മറന്നൊരോർമ്മ [babybo_y] 258

കുളിയും നടന്നില്ല ഒരു കോപ്പും നടന്നില്ല…ഇനിം 60 കിലോമീറ്റർ, സമയം പോയല്ലോ സാരല്യ ഒന്ന് ആഞ്ഞു പിടിച്ചു നോക്കാം എങ്ങാനും ചക്ക വീണു മുയല് ചത്താലോ……..

 

നീണ്ട യാത്രയുടെ ക്ഷീണം എന്നെ വലയ്ക്കുന്നുണ്ടെകിലും…എന്റെ മനസ്സ് അറിഞ്ഞപോലെന്റെ പടക്കുതിര പറക്കുന്നുണ്ട്… ഇരിട്ടി കഴിഞ്ഞതോടെ വേഗത കുറഞ്ഞു വളഞ്ഞു പുളഞ്ഞ വഴി തന്നെ… എന്നാലും ഞങ്ങടെ ബുള്ളു മോൻ വഴി പരിചയം ഉള്ളപോലെ പറന്നു…

നാലഞ്ചു കൊല്ലം ആയിട്ട് ഇവൻ എന്റെ കൂടെ ഉണ്ട് ഒരിക്കൽ ഒരിക്കൽ മാത്രം ഇവനെന്നെ ചതിച്ചു…. അതൊരൊന്നൊന്നര ചതി ആയിപ്പോയി..ന്റെ ഒന്നര കൊല്ലം കളഞ്ഞ് തെണ്ടി അല്ല വണ്ടിയെ പറഞ്ഞിട്ട് കാര്യവില്ല ശ്രെദ്ധ കുറവ് എന്റെ മാത്രം ആണല്ലോ…

ന്തൊക്കെ ആയാലും ഇവനെ വിട്ടു കളയാൻ തോന്നിയില്ല….അവളോടൊപ്പമുള്ള ഓർത്തിരിക്കാൻ കൊള്ളാവുന്ന എല്ലാ നിമിഷങ്ങളിലും ഇവനും ഉണ്ടായിരുന്നു ഞങ്ങടെ കൂടെ അവളുടെ ഭാഷേല് പറഞ്ഞാ നമ്മടെ ബുള്ളൂമോൻ…….

പൊട്ടി പൊളിഞ്ഞു നാശമായ റോഡിലൂടെ പൊടി പാറ്റിയ പോക്ക് പോകുമ്പോ “”ഈ ചെക്കൻ ഇത് ആരെ കെട്ടിക്കാൻ പൊന്നതാ “”” എന്ന് പള്ളിലേക്ക് നടക്കുന്ന അമ്മച്ചിമാർ പറയുന്നത് കേട്ട്….

കെട്ടിക്കാൻ അല്ല അമ്മച്ചീ കെട്ടിയതിനെ ഒന്ന് കാണാനാ…..

ഞാൻ തന്നെ കൌണ്ടർ എന്റെ മനസ്സിൽ പറഞ്ഞു ചിരിച്ചു…….

ടൌൺ. എത്താറായി……കോപ്പ് താമസിച്ചോ ഞാൻ….??
ആരോടെലും ഒന്ന് വിളിച്ചു ചോയിച്ചിട്ട്. വന്നാ മതിയാരുന്നു….. ശ്ശെ

നേരത്തെ ആണോ..?? അതെ ഞാൻ ഇച്ചിരി നേരത്തെയാണ്…. ഇനിം ഇണ്ട് നാലഞ്ചു മിനിട്ടൂടെ……..

ഞാൻ വല്ലാണ്ട് മാറിപ്പോയി…
ഈ. താടി ഒക്കെ. ഒന്ന് സെറ്റപ്പ് ആക്കണം ശ്ശെ ഒന്ന് കുളിക്കാർന്നു…..ഇതിപ്പോ ന്നെ കണ്ടാ പെറുക്കി പിള്ളേരെ പോലുണ്ട് ന്നെ. കണ്ടാ ഓൾക്ക്. മനസിലാവ്വോ….??? 18 മാസം. കോപ്പ് ..

ഓളിപ്പോ എങ്ങാനാരിക്കും ഒരുപാട് മാറീട്ടുണ്ടാവ്വോ….. ഇന്നാള് അവള് പറയുന്നുണ്ടായിരുന്നു. പ്രസവം ഒക്കെ കഴിയുമ്പോഴേക്കും ഞാൻ തടിച്ചു ഡുണ്ടു. ആവൂടാന്നു ഇച്ചിരി കോംപ്ലിക്കേഷൻസ് ഉണ്ടാർന്ന കൊണ്ട് അമ്മയും കുഞ്ഞുവുംഅപ്പനും ഒക്കെ താഴ്ത്തും തലയിലും വെക്കാതെയാ നോക്കിയത് അതിന്റെ മാറ്റം കാണാൻ ഉണ്ടായിരുന്നു ഞാൻ പോകുമ്പോ കുഞ്ഞു തടിച്ചീടേ ദേഹത്ത്

ന്യൂസിലാൻഡ് എംബസ്സിയിൽ വിസാ വെരിഫിക്കേഷന് പോയ ഞാനാ..ഈ 18 മാസം കഴിഞ്ഞു തിരിച്ചു വന്നേക്കുന്നെ എല്ലാരുമ്പാടെ എന്നെ പഞ്ഞിക്കിടോ..??

 

ഇന്ന് ഇടവക പള്ളിപെരുന്നാൽ ആണ് വന്നെറങ്ങാൻ പറ്റിയ സമയം തന്നെ
എന്റീശോ. ഈ പെരുന്നാൾ തെരക്കിനിടക്ക് കുരുപ്പിനെ ഞാൻ എങ്ങനെ കണ്ടു പിടിക്കും നമ്പർ ഓര്മ വന്നപ്പോ കുഞ്ഞൂനെ എങ്കിലും ഒന്ന് വിളിക്കാർന്നു…ശെ പോയ ബുദ്ധി ആന പിടിച്ചാ കിട്ടോ

 

അപ്പോ നമ്മൾ ഇനി തപ്പി കണ്ടു പിടിക്കേണ്ടത്
ട്രീസ ഡേവിഡ്

എന്ന എന്റെ ഭാര്യമണിയെ ആണ്. ബെല്ലും ബ്രേക്കും ഇല്ലാത്ത എന്റെ നന്ദൂട്ടി…അവളുടെ ഭാഷേല് പറഞ്ഞാ അവടുണ്ണ്യേട്ടന്റെ നന്ദൂസ്…..

ഈ ഉണ്ണി ഈയുള്ളവൻ തന്ന്യാ..വല്യമ്മച്ചി വിളിക്കുന്നതാ… സ്നേഹം കൊണ്ട് .കള്ള കെളവി വിസ എടുത്ത് അങ്ങ് പോയോ ?അമ്മോ…പോകാതെ ഇരുന്നാ മതിയാരുന്നു ആകെ പാടെ ഒന്നേ ഉള്ളു…

33 Comments

  1. Vayikan ee malu late aai poi?
    Nkilum vayichapo orupad ishtai
    Nallonm eythand ??

  2. ??സൂപ്പറാ… സൂപ്പറാ….??..
    സൗബിൻ.jpg

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️സ്നേഹം ബ്രോ ??

  4. ആഹാ അടിപൊളി … ???
    എന്താ ഒരു ഫീൽ … ???
    മേമ്പൊടിയായി ഹാസ്യവും … ???
    ഇത്തിരി സെന്റിയായിരുന്നെകിലും കുറച്ചു ലോജിക്കില്ലായ്മയുണ്ടായിരുന്നെങ്കിലും അതൊക്കെ ബേബിച്ചന്റെ എഴുത്തിന്റെ മാന്ത്രികതയിൽ അങ്ങ് മുങ്ങിപ്പോയിട്ടോ.. ???
    ഒരുപാടിഷ്ടമായി ബേബിച്ചാ… ഒരുപാടിഷടമായിട്ടോ ???

    ???

    1. ,സ്നേഹം ഒരു ലോഡ്
      ഋഷി ❣️❣️❣️

  5. ബ്രോ,
    കഥയുടെ ഹൈലൈറ്റ് എന്താണെന്ന് വച്ചാൽ അത് താങ്കളുടെ എഴുത്തു തന്നെ,
    നർമ്മവും അതിലൂടെ പ്രണയവും ഒക്കെ അതി മനോഹരമായി പകർത്തിവച്ചിരിക്കുന്നു. ആശംസകൾ…

    1. സ്‌നേർഹപൂർവം കുറിച്ച വരികൾക്ക്. ഒത്തിരി. സ്നേഹം ജ്വാല ?
      ??

  6. Poli????✌️

    1. Bruh❣️❣️

  7. ചെമ്പരത്തി

    നന്നായിട്ടുണ്ടട്ടോ ????❤❤

    1. Sneham ♥️♥️

  8. വിരഹ കാമുകൻ???

    ❤❤❤

  9. ❤❤❤

  10. ♨♨ അർജുനൻ പിള്ള ♨♨

    ???. മാളു എവിടെ ?

    1. Malu ✍️✏️?

  11. ❣️❣️

    1. നന്നായിട്ടുണ്ട് ❤❤

      1. Thanks bruh??

  12. ❤️❤️

    1. ❣️❣️

  13. ♥️♥️♥️

    1. ♥️♥️

Comments are closed.