിങ്…
    സ്നേഹം.,.,
    ?

    1. തമ്പു അണ്ണാ,
      വളരെ സന്തോഷം, വരുന്ന പെണ്ണിനെ ഒക്കെ പിന്നാലെ പരിചയപ്പെടാം, ഞാൻ കണ്ട ജിദ്ദയെക്കുറിച്ചു ചെറിയൊരു വിവരണം അത്രമാത്രം…

  18. Jwala.. entha paraya oru പ്രവാസിയുടെ ജീവിതം വരച്ച് കാട്ടി തന്നു ഈ ഭാഗത്ത്.. nannayitund.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. ഇന്ദൂസ്,
      വളരെ സന്തോഷം, അടുത്ത ഭാഗം ഉടനെ ഉണ്ടാവും… ???

    1. ???

  19. ?✨?????????????_??✨?

    ?←♪«_★?????★_»♪→?

    1. ✨?????????????_??✨???

Comments are closed.