മരിയ 37

Views : 8069

“ചേട്ടായി ഒരു കാര്യം ചെയ്യ് . അവളുടെ ബർത്ത്ഡേ – ബർത്ത് ടൈം . ബർത്ത് പ്ലേസ്. ഒക്കെ ചോദിച്ചു വാങ്ങി വാ . നമുക്ക് ഒക്കെ ശരിയാക്കാം . എന്തിനാണെന്ന് ചോദിച്ചാൽ പറ, ചേട്ടായി ഇതൊക്കെ പഠിച്ചിട്ടുള്ള ആളാണ് .ഒക്കെ മറന്നതാ. ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ ന്നൊക്കെ . ”

“കൊളമാകുമോടെ ? ”

“ആയാലെന്താ ? എന്തായാലും, അവളെ കെട്ടാനൊന്നുമല്ലല്ലോ . ചുമ്മാ ഒരു രസത്തിനല്ലേ ? മദാമ്മയെ കെട്ടണമെന്നും പറഞ്ഞ് വീട്ടിലോട്ട് ചെന്നാൽ അടിപൊളിയായിരിക്കും . ”

സത്യമാണ്.അങ്ങനെ വല്ല ഐഡിയായുമായി ചെന്നാൽ, അവന്റെ അപ്പൻ – എന്റെ കൊച്ചപ്പൻ എന്നെ തല്ലിക്കൊന്ന് അമേരിക്കയിൽ ദഹിപ്പിച്ച്, നാട്ടിലേക്ക് ചാരം മാത്രം കയറ്റി വിടും .

രസത്തിനെങ്കിൽ രസത്തിന് … എനിക്കവളെ മറക്കാനൊക്കുന്നില്ല . മഞ്ഞു വീഴ്ച്ച കൂടി കൂടി വരികയാണ് .

ഞാൻ മിസ്റ്റർ കോക്സിന്റെ മുറി ലക്ഷ്യമാക്കി പുറപ്പെട്ടു . ഭാഗ്യത്തിന് അയാൾക്ക് കൊടുക്കാൻ കൊറേ പാഴ്സലുകൾ ഉണ്ടായിരുന്നു എന്റെ വണ്ടിയിൽ .

ആ യാത്രയിൽ വേറൊരു കാര്യം കൂടി ഞാൻ ചിന്തിച്ചു . എനിക്ക് പ്രമോഷൻ ഉണ്ടായാൽ മിസ്റ്റർ കോക്സിന്റെ സെക്രട്ടറി ആയിട്ടാണെന്നാണ് പറഞ്ഞു കേൾക്കുന്നത് . സെക്രട്ടറിക്ക് അസിസ്റ്റന്റ് ഉണ്ടെന്നറിഞ്ഞത് ഇപ്പോളാണ് . അപ്പൊ, എനിക്ക് പറഞ്ഞിരിക്കുന്ന ജോലി എന്തായിരിക്കും ? മരിയയുടെ ബോസ് ആയി വരുമോ ഞാൻ ഭാവിയിൽ ?? അതോ അവളെ പറഞ്ഞു വിട്ടിട്ട് ആ ജോലി ആയിരിക്കുമോ എനിക്ക് ? എങ്കിൽ ഞാൻ ഉറപ്പായിട്ടും രാജി വെച്ച് …. കോപ്പ് … ആലോചിച്ച് ആലോചിച്ച് കാട് കേറി പോകുകയാണ് . രണ്ടു മിനിറ്റ മുൻപ് കണ്ട ഒരു പെണ്ണ് കാരണം.

പിന്നെ ഞാൻ അവളെ കാണുമ്പോൾ അവൾ കമ്പ്യൂട്ടറിനു മുൻപിൽ ഓരോ അക്ഷരങ്ങളായി പെറുക്കി പെറുക്കി ടൈപ്പ് ചെയ്യുകയാണ് . ഒരു മണിക്കൂറിൽ പത്ത് വാക്ക് ടൈപ്പ് ചെയ്യുന്നുണ്ടോ എന്ന് സംശയമാണ്. ഏകാഗ്രതയോടെ അവൾ ജോലിയിൽ മുഴുകിയിരിക്കുന്നു. ഞാൻ വിഷണ്ണനായി അൽപ്പ സമയം അവളുടെ പുറകിൽ നിന്നു. ശോഭയോട് തമാശ പറയാൻ പോയ തളത്തിൽ ദിനേശനെയാണ് ഓർമ്മ വന്നത് . പെട്ടെന്ന് അവൾ തിരിഞ്ഞു എന്നെ നോക്കി . ഞെട്ടിപ്പോയി പാവം .

“ഓ മാൻ !! ഞാൻ പേടിച്ച് പോയല്ലോ ! എന്താ ?”

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com