മരിയ 37

Views : 8069

അവൾ വീണ്ടും പതിയെ സംസാരിച്ചു തുടങ്ങി

“ഹായ് .. ആദ്യം മുതൽ തുടങ്ങാം. ഞാൻ മരിയ. കാനഡയിൽ നിന്നാണ് . ഇവിടെ മിസ്റ്റർ കോക്സിന്റെ സെക്രട്ടറിയുടെ അസിസ്റ്റന്റ് ആണ്. കുറെ നാളായി ലീവിലായിരുന്നു. ഇന്ന് വീണ്ടും ജോയിൻ ചെയ്തതാണ് . ഇനി നീ .. ”

അപ്പോളേക്കും ഞാൻ സമാധാനത്തിലായി. ഒരു ചെറിയ ചിരി ഞാനും ഫിറ്റ് ചെയ്തു .

“ഞാൻ അലക്സ്… ഇൻഡ്യായിൽ നിന്നാണ് . ഇന്ത്യയിൽ, കേരളം എന്നൊരു മനോഹരമായ – ”
“ഞാൻ ചോദിച്ചതിന് മറുപടി പറയൂ … “അവൾ എന്നെ തുടരാൻ അനുവദിച്ചില്ല. “ഹോറോസ്കോപ്പ് ഒക്കെ നോക്കാൻ അറിയാവുന്ന ആരെയെങ്കിലും, അറിയാമോ ഇവിടെ ? ഞാൻ പോയിട്ടുള്ളയിടത്തെല്ലാം, തട്ടിപ്പുകാരാണ്. മണിക്കൂറിന് 200$ ഒക്കെ വെച്ച് വാങ്ങി എന്നെ പറ്റിച്ചു കൊണ്ടിരിക്കുകയാണ് . കൊറേ കാലമായി .”

“എനിക്കിതിലൊന്നും…”

“വിശ്വാസമില്ലല്ലേ … അതാ പ്രശ്നം . നിങ്ങള്ക്ക് നിങ്ങടെ തന്നെ കൽച്ചറിനോട് ഒരു ബഹുമാനമില്ല . കൊഴപ്പമില്ല . ചോദിച്ചെന്നേയുള്ളൂ . പിന്നെ കാണാം . ബൈ…”

“അല്ല, ഞാൻ ഒന്ന് നോക്കിയിട്ട് നാളെ പറയാം … ചെലപ്പോ എന്റെ കസിൻസ് …”

“ഒക്കെ . പോട്ടെ . പിന്നെ കാണാം . ഒത്തിരി പണിയുണ്ട് .”

ഇതെന്താ ഈ കൊച്ചിങ്ങനെ ? പറയാനുള്ളത് കേട്ടിട്ടു പൊയ്ക്കൂടേ ?

എനിക്കൊരല്പം ദേഷ്യം തോന്നിയെങ്കിലും, ആ സ്വർണ്ണ മുടിയും, ചാടിത്തുള്ളിയുള്ള ആ പോക്കും ഒക്കെ കണ്ടപ്പോൾ … മനസ്സിൽ മഞ്ഞു വീണടിഞ്ഞു എന്നു പറഞ്ഞാൽ മതിയല്ലോ.

ഉടൻ തന്നെ ഞാൻ അബി യെ വിളിച്ചു . കൊച്ചപ്പനെ മകനാണ് . വകയിൽ അനിയനായിട്ടു വരും . അവൻ ജനിച്ചതും വളർന്നതും ഒക്കെ ഇവിടെയാണ് . പൗരനാണ് . അവനറിയാത്ത ഇടപാടുകൾ ഇവിടെ കുറവാണെന്നു തന്നെ പറയാം .

ഞാൻ എല്ലാം വളരെ വിശദമായിട്ടു പറഞ്ഞു .

അവൻ എല്ലാം വിശദമായിട്ടു കേട്ടോ എന്നാണു സംശയം . അവൻ ഡോക്ടർ ആകാനുള്ള കഠിന പരിശ്രമത്തിലാണ് . ഈ വക ചീള് കേസുകെട്ടുകൾ എടുക്കുമോ.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com