** * * * * * *
നമ്മൾ പലപ്പോഴും അനുഭവിക്കുന്ന സ്വഭാവ വ്യതിയാനങ്ങളുടെ കേന്ദ്ര ബിന്ദു നമ്മുടെ മനസ്സാണ്. മാനസിക സംഘർഷങ്ങളിൽ നിന്നാണ് വഴക്കും വാക്കേറ്റവും എല്ലാം ഉടലെടുക്കുന്നത്. ഇവിടെ നസീറ ഒരു മുൻകോപിയാണ്. ദുശ്ശാഠ്യം അവളുടെ സ്ഥിരം സ്വഭാവമാണ്. എന്നാൽ ഇന്ന് അവളിൽ താൻ ഗർഭിണിയാവാൻ പോവുന്നു എന്ന സന്തോഷം നിറഞ്ഞു നിൽക്കുന്നത് കൊണ്ട് എല്ലാ സ്വഭാവത്തിലും മാറ്റം ദർശിക്കുന്നത് കഥയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. അപ്പോൾ നമ്മോട് ആരെങ്കിലും സ്ഥിരമായി ദേഷ്യപ്പെടുന്നുണ്ടെങ്കിൽ അവരുടെ മനസ്സറിയാൻ നാം തയ്യാറാവുക. അവരെ സന്തോഷിപ്പിക്കുക. അപ്പോൾ അവരുടെ സ്വഭാവത്തിലും നമുക്ക് മാറ്റങ്ങൾ പ്രതീക്ഷിക്കാം.
നവാബ് അബ്ദുൽ അസീസ് തലയാട്
Good one