മഹാനദി (ജ്വാല ) 1363

തിങ്കളാഴ്ച ഞാൻ സാമിന്റെ ഹോട്ടലിൽ എത്തി, നല്ല തിരക്കായിരുന്നു അപ്പോൾ അവിടെ,
അവന്റെ ഒഴിവ് സമയത്തിനായി ഞാൻ കാത്തിരുന്നു. അവന്റെ തിരക്കുകൾ കഴിഞ്ഞ് എന്റെ അടുത്ത് എത്തി

എന്താടാ?

വാ, നമുക്കൊരിടം വരെ പോകാനുണ്ട്,
അത്യാവശ്യമാണോ?
അത് കൊണ്ടാണല്ലോ ഞാൻ വന്നത്,

ഞങ്ങൾ രണ്ടും കൂടി അവിടെ നിന്നിറങ്ങി,

സാമേ, താക്കോൽ ഇങ്ങ് താ, ഞാൻ വണ്ടി എടുക്കാം,
അവന്റെ കൈയിൽ നിന്ന് താക്കോൽ വാങ്ങി കാർ ഞാൻ എടുത്തു.

ഷാനിന്റെ ഓഫീസിനു മുന്നിൽ കാർ നിർത്തി,
എന്നേ ചോദ്യ ഭാവത്തിൽ സാം നോക്കുന്നുണ്ട്,
അവനും കൂടെ ഇല്ലാതെ ഒരു സുഖവുമില്ല, ഞാൻ അവനെ കൂട്ടി വരാം,

ഞാൻ അവന്റെ ഓഫീസിലേക്ക് ചെല്ലുമ്പോൾ ഉച്ച ഭക്ഷണത്തിനായി എല്ലാവരും പോയിരിക്കുകയാണ്,

ഓഫീസിൽ കണ്ട ഒരാളോട് ഷാനെ പറ്റി ചോദിച്ചു, അവൻ കാന്റീനിൽ ഉണ്ടാകുമെന്ന് പറഞ്ഞ ഞാൻ അങ്ങോട്ടേയ്ക്ക് നടന്നു…

കാന്റീനിൽ അത്യാവശ്യം ജനങ്ങൾ ഉണ്ട്, അവർക്കിടയിൽ ഷാനിനെ തിരഞ്ഞു, മൂലയ്ക്ക് ഒരു ടേബിളിൽ ഇരിക്കുന്ന ഷാനെ കണ്ടു ഞാൻ അങ്ങോട്ടേയ്ക്ക് നടന്നു,

ഞാൻ അവന്റെ അടുത്തേയ്ക്ക് നടന്നടുക്കുമ്പോൾ ആണ് കണ്ടത് ഒരു പെൺകുട്ടി അവന്റെ ടേബിളിൽ തന്നെ എതിർവശത്തായി ഇരിക്കുന്നത്, അവൾ വീട്ടിൽ നിന്ന് കൊണ്ടുവന്ന കറികൾ ഷാനിന്റെ പ്ളേറ്റിലേക്ക് ഇട്ടു കൊടുക്കുന്നു.

രണ്ടാളും കൊച്ചു വർത്തമാനം ഒക്കെ പറഞ്ഞു ഭക്ഷണം കഴിക്കുന്നതിനിടയിൽ ചിരിക്കുന്നതും നോക്കി ഞാൻ അവരുടെ അടുത്തെത്തി.

പെൺകുട്ടിയുടെ പിന്നിലായി നിന്ന എന്നേ അവൻ തല ഉയർത്തിയപ്പോൾ ആണ് കണ്ടത്,
അത്ഭുതവും, ചമ്മലും ഒക്കെ കൂടി കലർന്ന മുഖഭാവവുമായി അവൻ ചിരിച്ചു,

Updated: June 9, 2021 — 9:17 pm

41 Comments

  1. ❤️❤️❤️❤️❤️

  2. ഒന്നാം ഭാഗം
    വായിച്ചു ..
    ഇഷ്ടമായി…..❤️❤️❤️❤️

  3. Super ayittund chechi ????????njan innan kandath ??????????appol by????????????????????????????????????????????????????????????????????????

    1. റാബി സന്തോഷം, പുതിയ ഭാഗം ഉടനെ ഉണ്ട്, വായിക്കുക, അഭിപ്രായങ്ങൾ പറയുക…

  4. ചെമ്പരത്തി

    പ്രിയ ജ്വാല…… ഇത്തിരി വൈകിപ്പോയി വായിക്കാൻ…… ടൈം ഒരു വില്ലനായി തുടരുകയാണ്….
    അതിഭാവുകത്ത്വങ്ങൾ ഒന്നുമില്ലാതെ പച്ചയായ ജീവിതങ്ങളെ, അനാവശ്യ വച്ചുകെട്ടലുകൾ ഒന്നുമില്ലാതെ മനോഹരമായി കുറിച്ചിട്ടിരിക്കുന്നു……
    പക്ഷെ താങ്കളെപ്പോലെ പരിചയ സമ്പന്നയായ എഴുത്തുകാരിക്ക് വന്നുകൂടാൻ പാടില്ലാത്ത ഒരു തെറ്റ് ആദ്യ പേജിലും, തുടർന്നു ഇടയ്ക്കു ചിലയിടത്തും കണ്ടു…..
    കഥ പറയുന്ന വ്യക്തി….. ചിലപ്പോൾ തേർഡ് പേഴ്സനിൽ നിന്നും ഫസ്റ്റ് പേഴ്സൺ ആയും തിരിച്ചും മാറിപ്പോകുന്ന ഒരു പ്രശ്നം കണ്ടു…. ഒന്ന് ശ്രദ്ധിച്ചു തിരുത്തുമല്ലോ….. സ്നേഹപൂർവ്വം ???????

    1. ചെമ്പരത്തി

      ഞാനീ പറഞ്ഞ കാര്യം തമ്പുരാൻ കമന്റ്‌ ചെയ്തിട്ടുണ്ട്….. ഞാൻ പിന്നീട് ആണ് കണ്ടത്….. ആദ്യം കണ്ടിരുന്നെങ്കിൽ ഞാൻ ഇത് പറയില്ലായിരുന്നു….. വിഷമിപ്പിച്ചെങ്കിൽ സദയം ക്ഷമിക്കുക…..

    2. ചെമ്പരത്തി,
      തമ്പു അണ്ണനും പറഞ്ഞു തന്നിരുന്നു, പക്ഷെ എഡിറ്റ് ചെയ്യാനുള്ള സമയം കിട്ടിയില്ല ഈ ലോക്ക്ഡൗണിൽ കിട്ടുന്ന സമയത്തിൽ എഴുതി തീർക്കാനുള്ള വ്യഗ്രതയിൽ വന്നു പോയത് ആണ്.
      വളരെ സന്തോഷം ഇങ്ങനെ പറഞ്ഞതിനു, വിഷമിക്കേണ്ട കാര്യം ഒന്നുമില്ല, ഇക്കുറി എഴുത്ത് തുടങ്ങിയപ്പോൾ തന്നെ കുറെ പ്രശ്നങ്ങൾ ഉണ്ടായി.
      ഒന്നാമത് സ്ഥിരമായി എഴുതുന്ന ശൈലി അല്ല, രണ്ട് ഒരാളുടെ ജീവിതത്തിൽ സംഭവിച്ച ഒരേട് അത് ഒരു സ്വകാര്യ സംഭാഷണത്തിൽ എന്നോട് പറഞ്ഞതാണ് അത് എങ്ങനെ എഴുതി പ്രതിഫലിപ്പിക്കും എന്നുള്ള ചിന്ത ഒക്കെ ഇതിന്റെ ഇടയിൽ കടന്നു വരുന്നു. അപ്പോൾ സ്വാഭാവികമായും ഇങ്ങനെ ഒക്കെ വന്നു പോകുന്നതാണ്.
      വായനക്കാരിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്നതും ഇത്തരം ഇടപെടലുകൾ അല്ലേ?
      വളരെ സന്തോഷം, പുതിയ ഭാഗം ഉടനെ ഉണ്ട്. വായിക്കുക, പ്രോത്സാഹിപ്പിക്കുക…

  5. ഗുഡ് സ്റ്റാർട്ട്‌ ജ്വാല. ചുറ്റുപാടുകളുമായി റിലെറ്റ് ചെയ്യാൻ കഴിയുന്നുണ്ട്. അടുത്ത ഭാഗം കാത്തിരിക്കുന്നു

    1. താങ്ക്സ് ആൽബി, അടുത്ത ഭാഗം ഉടനെ തന്നെ ഉണ്ടാകും…

  6. ജ്വാല ചേച്ചി

    ഇന്ന് രാവിലെ ആണ് കഥ ശ്രദ്ധയിൽ പെട്ടത്, അപ്പോൾ തന്നെ വായിക്കണം എന്ന് കരുതിയതാ പക്ഷെ തിരക്കുകൾക്ക് ഇടയിൽ വായിച് കഴിഞ്ഞാൽ മനസ്സിൽ നിൽക്കില്ല..

    തുടക്കം നന്നായിട്ടുണ്ട്, സിമ്പിൾ ആയ അവതരണം ആയത് കൊണ്ട്
    കഥ മനസ്സിൽ പിടിക്കാനും കഴിഞ്ഞു.
    3പേരുടെയും സൗഹൃദം എല്ലാം അടിപൊളി ആയി അവതരിപ്പിച്ചു.
    ലാസ്റ്റ് സന്ദീപ് ന് തോന്നിയത് എനിക്കും ഫീൽ ചെയ്തു,സൗദിയിൽ വച്ച് എന്തോ സംഭവിക്കാൻ ഇരിക്കുന്നത് പോലെ തോന്നുന്നു,. കൂടുതൽ അറിയാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. സയ്യദ് ബ്രോ,
      വായനയ്ക്ക് വളരെ സന്തോഷം, ഒരാളുടെ ജീവിതത്തിലെ ചില ഏടുകൾ ആണ്, അതിലേക്ക് എത്തിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
      സ്നേഹം.. ???

  7. Jwlssss…. Sarikum real life friendship feel cheyyunnund….lifil engane oke aanu friends behave cheyyunnenn pinnott nokkumpo connect cheyyan pattunnund…. pinne ethoru anubhavam aanenn ullondayrikum korachoode originalayi feel aayath…. so cool nxt partil kaanam….✌

    1. *B*AJ* ബ്രോ,
      എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് വളരെ സന്തോഷം, ഇത് ഒരാളുടെ കഥയാണ് അയാളുടെ ജീവിതമാണ് അത് പിന്നാലെ വരുന്നതേ ഉള്ളൂ, പിന്നെ ഇതിലെ സൗഹൃദങ്ങൾ എല്ലാം ഉള്ളതും,അവരുടെ കഥയിൽ ഞാൻ കുറച്ച് വെള്ളം കയറ്റി എഴുതുകയാണ്.
      എന്റെ എഴുത്തിന്റെ ശൈലിയിൽ കുറച്ചു മാറ്റം വരുത്തി പരീക്ഷിക്കുന്നു…
      സ്നേഹപൂർവ്വം…

  8. ജ്വാല ജി… അന്ന് പറഞ്ഞ കാര്യം ഒത്തിരി ഹെൽപ്ഫുൾ ആയിരുന്നു… രണ്ടു ദിവസം വേറെ കാര്യങ്ങളിൽ എൻഗേജ്ഡ് ആയി ഇരുന്നു.. എഴുത്തിന്റെ കാര്യം ചിന്തിച്ചേ ഇല്ല.. ഇന്നലെ എഴുതാൻ തുടങ്ങി.. ഇന്നലെയും ഇന്നും കൂടി 3k വാക്കുകൾ എഴുതി കഴിഞ്ഞു.. ഒത്തിരി സ്നേഹംട്ടോ അന്ന് പറഞ്ഞ കാര്യം ഇറ്റ് റിയലി സേവ്ഡ് മി..❤️

    എഴുതി സെറ്റ് ആക്കി കഴിഞ്ഞു വായിക്കാം കേട്ടോ.. സ്നേഹം.. ❤️

    1. സന്തോഷം എം. കെ, വീണ്ടും എഴുതി തുടങ്ങിയല്ലോ അത് കേട്ടാൽ മതി, കൗൺസിലിംഗ് ഫ്രീ ആണ് വേഗം കഥ എഴുതി തന്നാൽ മതി.
      സ്നേഹപൂർവ്വം…

    2. Haaavooooo?

  9. ജ്വാലയുടെ പേരുകണ്ടപ്പോൾ ആകാംഷയോടെയാണ് വന്നത്. തുടർക്കഥയാണ്. അതുകൊണ്ടുതന്നെ വായനയൽപ്പം വൈകുമെന്ന് അല്പം വിഷമത്തോടെ അറിയിക്കുന്നു. ഹബ്ബിയുടെ കമ്പനിയിൽകൂടെ ജോലി ചെയ്യേണ്ടി വരുന്നതിനാലാണ്.
    With Love, Bernette

    1. ചേച്ചി,
      തുടർക്കഥ എന്റെ ശൈലി അല്ല, പക്ഷെ ഈ ലോക്ക് ഡൗൺ കാലത്തിൽ ഒരാളുടെ ജീവിതം എഴുതാൻ ഒരു ശ്രമം നടത്തുകയാണ്.
      ചേച്ചിയുടെ സമയം കണ്ടു വായിക്കുക, അഭിപ്രായം പറയുക. വളരെ സന്തോഷം കണ്ടതിൽ…
      സ്നേഹപൂർവ്വം..

  10. ജ്വാല ❤❤❤

    തുടക്കം എന്നത്തേയും പോലെ അടിപൊളി..

    ജ്വാല യുടെ ചില കഥ കൾ വായിച്ചാൽ എന്ത് കമെന്റ് ഇടുമെന്നു അറിയാതെ നിന്നിട്ടുണ്ട്.. ചില കഥ കളിൽ കമെന്റ് പോലും ഇട്ടിട്ടില്ല.. ബട്ട്‌ ഇതൊരു സാധാ കഥ ആണെന്ന് പറഞ്ഞതോണ്ട് തന്നെ എനിക്ക് മനസിലാക്കാൻ പറ്റുമെന്ന് തോന്നുന്നു ???

    നല്ല തുടക്കം.

    പോരത്തിന് ഒരു അനുഭവ കഥ കൂടെ ആവുമ്പോൾ ???? ഈ എഴുതിൽ വിശ്വസം ഉള്ളത് കൊണ്ട് തന്നെ വൈറ്റിംഗ് ❤❤❤❤

    1. നൗഫു ഭായ്,
      ഞാൻ ചെറുകഥകൾ മാത്രം എഴുതിയിട്ടുള്ള ആൾ ആണ്, എഴുതി തുടങ്ങിയ കാലം മുതലേ അങ്ങനെ തന്നെയും ആണ്.
      ഇത് ഒരാളുടെ കഥയാണ്, അയാൾ പറഞ്ഞു തന്ന ജീവിതം ആണ്, അത് ഒരു കഥാരൂപത്തിൽ ഞാൻ എഴുതാൻ ശ്രമിക്കുകയാണ്,
      കൂടെയുണ്ടാകണം, സന്തോഷം വായനയ്ക്ക്…

  11. നിധീഷ്

    ♥♥♥

    1. നിധീഷ് ???

  12. കൈലാസനാഥൻ

    തുടക്കം ഗംഭീരം . ത്രിമൂർത്തികളുടെ സൗഹൃദം നന്നായി വരച്ചുകാട്ടി യാഥാർത്ഥ്യവുമായിട്ടുള്ള താദാത്മ്യം ഈ കഥയ്ക്കുണ്ടാകുമെന്ന് വിചാരിക്കുന്നു. അതിഭാവുകത്വമോ അതിമാനുഷികതയോ ഇല്ലാത്ത പച്ചയായ ഒരു ജീവിത കഥയ്ക്കുള്ള നല്ലെഴുത്തിന് ആശംസകൾ

    1. കൈലാസനാഥൻ,
      വളരെ നന്ദി, ഈ കഥ സാധാരണയുള്ള ഒരാളുടെ ജീവിതത്തിനോട് അടുത്ത് നിൽക്കും, അവന്റെ നിസ്സഹായതയും, ജീവിതയാത്ര ഒക്കെ ഇതിന്റെ ഇതിവൃത്തം.
      വായനയ്ക്കും, കമന്റിനും നന്ദി…

  13. ജ്വാലേച്ചി ❤❤❤

    ചുമ്മാ കേറി നോക്കിയപ്പോൾ അപ്രതീക്ഷിതമായിട്ടാണ് ചേച്ചിയുടെ കഥ കണ്ണിൽ ഉടക്കിയത്… തുറന്നു നോക്കിയപ്പോൾ സാധരണയിൽ നിന്നും വ്യത്യസ്തമായി തുടർകഥ… ഒന്നും നോക്കിയില്ല ഒറ്റയിരിപ്പിനു വായിച്ചുപോയി എന്ന് പറയുന്നതാവും ശരി… കാരണം ചേച്ചിയുടെ ഓരോ വരിയിലും ഞാൻ സന്ദീപായി ജീവിക്കുകയാണെന്ന് തോന്നി, അത്രയും മനോഹരം! വർണിക്കാൻ വാക്കുകളിൽ തികയാതെ വരുന്നു….

    ചേച്ചിയുടെ എഴുത്തിന്റെ വശ്യത അത് പിന്നെ പറയേണ്ടകാര്യം തന്നെ ഇല്ലല്ലോ… ഓരോ ഡീറ്റൈലിങ്ങ്സ് ആ ഒഴുക്ക് അതിന്റെ മനോഹാരിതയിൽ ലയിച്ചിരുന്നാൽ പേജുകൾ തീർന്നുപോകരുതേ എന്ന് ആശിക്കും… ഒന്നും പറയാനില്ല ആ കൃത്യത അത് ജ്വാല എന്ന എഴുത്തുകാരിയുടെ മാത്രം അല്ലെങ്കിൽ സ്വന്തം പ്രതേകത തന്നെ ആണ്… ഒരു എഴുത്തുകാരി/എഴുത്തുകാരൻ ഏതൊക്കെ രീതിയിൽ തന്റെ എഴുത്തിനെ വായനക്കാരിലേക്ക് എത്തിക്കണം എന്നതിന് ഒരു മികച്ച ഉദാഹരണം കൂടി ആണ് ജ്വാല! സംശയം ഇല്ല.

    പിന്നെ ജീവേട്ടൻ പറഞ്ഞതുപോലെ….

    ഇതൊന്നും കാണാൻ നിന്റെ അച്ഛൻ ഇല്ലാതേ പോയല്ലോ… എന്ന് പറയുന്നത് പ്രസന്റ് തന്നെ ആണെന്ന് മനസിലായി. പക്ഷെ ആ സിറ്റുവേഷൻ അവിടെ അച്ഛൻ ഇല്ലാതെ പോയത് നന്നായി… എന്ന് പറയുന്നത് അല്ലെ കൂടുതൽ അനിയോജ്യം. വിമർശനം നന്നായി എടുക്കുമെന്ന് കരുതുന്നു.

    ഇനിയുള്ള ഭാഗങ്ങൾ കഴിവതും വേഗം തരണേ ??

    _കരിമ്പൂച്ച ?

    1. കരിമ്പൂച്ച,
      മനോഹരമായി പുകഴ്ത്തുന്നത് കേൾക്കാൻ തന്നെ ഒരു സുഖമാ, പുകഴ്ത്തലിൽ വീഴാത്തവരുണ്ടോ അല്ലേ? ഞാൻ വീണു. നിറഞ്ഞ വായനയ്ക്ക്, ആശയം മനസ്സിലാക്കി വായിച്ചതിന് ഒക്കെ വളരെ സന്തോഷം.
      ജീവൻ പറഞ്ഞത് പോലെ ക്രിയാത്മകമായ ഏത് നിർദ്ദേശവും സ്വീകരിക്കും, അങ്ങനെയുള്ള ഇടപെടലുകൾ വരുമ്പോൾ ആണ് എഴുത്തുകൾ കൂടുതൽ നന്നാകുകയുള്ളൂ…
      അടുത്ത ഭാഗം ഉടനെ ഉണ്ടാകും…

  14. ചേച്ചി തുടർകഥയും ആയി വന്നു അല്ലേ.. എന്താ പറയാ.. ഒരുപാട് സങ്കടം ഉള്ള കഥ ആണെന്ന് തോന്നുന്നു.. ഒരു ഫാമിലി oriented alle. വായ്‌ച്ച് തീർന്നത് അറിഞ്ഞില്ല.. അവൻ ഇനി ഗൾഫിൽ പോയി എന്തൊക്കെ സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. ഇന്ദൂസ്,
      ഒരിക്കലും ഒരു തുടർക്കഥ എന്റെ ശൈലിക്ക് അനുയോജ്യം അല്ല. പിന്നെ ഒരാളുടെ ജീവിതം എഴുതാൻ ശ്രമിക്കുകയാണ്. ലോക്ക്ഡൗൺ കാലത്തിൽ കിട്ടുന്ന ചെറിയ ഒഴിവുകൾ ഇങ്ങനെ ഒരു പരീക്ഷണത്തിന് മുതിർന്നു… സ്നേഹം…

  15. ജ്വാലമുഖി.,..,,

    കഥ ഞാൻ വായിച്ചു…,. കഥയുടെ ആദ്യഭാഗം എനിക്കിഷ്ടമായി.,.., വളരെ ലളിതമായും എന്നാൽ വളരെയധികം അകക്കാമ്പ് ഉള്ളതുമായ കഥകൾ ആണ് താൻ എഴുതുക.,.,
    എനിക്ക് ഇതിൽ ആകെ ഒരു അഭിപ്രായം പറയാൻ ഉള്ളത്.,., കഥ തുടങ്ങുമ്പോൾ തേർഡ് പേർസണൽഉം അല്പം കഴിഞ്ഞ് ഫസ്റ്റ് പേഴ്സൺലുമായി മാറുന്നുണ്ട്..,,. പാസ്റ്റ് പറയുമ്പോഴാണ് എങ്കിലും അതും തേഡ് പേഴ്സനിൽ തന്നെ പറയാമായിരുന്നു എന്ന് തോന്നി.,.,, അല്ലെങ്കിൽ തുടക്കം മുതൽ ഫസ്റ്റ് പേഴ്സനിൽ ആകാമായിരുന്നു.,., ഇങ്ങനെ വായിക്കുമ്പോഴും അതിനു വലിയ കുഴപ്പങ്ങൾ ഒന്നും തന്നെ ഇല്ല.. ഞാൻ ജസ്റ്റ് എൻറെ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം.,.,, പിന്നെ ജീവൻ പറഞ്ഞ കമൻറ്ലെ കാര്യം ഞാനും ആദ്യം ശ്രദ്ധിച്ചിരുന്നു.,., അത് ഇപ്പോൾ തിരുത്തി റെഡി ആക്കിയല്ലോ.,.,. പിന്നെ അന്ന് പറഞ്ഞിരുന്നത് എന്തായി വായിച്ചിരുന്നുവോ.,., എന്തായാലും ഇതിൻറെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.,.,.,

    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ.,.,

    1. തമ്പു അണ്ണാ,
      വായനയ്ക്ക് വളരെ സന്തോഷം, ക്രിയാത്മകമായി കാര്യങ്ങൾ പറഞ്ഞു തരുന്നതിലും വളരെ സന്തോഷം ഉണ്ട്. ഒരാളുടെ ജീവിതം എഴുതാൻ ശ്രമിക്കുകയാണ് എത്രത്തോളം പൂര്ണമാകും എന്ന് സംശയം ആണ് എങ്കിലും ഒരു സാഹസം കാണിക്കുകയാണ്. എല്ലാത്തരം എഴുത്തുകളും പരീക്ഷിക്കണമല്ലോ?
      തമ്പു അണ്ണൻ പറഞ്ഞത് വായിച്ചിരുന്നു, അത് ഇവിടെയും കൂടി ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു…

  16. കണ്ടപ്പോൾ തന്നെ ഒരു ഇരുപ്പിനു വായിച്ചു… ഇവിടെ എന്റെ ഏറ്റവും favourite writer ചേച്ചിയാണ്…എഴുത്തിനെ പറ്റി ഞാൻ എന്ത് പറയാൻ… അതിന് ഞാൻ ആള് അല്ല…

    വിഷയം ആണ് മെയിൻ… ചേച്ചി സെലക്ട്‌ ചെയുന്ന വിഷയങ്ങൾ ജസ്റ്റ് എന്റർടൈൻമെന്റ് എന്ന ലെവൽ അല്ല… അതിലുപരി ഒരുപാട് ഇന്നർ മീനിങ്ങ് അതുല്യ ഫീൽ ആകാറുണ്ട്… അതെ പോലെ തന്നെ റിയലിസ്റ്റിക് ആണ് എപ്പോളും…സന്ദീപും സുഹൃത്തുക്കളും അവരുടെ ജീവിതവും കൂടുതൽ അറിയാൻ കാത്തിരിക്കുന്നു… ❤️

    പിന്നെ ഒരു suggestion- രണ്ടാമത്തെ പേജിൽ മറ്റോ അമ്മ പറയുന്നുണ്ടല്ലോ… ഇതൊന്നും കാണാൻ നിന്റെ അച്ഛൻ ഇല്ലാതെ പോയല്ലോ എന്ന്… അത് സിറ്റുവേഷൻ apt ആണോ.. പോസിറ്റീവ് ആയി കാര്യങ്ങൾ നടക്കുമ്പോൾ അല്ലേ ആ വാചകം ശരിയാകുകയുള്ളു…

    അടുത്ത ഭാഗത്തിന് വെയ്റ്റിംഗ് ❤️?

    1. *******-*****-****-*****-*****-
      സന്ദീപ് ബാൽക്കണിയിൽ പോയി ഇരുന്നു. മുൻപിലെ വീട്ടിൽ ക്രിസ്തുമസ് ട്രീ മനോഹരമായി അലങ്കരിച്ചു വച്ചിരിക്കുന്നു. പല നിറത്തിൽ ഉള്ള ചെറിയ ബൾബുകൾ മിന്നി മിന്നി കത്തുന്നു, നേർത്ത കാറ്റ് തലോടി കടന്നു പോയി.
      സന്ദീപ് ഒരു സിഗരറ്റിനു തീ കൊളുത്തി, ആസ്വദിച്ചു ആദ്യ പഫ്, മൂക്കിലൂടെയും, വായിലൂടെയും പുക പുറത്തേയ്ക്ക് വിട്ടു.

      ചിന്തകൾ പത്ത് വർഷങ്ങൾക്കു പിന്നിലേക്ക് വളരെ വേഗം സഞ്ചരിച്ചു.

      *****
      ഫ്‌ളാഷ് ബാക്കിലൂടെയാണ് കഥ കടന്ന് പോകുന്നത്, അമ്മയോട് സംസാരിക്കുന്നത് പ്രസന്റും…
      ദുഖത്തോടെ അമ്മ പറയുന്നതായി ആണ് ഞാൻ എഴുതിയത്, ഒന്നു കൂടി നോക്കട്ടെ ഇനി എന്റെ വായനയുടെ മിസ്റ്റേക്ക് ആണെങ്കിൽ എഡിറ്റ് ചെയ്യാം…

      1. //ഇതൊക്കെ കാണാൻ അദ്ദേഹം ഇല്ലാതായി പോയല്ലോ? ദൈവമേ…//

        ഇത്‌ നമ്മൾ പോസിറ്റീവ് സിറ്റുവേഷൻ യൂസ്‌ ചെയുന്നത് അല്ലേ… നെഗറ്റീവ് ആണേൽ “ഇതൊക്കെ കാണാൻ എന്നെ ഒറ്റക്കാക്കി അദ്ദേഹം നേരത്തെ അങ്ങ് പോയി…” ഇതല്ലേ വേണ്ടേ

    2. താങ്ക്സ് ജീവൻ എഡിറ്റ് ചെയ്തു.

    3. ജീവൻ,
      വായനയ്ക്ക് വളരെ സന്തോഷം, അതിന്റെ ഇടയിൽ കണ്ട തെറ്റ് ചൂണ്ടി കാണിച്ചു തരികയും ചെയ്തു, എഴുതി പോകുമ്പോൾ അറിയാതെ വന്നു പോകുന്ന തെറ്റുകൾ പലവർത്തി വായിച്ചാലും മനസ്സിലാവുകയില്ല ഒരാൾ ചൂണ്ടി കാണിക്കുമ്പോൾ മാത്രമാണ് മനസ്സിലാകുന്നത് അത്തരം ഇടപെടലുകൾ കൂടി നടക്കുമ്പോൾ ആണ് എഴുത്തുകാരന് സംതൃപ്തി കിട്ടുക.
      സ്നേഹം… ???

    4. Ath bro vayicha tone onnu change cheythaa mathi korach sad mood kodth full stop idu….

      1. *B*AJ* ബ്രോ,
        ആദ്യം ഞാൻ എഴുതിയതിൽ തെറ്റ് ഉണ്ടായിരുന്നു, ജീവൻ പറഞ്ഞു തന്നപ്പോഴാണ് മനസ്സിലായത്…

    1. ???

Comments are closed.