മറന്നൊരോർമ്മ [babybo_y] 258

പെട്ടെന്ന് നന്ദൂട്ടിടെ വായ പൊത്തി പിടിച്ചു
മിണ്ടല്ലേ ന്റെ പൊന്നു നന്ദൂട്ടിയല്ലേ..പ്ളീസെടി ന്റെ ചക്കരയല്ലേ
അവള് മെല്ലെ തലയാട്ടുമ്പോഴേക്കും..
വാതിലിൽ മുട്ട് കേൾക്കുന്നുണ്ട് ..
എന്നാടാ ചെറുക്കാ അവിടെ ..?? നന്ദൂട്ടി എന്തിനാ കരഞ്ഞെ.. മോളെ നന്ദുവേ നീ വാതില് തൊറന്നെ…
അമ്മയാണ് എന്താ ഒരു സ്നേഹം …ഈ കുരിപ്പിനോട് ഇനി ഞാൻ ഇവരുടെ മോൻ അല്ലെ…
ഒന്നുല്ലമ്മേ. ഈ ഉണ്ണിയേട്ടൻ ന്നെ നുള്ളിയതാ….

ഹെന്റെ പൊന്നു കർത്താവേ ഇടത്തും വലത്തും വെക്കാൻ രണ്ടു പിള്ളേരായി ഇനി എന്ന് നന്നാവുവോ രണ്ടും ഇപ്പോഴും തൊടിയിൽ കിടക്കുന്ന കുഞ്ഞുങ്ങൾ ആണെന്നാ രണ്ടിന്റേം വിചാരം..??

ഉണ്ണീ….

ന്താമ്മേ…??

നീയെന്റെ കൊച്ചിനെ വെറുതേ നോവിച്ചാ ചട്ടുകം പഴുപ്പിച്ചു ചന്തിമേൽ ഒട്ടിക്കും ഞാൻ ഇത്രേം നാളതിന്റെ കണ്ണീരു തോർന്നിട്ടില്ല

ല്ലമ്മേ ഞാമ്പെറുതേ തമാശയ്ക്ക്…

ഹാ ന്നാ വേഗം കുളിച്ചിട്ട് വാ. എല്ലാരും നോക്കി ഇരിക്കുവാ…അതോണ്ട് പെട്ടെന്ന് നോക്ക്. കുട്ടിക്കളി ഒക്കെ പിന്നെ ആകാം…

ഹമ്മ് ദെ വരുന്നേ….

തിരിഞ്ഞു നോക്കിയപ്പോ. നിറമിഴികളുമായി നന്ദൂട്ടി…
ഇതെന്നാ പറ്റിയതാ ഉണ്ണ്യേട്ടാ..?

നന്ദൂട്ടി ഞാമ്പറയാടീ… നീ കരച്ചില് നിർത്തിക്കെ. ദേ എനിക്കൊന്നൂല്ല..

ല്ലാ ന്നെ പറ്റിക്കാൻ നോക്കണ്ടുണ്ണ്യേട്ടൻ..എന്തോ കാര്യായി പറ്റിയതാ….

ന്റെ കരിഞ്ഞുണങ്ങിയ മുറിപ്പാടുകളിൽ വിരലോടിച്ചു നെഞ്ചോരം ചേർന്ന് വിതുമ്പുന്ന പെണ്ണിന്റെ മുഖം പിടിച്ചുയർത്തി
ന്റുണ്ണ്യേട്ടൻ എവിടാരുന്നു.. ന്താ പറ്റിയെ..??

നീ ആദ്യം ആ മുഖം ഒക്കെ തുടച്ചേ.. ദേ നന്ദൂട്ടി നോക്കിയേ അവന്മാരിപ്പോ കരയുമെ….
അമ്മേടെ കാറിച്ച കേട്ട് വിതുമ്പാൻ റെഡി ആയി നിക്കുന്ന രണ്ട് മുഖം കൂടെ കണ്ടപ്പോ ഞാൻ ഉള്ളിനുള്ളിൽ ഒന്ന് ഞെട്ടി…ഒരുണ്ടകണ്ണിയെ തന്നെ മാനേജ് ചെയാൻ പാടാ ഇനിപ്പോ ഈ രണ്ടുണ്ടകണ്ണന്മാരെ കൂടെ…ഊഹ് ഞാൻപെടാപ്പാട് എടുക്കേണ്ടി വരുമെന്നോർത്തു എന്റെ തലയൊന്നു കുടഞ്ഞു….

അവളുടെ കട്ടായം ഒക്കെ കണ്ട് കയ്യും കാലും ഇട്ടടിക്കുന്ന പോത്തന്മാരുടെ ഇടതു വശം ചേർന്ന് അവൾക്കെതിർ വശത്ത് ഞാനും കിടന്നു….
ഉണ്ണ്യേട്ട പറ..

എടീ അന്ന് നിന്റെ ഡേറ്റ് ആവാറായി ഹോസ്പിറ്റലിലേക് കൊണ്ടൊവാന്ന് കുഞ്ഞു വിളിച്ചു പറഞ്ഞപ്പോ തന്നെ ഞാൻ ബൈക്കും ആയി ബാംഗ്ലൂർന്നു ഇറങ്ങീതാ…..വേഗം ഏത്താലോ ന്റെ നന്ദൂട്ടിക്ക് ഒരു സർപ്രൈസ് ആയിക്കോട്ടേന്നും വെച്ചാ ഞാമ്പറയാതെ പോന്നത്..

പക്ഷേ നിന്ക് ഒരീസം മുന്നേ പെയിൻ വരൂന്നു ഞാൻ അറിഞ്ഞോ ഫസ്റ്റ് പെയിൻ വന്നപ്പോ നീയുറക്കെ വിളിച്ചില്ല ഫോണിലൂടെ…ഉണ്ണ്യേട്ടാ വേം വാ നന്ദൂട്ടിക്ക് പറ്റണില്ലാന്നു…

അത് കേട്ടപ്പോ ഞാൻ ഇച്ചിരി സ്പീഡ് ആക്കി പിന്നൊന്നും നോക്കീല്ല എത്രേം വേഗം നിന്റെ അടുത്തെണം അതെ ഇണ്ടാർന്നോള്ളൂ മനസ്സിൽ ആ വെപ്രാളവും ടെൻഷനും ഒക്കെ കൂടെ ആയപ്പോ ഒന്ന് പാളി…എതിരെ റോങ്ങ് സൈഡ് വന്ന കാറുകാരന്റെ നെഞ്ചത്ത് ഞാനും പടം ആയി…..

കുഞ്ഞൂടെ ഫോൺ വരുന്നത് താഴേ കിടക്കുന്ന ഡിസ്‌പ്ലെയിൽ ഞാൻ കാണുന്നുണ്ടായിരുന്നു…ഒപ്പമെന്റെ ചോരയും….
ഇടിച്ചിട്ട ഡോക്ടർ തന്നെ തൂക്കിയെടുത്ത് ഹോസ്പിറ്റലിൽ ആക്കി…അപ്പോഴേക്കും പേഴ്സും ഫോണും ആരൊക്കെയോ കൊണ്ടൊയ്

ഒപ്പമെന്റെ ഓർമകളും എങ്ങോ പോയി മറഞ്ഞു….ആരേം അറിയാതെ 6 മാസത്തോളമയാളുടെ വില്ലയിൽ….ഇടയ്ക്കിടെ വരുന്ന പോലീസുകാരും ഡോക്ടർമാരും പിന്നെ ഒരു മലയാളി ഹോം നേഴ്സും…. അതായിരുന്നു. എല്ലുകൾ കൂടി ചേരുന്ന വരെ ഒരാറു മാസത്തേക്ക് എന്റെ ലോകം…

 

എണീറ്റ് നടക്കാറായപ്പോ എന്റെ ബൈക്കും ഞാനും മാത്രം…വണ്ടീടെ പേപ്പർ ആ പഴയ സര്ദാര്ജിടെ പേരിൽ തന്നെ ആരുന്ന കൊണ്ട് ആ വഴിക്കും എന്റെ വേറെബൗട്ട്സ് കണ്ടെത്താൻ ഒത്തില്ല….

ഒരീസം നഴ്‌സിനൊപ്പം വന്ന ഒരു കുറുമ്പി കുട്ടി ന്റെഅടുത്ത് ചുറ്റി പറ്റി നിന്നപ്പോ
അവളെ അവർ നന്ദൂട്ടീ...എന്ന് വിളിച്ച ആ വിളി..അതെന്റെ തലച്ചോറിൽ എവിടോ കൊളുത്തി…

പിന്നെ ഒരു 3 ദിവസം എടുത്തു. ന്റെ പഴയകാലം എന്നിൽ പരാകായ പ്രേവേശം ചെയ്യാൻ പിന്നൊരു ഓട്ടം ആയിരുന്നു എന്റെ പെണ്ണിന്റെ അടുത്തേക്ക്….
എന്റെ മാറിൽ വിരലോടിച്ചു കൊണ്ടത് കേട്ട് നന്ദൂട്ടി വിതുമ്പുന്നുണ്ടായിരുന്നു…

ഞാൻകാരണം അല്ലെ..ഇതൊക്കെ പറ്റിയത്…..?

അല്ലെടി പൊട്ടികാളി

ഔച്

ന്റെ നെഞ്ച് നുള്ളി പറിച്ചു പെണ്ണ്…ഉറങ്ങി കിടന്ന പൊട്ടന്മാരെ അനക്കാതെ വന്ന് ന്റെ നെഞ്ചിൽ കിടന്ന പെണ്ണിന്റെ കണ്ണപ്പൊഴും നിറഞ്ഞു തന്നെ നിന്ന്

ഇനി എന്തിനാ ന്റെ നന്ദൂട്ടി കരയുന്നെ എല്ലാം കയിഞ്ഞില്ലേ..??

എത്ര എളുപ്പത്തിലാ ഉണ്ണിയേട്ടൻ ഇതൊക്കെ പറയണേ ഇനി എങ്ങോടും പോണ്ടാ ഏടേക്കും വിടൂല്ല ഞാൻ ന്റെ കൊരങ്ങനെ…

അവളെന്റെ മുഖം മുഴുവൻ ഉമ്മ കൊണ്ട് പൊതിയുമ്പോ….
എന്നെ നോക്കി കണുരുട്ടുന്നുണ്ട് രണ്ട് കുരിപ്പുകളും

അവന്മാരെ നോക്കി ഞങ്ങളും കണ്ണുരുട്ടിയപ്പോ
പല്ലില്ലാത്ത കുഞ്ഞു മോണ കാട്ടി ചിരിക്കുന്നുണ്ടായിരുന്നു രണ്ടു പോത്തന്മാരും….

 

സ്നേഹത്തോടെ….❣️

33 Comments

  1. Vayikan ee malu late aai poi?
    Nkilum vayichapo orupad ishtai
    Nallonm eythand ??

  2. ??സൂപ്പറാ… സൂപ്പറാ….??..
    സൗബിൻ.jpg

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️സ്നേഹം ബ്രോ ??

  4. ആഹാ അടിപൊളി … ???
    എന്താ ഒരു ഫീൽ … ???
    മേമ്പൊടിയായി ഹാസ്യവും … ???
    ഇത്തിരി സെന്റിയായിരുന്നെകിലും കുറച്ചു ലോജിക്കില്ലായ്മയുണ്ടായിരുന്നെങ്കിലും അതൊക്കെ ബേബിച്ചന്റെ എഴുത്തിന്റെ മാന്ത്രികതയിൽ അങ്ങ് മുങ്ങിപ്പോയിട്ടോ.. ???
    ഒരുപാടിഷ്ടമായി ബേബിച്ചാ… ഒരുപാടിഷടമായിട്ടോ ???

    ???

    1. ,സ്നേഹം ഒരു ലോഡ്
      ഋഷി ❣️❣️❣️

  5. ബ്രോ,
    കഥയുടെ ഹൈലൈറ്റ് എന്താണെന്ന് വച്ചാൽ അത് താങ്കളുടെ എഴുത്തു തന്നെ,
    നർമ്മവും അതിലൂടെ പ്രണയവും ഒക്കെ അതി മനോഹരമായി പകർത്തിവച്ചിരിക്കുന്നു. ആശംസകൾ…

    1. സ്‌നേർഹപൂർവം കുറിച്ച വരികൾക്ക്. ഒത്തിരി. സ്നേഹം ജ്വാല ?
      ??

  6. Poli????✌️

    1. Bruh❣️❣️

  7. ചെമ്പരത്തി

    നന്നായിട്ടുണ്ടട്ടോ ????❤❤

    1. Sneham ♥️♥️

  8. വിരഹ കാമുകൻ???

    ❤❤❤

  9. ❤❤❤

  10. ♨♨ അർജുനൻ പിള്ള ♨♨

    ???. മാളു എവിടെ ?

    1. Malu ✍️✏️?

  11. ❣️❣️

    1. നന്നായിട്ടുണ്ട് ❤❤

      1. Thanks bruh??

  12. ❤️❤️

    1. ❣️❣️

  13. ♥️♥️♥️

    1. ♥️♥️

Comments are closed.