മറന്നൊരോർമ്മ [babybo_y] 258

നടയൊക്കെ ചാടിയറങ്ങുന്നുണ്ട് പെണ്ണ് ഇവൾക്ക് നാണമാവില്ലേ… ഇത്രേം പ്രായം ആയില്ലേ എന്നിട്ടും ഇങ്ങനെ തുള്ളി തുള്ളി ഇറങ്ങാൻ ഹോ ഞാൻ ഇല്ലാഞ്ഞേ നന്നായി കഴിഞ്ഞ വട്ടം ഇതേ പോലെ ന്റെ കയ്യുംപിടിച്ചു ഇറങ്ങിയത് അങ്ങ് അരമനേൽ വരെ പട്ടായിട്ടുണ്ടെന്നാ കരക്കമ്പി

 

ഹൂഫ് ഈ പള്ളിക്ക് ഇത്രേം നട വെച്ചവനെ സമ്മയിക്കണം എത്ര സമയം പിടിച്ചെന്നോ ഓളീ നടയിറങ്ങി വരാൻ…..

നടയിറങ്ങി കൈഞ്ഞ പാടെ സാരിയൊക്കെ പിടിവിട്ടു… തുമ്പ് എടുത്ത്. കൈയിലിട്ട് പിരിച്ചു കൊണ്ട് മൂളി പാട്ടൊക്കെ പാടി മുന്നോട്ട് നടന്നു
കൊച്ചു നാറി…. കോല്മിട്ടായി വാങ്ങാൻ പോണ പോക്കാ……പള്ളിലെ പാട്ടു മാമാങ്കം കഴിഞ്ഞാ പിന്നെന്റെ പെണ്ണിന് കോല് മിട്ടായി നിർബന്ധാ ഇവൾക്ക്. നാണം ഇല്ലേ. ഈ പ്രായത്തിൽ കോല്മിട്ടായി തിന്നൊണ്ട് നടക്കാൻ

ഇവിടെ ഒരുത്തൻ പന പോലെ നിന്നിട്ട് അവളൊന്നു കണ്ടത് പോലും ഇല്ല
പണ്ടേ അങ്ങനെയാ. ട്യൂബ് ലൈറ്റാ പയ്യനെ മിന്നി മിന്ന്യേ കത്തൂ. ഇല്ലെലെന്നെ പോലൊരു സല്ഗുണ സമ്പന്നനെ അഞ്ചേട്ടു കൊല്ലം പിറകെ നടത്തുമോ….

 

രണ്ടുമൂന്ന്ടി കൂടെ മുന്നോട്ട് വെച്ച്. ആള് എന്തൊ..? ഓർത്ത പോലെ നിന്ന്. പിന്നെ തിരിഞ്ഞു നോക്കി. പണി പാളി…

ടൌൺ. ആണെന്നോ. പെരുന്നാൾ ആണെന്നോ ആളുകൾ ഉണ്ടെന്നതോ ഒന്നും അവൾക്ക്. ഒരു. പ്രേശ്നം അല്ലാരുന്നു……
ഉമ്മ പ്രതീക്ഷിച്ച ഞാൻ ഉമ്മാനെ വിളിക്കണ്ടി വന്നു. അവളുടെ ആ. തലോടൽ. അത്ര. സുഖകരം ആയിരുന്നു താടി ഉള്ളകൊണ്ട് പാടാരും കാണൂല്ലാ

 

വഴിയേ പോയ ഊറി ചിരിക്കുന്ന തള്ളച്ചിമാർക്കും കടക്കാർക്കും ഓട്ടോ ചേട്ടന്മാർക്കും സകല ടൌൺ നേരങ്ങികൾക്കും ഈ പെരുന്നാളിനും പറഞ്ഞു ചിരിക്കാൻ എന്റെ കഥ ന്റെ കർത്താവേ ഇതെന്നാ വിധിയാ…

 

നിക്. നല്ലോണം. നൊന്തു ടി….

കവിള് തടവി ഞാൻ വിഷണ്ണൻ ആയി….
നോവാൻ ആണ് തല്ലിയത്‌ ഞാൻ എത്ര. വിഷമിച്ചൂന് അറിയോ..നിന്ക്…കോരങ്ങാ….???
കണ്ണൊക്കെ. നിറഞ്ഞു വരുന്നുണ്ട് സാരി തുമ്പ് കൈയ്യുംമേൽ ഇട്ട് ചുറ്റലും അഴിക്കാളും ഇവളിന്നിത് കീറി കയ്യിൽ എടുക്കോ..??…..

ശെ ഇങ്ങോട് വരണ്ടർന്നു പയ്യെ പോയി കണ്ടാ മതിയാരുന്നു
അവളുടെ പരിഭവങ്ങൾക്ക് കാരണം അവളുടെ കഴുത്തിൽ തന്നെ ഉണ്ട് ഒരു. രണ്ടര കൊല്ലം മുന്നേ ഞാനവളുടെ കഴുത്തിൽ. കെട്ടിയ. താലി…
എന്താ മാഷെ. ഇങ്ങനെ കരയാൻ ഞാൻ ഇങ്ങു വന്നില്ലേ….ഞാനങ്ങനെ ചാവ്വോ…നന്ദൂട്ടി….?

നീ അങ്ങനൊന്നും ചാവൂല്ല എന്നെനിക്കറിയാം കോരങ്ങാ…. നീ എന്തായാലും ഒരീസം വരൂന്ന് എനിക്ക് അറിയാർന്നു….

അതുമ്പറഞ്ഞു അവളു മുഖം കുനിച്ചു കണ്ണ് നിറഞ്ഞത് ഞാൻ കാണാണ്ട് ഇരിക്കാനാ….
എടി എവിടെ…??

ആര്..?

വാവൂ…

ആരുടെ വാവൂവാ കോരങ്ങാ….??

എടി. കോപ്പേ എന്റെ കൊച്ചേവിടെന്നു…?

ഓഹോ. കൊച്ചിന്റപ്പൻ ആയാ പോരാ കോച്ചും തള്ളേം ജീവനോടെ ഉണ്ടൊന്നു അന്വേഷിക്കണം…. 18 മാസം….നിനക്കെന്നെ ഒന്ന് വിളിച്ചൂടാർന്നോ. നിനക്കെന്നാ പറ്റിയത്…..അവിടൊക്കെ അന്വേഷിചൂന്നോ..ല്ലാരും. ??

ബാ നമ്മക് വീട്ടീ പൂവാം….ഇന്ന് അമ്മേടെ പിറന്നാൾ അല്ലെ…??

ആരുടെ. ന്റെ അമ്മേടെയോ.?

അല്ല കോരങ്ങാ ന്റെ അമ്മേടെ…??

നന്ദൂട്ടി നിന്നെ വീട്ടീ കേറ്റിയോ..??

എപ്പളെ..!

അതെനിക്ക് ഒരു പുതിയ അറിവാരുന്നു അവൾടെ വീട്ടിൽ ആദ്യത്തെ അടി പൊട്ടിയ അന്ന് എന്റെ വീട്ടിൽ വന്നു കേറി കതകടച്ചു പെണ്ണ് ഞാനാണേൽ എക്സാം എഴുതാൻ ബാംഗ്ലൂരും…പോലീസും അവളെവീട്ടുകാരും വന്നു വാതില് തുറക്കാൻ പറഞ്ഞപ്പോ
മാര്യേജ് സർട്ടിഫിക്കറ്റ് കതകിനടിയിലൂടെ സി ഐക്ക് ഇട്ടു കൊടുത്തിട്ട് അവൻ വരുമ്പോ തുറന്ന പോരെ സാറെ എന്ന്ന്നിവൾ ചോദിച്ച അന്ന് ഇവളെ പേരവർ റേഷൻ കാർഡിൽ നിന്ന് വെട്ടിയതാ…

വിശ്വസിച്ചാൽ നിങ്ങൾ മലകളെ നീക്കും എന്നല്ലേ കർത്താവ് പറഞ്ഞത്..അവൾക് ഒടുക്കത്തെ വിശ്വാസം ആയിരുന്നു അവളെ അവര് മനസിലാക്കും എന്ന്..

എല്ലാരും അവിടെന്റെ വീട്ടിലാ…..ഉള്ളേ…

അവളുടെ ഒച്ച കേട്ടപ്പോ ഞാൻ ഭൂതത്തീന്നു ഭാവീലേക്ക് വന്നു
തിരിച്ചുള്ള യാത്രയിൽ മനസേറെക്കുറെ ശാന്തം ആണ്….

33 Comments

  1. Vayikan ee malu late aai poi?
    Nkilum vayichapo orupad ishtai
    Nallonm eythand ??

  2. ??സൂപ്പറാ… സൂപ്പറാ….??..
    സൗബിൻ.jpg

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️സ്നേഹം ബ്രോ ??

  4. ആഹാ അടിപൊളി … ???
    എന്താ ഒരു ഫീൽ … ???
    മേമ്പൊടിയായി ഹാസ്യവും … ???
    ഇത്തിരി സെന്റിയായിരുന്നെകിലും കുറച്ചു ലോജിക്കില്ലായ്മയുണ്ടായിരുന്നെങ്കിലും അതൊക്കെ ബേബിച്ചന്റെ എഴുത്തിന്റെ മാന്ത്രികതയിൽ അങ്ങ് മുങ്ങിപ്പോയിട്ടോ.. ???
    ഒരുപാടിഷ്ടമായി ബേബിച്ചാ… ഒരുപാടിഷടമായിട്ടോ ???

    ???

    1. ,സ്നേഹം ഒരു ലോഡ്
      ഋഷി ❣️❣️❣️

  5. ബ്രോ,
    കഥയുടെ ഹൈലൈറ്റ് എന്താണെന്ന് വച്ചാൽ അത് താങ്കളുടെ എഴുത്തു തന്നെ,
    നർമ്മവും അതിലൂടെ പ്രണയവും ഒക്കെ അതി മനോഹരമായി പകർത്തിവച്ചിരിക്കുന്നു. ആശംസകൾ…

    1. സ്‌നേർഹപൂർവം കുറിച്ച വരികൾക്ക്. ഒത്തിരി. സ്നേഹം ജ്വാല ?
      ??

  6. Poli????✌️

    1. Bruh❣️❣️

  7. ചെമ്പരത്തി

    നന്നായിട്ടുണ്ടട്ടോ ????❤❤

    1. Sneham ♥️♥️

  8. വിരഹ കാമുകൻ???

    ❤❤❤

  9. ❤❤❤

  10. ♨♨ അർജുനൻ പിള്ള ♨♨

    ???. മാളു എവിടെ ?

    1. Malu ✍️✏️?

  11. ❣️❣️

    1. നന്നായിട്ടുണ്ട് ❤❤

      1. Thanks bruh??

  12. ❤️❤️

    1. ❣️❣️

  13. ♥️♥️♥️

    1. ♥️♥️

Comments are closed.