മഹാനദി 2 (ജ്വാല ) 1366

★★★★★★★★★★★★★★★★★★★

മഹാനദി – 2

Mahanadi Part 2| Author : Jwala | Previous Part

★★★★★★★★★★★★★★★★★★★

http://imgur.com/gallery/jvxn43N

അങ്ങനെ ജിദ്ദയിലേക്ക് പോകാനുള്ള ദിവസം ആയി , കുറച്ചു കാലമായി വീട്ടിൽ നിന്ന് വിട്ട് പുറത്തൊക്കെ ജോലി ചെയ്യുന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ചോന്നും ഫീൽ ചെയ്തില്ല പക്ഷെ അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു, എല്ലാവരോടും യാത്ര പറഞ്ഞു വീട്ടിൽ നിന്നിറങ്ങി.

പതിവ് പോലെ ഷാനും, സാമും എന്നേ എയർപോർട്ടിലേക്ക് യാത്ര അയക്കാൻ വന്നു.
എയർപോർട്ടിൽ ഞങ്ങൾ മൂന്നു പേരും കണ്ണോടു കണ്ണ് നോക്കി എല്ലാവർക്കും നല്ല വിഷമം ഉണ്ട് പക്ഷെ ആരും ഒന്നും ഉരിയാടിയില്ല.

” ഡാ… സാമേ…

ഞാൻ സാമിനെ വിളിച്ചു,
ങും,… അവൻ എന്നേ നോക്കി,

” നിന്റെ കല്യാണത്തിന് ഇവിടെ ഉണ്ടാകാൻ കഴിയാത്തതിൽ നല്ല വിഷമം ഉണ്ട്, അടുത്ത വരവിനു നമുക്ക് എല്ലാവർക്കും കൂടി ഒത്തു കൂടാം.

അവരോട് യാത്ര പറഞ്ഞു ഞാൻ വിമാനത്താവളത്തിനുള്ളിലേക്ക് നടന്നു.