“അതായത് … ബർത്ത്ഡേ കിട്ടിയിരുന്നെങ്കിൽ… ഞാൻ പഠിച്ചിട്ടുണ്ട് പണ്ട് … വേണെങ്കിൽ ട്രൈ ചെയ്യട്ടെ ? ” തുടങ്ങി ഇന്ഗ്ലീഷ് വാക്കുകൾ കൊണ്ട് ഞാൻ അമ്മാനമാടാൻ തുടങ്ങി .
“വാട്ട് ?? എന്താ പ്രശ്നം ? ആരുടെ ബർത്ത്ഡേ ? എന്തിന് ? കാം ടൗൺ മാൻ . പതുക്കെ പറയൂ. എന്താ വേണ്ടേ ?”
“അതായത്…” ഞാൻ തുപ്പലം വിഴുങ്ങി. “കുട്ടി നേരത്തെ പറഞ്ഞില്ലേ ? ഹോറോസ്കോപ്പ് ? എനിക്കറിയാം നോക്കാൻ. ഞാൻ ചെറുപ്പത്തിൽ പഠിച്ചിട്ടുണ്ട്. പക്ഷേ കുറേ കാലമായിട്ട് വേണ്ടെന്നു വെച്ചിരിക്കുവായിരുന്നു.. .പക്ഷേ കുറച്ചു വിവരങ്ങൾ വേണം.” ഞാൻ പതിയെ വിഷയമവതരിപ്പിച്ചു.
“ഫന്റാസ്റ്റിക്ക് ! ” അവൾ സന്തുഷ്ടയായി .
പിന്നെ പെട്ടെന്ന് തന്നെ ഒരു കഷ്ണം പേപ്പറിൽ അവൾ എല്ലാ ഡീറ്റൈൽസും എഴുതി “റിസൾട്ട് നല്ലതായാലും ചീത്തയായാലും സത്യം മാത്രമേ പറയാവൂ . ഞാൻ എന്തും കേൾക്കാൻ തയ്യാറാണ് .എന്നെ സുഖിപ്പിക്കാൻ വേണ്ടി കള്ളം പറയരുത് . ” ന്നൊക്കെ പറഞ്ഞ് എന്നെ ഏൽപ്പിച്ചു .
ഞാനും സന്തുഷ്ടനായി ..
അങ്ങനെ ആ ദിവസം കഴിഞ്ഞു വീട്ടിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു ഞാൻ .
രാത്രി, ആ കടലാസ്സു കഷ്ണം നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ടാണ് ഞാൻ അബിയുടെ മുറിയിലേക്ക് ചെന്നത് .
എന്റെ നിൽപ്പ് കണ്ടപ്പോൾ പൊട്ടൻ, ചിരിയോടു ചിരി ! എനിക്ക് കലി വന്നു.
അവൻ കമ്പ്യൂട്ടർ ഓണാക്കി, ഏതോ വെബ് സൈറ്റിലൊക്കെ പോയി, അവളുടെ ഡീറ്റെയിൽസ് ഒക്കെ ഇട്ടു കൊടുത്തപ്പോൾ, അവളുടെ ജന്മ നക്ഷത്രം കിട്ടി . “ജ്യേഷ്ഠ ” എന്നൊരു നക്ഷത്രം . ആദ്യമായിട്ട് കേൾക്കുകയാണ് ഞാൻ . പിന്നെ, തുടർന്നുള്ള ഗവേഷണത്തിൽ അത് “തൃക്കേട്ട” ആണെന്ന് മനസ്സിലായി .
പിന്നെ, തൃക്കേട്ട നക്ഷത്രത്തിന്റെ ഓൺലൈൻ ജാതകം തപ്പിയെടുത്തു. പ്രിന്റെടുത്ത് എനിക്ക് തന്നിട്ട് അവൻ പറഞ്ഞു,