ഗേറ്റ്. കടന്നതും കണ്ടത് അമ്മയും അമ്മായി അമ്മയും. വർത്തമാനം പറഞ്ഞു ഇരിക്കുന്നതാണ്…… ഇവര്. തമ്മിലുള്ള പ്രേശ്നമൊക്കെ സോൾവ് ആയോ….
തമ്മിൽ കണ്ടാൽ തട്ടും ഞൊട്ടും… ന്നൊക്കെ പറഞ്ഞ ടീയിംസ് ആണ്. ഭാഗ്യം. ജോയിന്റ് ആയല്ലോ ….
അമ്മെ. അമ്മേടെ തലതെറിച്ച സന്താനം ധാണ്ടെ മുറ്റത്തു നിക്കുന്നെ……
കുഞ്ഞു….അലറി വിളിച്ചു
എന്റെ കുഞ്ഞിപ്പങ്ങൾ ആണ് .നാറി…നാറ്റിച്ചു കൊളമാക്കും ഇന്ന്….
കുർബാന കഴിഞ്ഞു വഴിയിൽ കൂടെ പോകുന്നവർ റോഡിൽ നിന്നെത്തി നോക്കുന്നുണ്ട്….എന്തിനാണാവോ എന്തോ??
നിന്റെ കേസ്. ഞാൻ അവധിക്കു വെച്ചേക്കുന്നു കുഞ്ഞു എനിക്കിന്ന് ഒരൂപാട് കമ്മീട്മെന്റസ് ഉള്ളത്കൊണ്ടാ….
കാര്യം എന്റെ ഈ. കുറുമ്പിയെ കാണാൻ ആണ്. വന്നതേ ങ്കിലും ഇപ്പോ എനിക്കെന്റെ കൊച്ചിനെ ഒന്ന്. കണ്ടാ മതീന്ന് ആയിട്ടുണ്ട്……
ആളിയോ
നീട്ടി. ഉള്ള. വിളി കേട്ടപ്പോ മനസിലായില്ലേ. കുഞ്ഞളിയൻ
ഈ. തെണ്ടി. ചത്തില്ലേ.…?
അവന്റെ ചേച്ചീനെ തട്ടിയെടുത്തെന്നും പറഞ്ഞു പള്ളിടെ പാർക്കിങ് ഗ്രൗണ്ടിൽ കിടന്നു എന്റെ കൂടെ കെട്ടിമറിഞ്ഞു പട്ടാപകൽ കുർബാന തീർന്ന സമയത്ത് സകല വിശ്വസികളുടേം മുന്നീ വെച്ച് ഫസ്റ്റ് നൈറ്റ് അടിച്ചവൻ ആണീ തെണ്ടി എന്റെ ഒരു LP ടെ ബനിയൻ പോയാൽ എന്നാ ഇടിച്ചു തൂറ്റിച്ചതാ ഞാൻ അന്ന്..
മുറ്റത്ത് കിടക്കുന്ന എന്റെ ആർമി ഗ്രീൻ ജിപ്സിയേൽ ചാരി ആണ് തെണ്ടി നിൽക്കുന്നത്…..
KL 13 D 45….
അയ്യോ. അതെന്റെ. വണ്ടി അല്ലെടീ. അതെങ്ങാനാ ഇവിടെത്തിയെ……..??
നല്ല മുട്ടൻ ഒരു ഞ്ഞുള്ളാ മറുപടിയായി ആദ്യം കിട്ടിയത്…. ഇങ്ങനെ ഒരു വണ്ടി. പ്രാന്തന്…ഇയ്യാളുടെ കുഞ്ഞു ആണ് ഈ പേടകം ഇങ്ങോട് കൊണ്ട് വന്നത് അല്ലാണ്ട് എന്റെ പാവം ജോജു അല്ല..ഇനി അതുമ്പറഞ്ഞു ഇടി കൂടണ്ടാ ഓര്മ ഉണ്ടല്ലോ ……
മാനെ. അവിടെ നിക്കണ്ട കേറി വാ
അകത്തേക്ക്……ഡാഡി ഇൻ ലോ…..
മാനെ എന്ന് തന്നെ അല്ലെ വിളിച്ചത്. അല്ലാണ്ട് വേറെ പ്രീ ഫിക്സ് ഒന്നും ഇല്ലല്ലോ ഇല്ല..ന്റെ തോന്നൽ ആണ്…സ്റ്റേഷനിൽ വെച്ചെന്നെ വിളിച്ച തെറി യൂയ്യേന്റപ്പാ. സി ഐ ടെ കണ്ണിന്റെ ഫിലമെന്റ് വരെ അടിച്ചു പോയതാ അന്ന് പുള്ളി ട്യൂഷൻ എട്ക്കൊന്നു ചോദിച്ചത്രേ
ഇതിയാനും സ്റ്റിൽ അലൈവ് വണ്ടര്ഫുള്. കയ്യിൽ ഇരുപ്പ് വെച്ചു നാട്ടുകാർ പെട്ടെന്ന് തീർക്കണ്ടതാണല്ലോ…..വളിച്ച ചിരി ചിരിയ്ക്കുമ്പോ. ഞാൻ. ഉള്ളിനുള്ളിൽ. ആലോചിച്ചു
ഈ. പടി. കടന്നാ ന്റെ കാലു വെട്ടും എന്ന് പറഞ്ഞതാ…..ഇയ്യാളെ കൈയ്യിൽ കത്തി ഒന്നും ഇല്ലല്ലോ ഒന്നൂടെ സൂക്ഷിച്ചു നോക്കി ഞാൻ അകട്ടെക്ക് കയറി….
കൊച്ചുറങ്ങി കാണും ശ്ശെ …..അതാ കാണാത്തെ….
ഹാ. വേവ്‌വോളം കാക്കാങ്കി ആറുവോളം കാക്കരുതോ…..??
നോക്കേടാ ആരാണ് നോക്കിക്കേ കുഞ്ഞിടെ അപ്പ വന്നേക്കുന്നു. കുഞ്ഞൂടെ കയ്യിൽ ഇരിക്കുന്ന എന്റെ പൊന്നു പീക്കിരി….
ആളിയോ. തീർന്നില്ല കേട്ടോ ബോണസ് ഉണ്ട്…. തിരിഞ്ഞു നോക്കിയപ്പോ അവന്റെ കയ്യിലും ഒന്ന്….
പകച്ചു പാണ്ഡരാമടങ്ങി. അവളെ നോക്കിയപ്പോ…..സ്വതസിദ്ധമായ. പുഞ്ചിരി ഒപ്പം അവളുടെ രണ്ടും കണ്ണും ഒന്നിച്ചു അടച്ചജ് കാട്ടി…..
ഒക്കെ നമ്മളുടെ തന്നെ കോരങ്ങാ ന്നു പറയാതെ പറഞ്ഞു…….
നോക്കേണ്ടെടാ. ഉണ്ണിയെ രണ്ടും നിന്റേത് തന്നെ..ആ മൂക് കണ്ടില്ലേ……
കർത്താവേ വല്യമ്മച്ചി. ഇതിനു വിസ കൊടുത്തില്ല കർത്താവ്….ഞാൻ പോയപ്പോ വയ്യാണ്ടായി കിടന്ന ആളാ ഏതായാലും നന്നായി ഇനിപ്പോ ആരും തല്ലില്ല എന്നെ. 95 പ്ലസ് ആണേലും കിളവി ഇപ്പോഴും ടെറർ ആന്നേ പണ്ട് അപ്പാപ്പന്റെ കൂടെ കുടിയേറി വന്നതല്ലിയോ അങ്ങ് പാലായീന്നു അതിന്റെ ഒരു ഉശിരാ…
അതൊന്നും നോക്കാതെ….ഓടി ചെന്ന് ഒരെന്നത്തിനെ പൊക്കിയെടുത്തപ്പോ….മറ്റവൻ ഉണ്ടെടാ കണ്ണുരുട്ടുന്നു…… പിന്നെന്നാ രണ്ടിനേം എടുത്തു…..
പരിചയം ഇല്ലാത്ത പണിയല്ല. നടക്കാനും നിക്കാനും ഇരിക്കാനും പറ്റാണ്ട് നട്ടം തിരിഞ്ഞപ്പോ ഓള് ചെവി കടിച്ചുപരിച്ചൊരു സ്വകാര്യം പറഞ്ഞു…
മനുഷ്യമ്മാരായ ഇച്ചിരി ആക്രാന്തം കുറച്ചേ പാടുള്ളു. ഇല്ലേ ഇങ്ങനൊക്കെ ഇരിക്കും….കേട്ടോ കൊരങ്ങാ……….
നീ. അവനെ വിളിച്ചോണ്ട് കേറി. വാടീ പെണ്ണെ ഇങ്ങോട്. ചുമ്മാ കുഞ്ഞുങ്ങളെ. വെയിൽ കൊള്ളിക്കാതെ….
അന്ത്യ ശാസനം. വന്നു. കേറിയേക്കാം. കിളവി. സീൻ ആണ്…..പറഞ്ഞു ഇല്ലാണ്ട് ആക്കി കളയും അവള് ഒന്നിനെ വാങ്ങി തോളിൽ ഇട്ടു.
ഡീ ഇവന്മാർക് പേരിട്ടിട്ടില്ല….????
ഇല്ലാ ന്റെ കോരങ്ങൻ വന്നിട്ട് ഇട്ടാ മതീന്നു. ഞാനാ പറഞ്ഞത്….
അപ്പൊ ഞാൻ വന്നില്ലാർന്നേലോ നന്ദൂട്ടി.????.എന്റെ കണ്ണിലുറഞ്ഞു വന്ന കണ്ണീരു പാതി വഴിയിൽ നിന്ന്.
“അമ്മാ…..”
കൈയ്യുംമേലെ തൊലി പറിച്ചെടുത്ത്..പെണ്ണ്
ആരാ വാവൂസേ നിന്റമ്മേനെ ഞുള്ളാൻ പടിപ്പിച്ചേ..??
ഞങ്ങടെ ഈ കളി ഒക്കെ കണ്ടു ഉണ്ടാക്കണ്ണും മിഴിച്ചു എന്റെ കയ്യിൽ ഇരിക്കുന്ന എന്റെ ഒരു ബൈപ്രൊഡക്റ്റിനോട് ഞാൻ ചോയ്ച്ചു…
നീയെതാ കോപ്പേ ..???
എന്ന പോലെ എന്നെ നോക്കി കണ്ണുരുട്ടുന്നത് അല്ലാതെ വേറെ ഒരു എക്സ്പ്രെഷനും ങേഹേ…
രണ്ടിനും ഇവളെ കണ്ണ് ആണല്ലോ അത് പിന്നെ മത്തൻ കുത്തിയാ കുമ്പളം മുളയ്ക്കുവോ…
റൂമിൽ കയറിയതും ഞാനൊന്നും ദീർഘ നിശ്വാസം വിട്ടു.. എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നത് എന്റെ മനസ്സിനെ കൂടുതൽ തണുപ്പിച്ചു…
എന്റെ നന്ദു..രണ്ട് ഓമന വാവൂസ്..അപ്പ അമ്മ കുഞ്ഞു വല്യമ്മച്ചി അവൾടെ ഫാമിലി പിന്നെ ആ കുരിപ്പ് അളിയൻ ഹോ ഞാൻ ഒന്ന് തിരോധാനത്തിൽ ആയപ്പോ നഷ്ടപെട്ടതൊക്കെ എനിക്ക് രണ്ടു ബോണസ് അടക്കം തിരിച്ചു കിട്ടി
ഡീ എനിക്കൊന്നു കുളിക്കണം ദേഹത്തൊക്കെ അപ്പിടി അഴുക്കാ നീ ഇവന്മാരെ പിടിച്ചേ..
വാവൂസമ്മാരെ രണ്ടാളേം കട്ടിലുമ്മേൽ കിടത്തി. തിരിഞ്ഞ. നന്ദൂട്ടിയുടെ അലർച്ച വീട് നടുക്കി….ഇത് ഞാൻ നേരത്തെ പ്രതീക്ഷിച്ചതാ പക്ഷെ ഇത്തിരി നേരത്തെ ആയി പോയി…
Vayikan ee malu late aai poi?
Nkilum vayichapo orupad ishtai
Nallonm eythand ??
??സൂപ്പറാ… സൂപ്പറാ….??..
സൗബിൻ.jpg
??????
❤️❤️❤️സ്നേഹം ബ്രോ ??
???bruh
ആഹാ അടിപൊളി … ???
എന്താ ഒരു ഫീൽ … ???
മേമ്പൊടിയായി ഹാസ്യവും … ???
ഇത്തിരി സെന്റിയായിരുന്നെകിലും കുറച്ചു ലോജിക്കില്ലായ്മയുണ്ടായിരുന്നെങ്കിലും അതൊക്കെ ബേബിച്ചന്റെ എഴുത്തിന്റെ മാന്ത്രികതയിൽ അങ്ങ് മുങ്ങിപ്പോയിട്ടോ.. ???
ഒരുപാടിഷ്ടമായി ബേബിച്ചാ… ഒരുപാടിഷടമായിട്ടോ ???
???
,സ്നേഹം ഒരു ലോഡ്
ഋഷി ❣️❣️❣️
ബ്രോ,
കഥയുടെ ഹൈലൈറ്റ് എന്താണെന്ന് വച്ചാൽ അത് താങ്കളുടെ എഴുത്തു തന്നെ,
നർമ്മവും അതിലൂടെ പ്രണയവും ഒക്കെ അതി മനോഹരമായി പകർത്തിവച്ചിരിക്കുന്നു. ആശംസകൾ…
സ്‌നേർഹപൂർവം കുറിച്ച വരികൾക്ക്. ഒത്തിരി. സ്നേഹം ജ്വാല ?
??
Poli????✌️
Bruh❣️❣️
?????
Mech??
നന്നായിട്ടുണ്ടട്ടോ ????❤❤
Sneham ♥️♥️
❤❤❤
???
❤❤❤
??
❤️
Dd♥️
???. മാളു എവിടെ ?
Malu ✍️✏️?
❣️❣️
നന്നായിട്ടുണ്ട് ❤❤
Thanks bruh??
?
?
??
❤️❤️
❣️❣️
♥️♥️♥️
♥️♥️