കുറച്ച് കാലങ്ങൾക്ക് ശേഷം ഇത് നിങ്ങളുടെ സിസ്റ്റത്തിന്റെ തന്നെ ഒരു ഭാഗമായിത്തീരും, കൂടാതെ ഇത് നിങ്ങൾക്ക് ഒരു പ്രത്യേക അന്തരീക്ഷം സജ്ജമാക്കുകയും ചെയ്യും. മന്ത്രം എന്നത് ബോധമല്ല, മറിച്ച് മന്ത്രം ശരിയായ തരത്തിലുള്ള അന്തരീക്ഷം സജ്ജമാക്കുന്നു. ഈ ശാരീരികവും മനശാസ്ത്രപരവുമായ ചട്ടക്കൂടിനുള്ളിൽ തന്നെ , ശബ്‌ദം ശരിയായ തരത്തിലുള്ള അന്തരീക്ഷം സജ്ജമാക്കും. ഒരാൾക്ക് ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.
നാദബ്രഹ്മ മന്ത്രം – ലോകത്തെ ശബ്ദമായി അനുഭവിക്കുന്നു..
നാദം ”എന്നാൽ“ ശബ്ദം ”എന്നാണ്. “ബ്രഹ്മ” എന്നാൽ “ദൈവികം ”, സമഗ്രമായത്. അടിസ്ഥാനപരമായി, മൂന്ന് ശബ്ദങ്ങളാണ് നിലവിലുള്ളത്. ഈ മൂന്ന് ശബ്ദങ്ങളിൽ നിന്ന് ഏത് ശബ്ദവും സൃഷ്ടിക്കാൻ കഴിയും. ഒരു കളർ ടെലിവിഷനെക്കുറിച്ച് നിങ്ങൾക്ക് അറിയില്ലേ, അതിൽ മൂന്ന് കളറുകൾ മാത്രമേയുള്ളൂ. ഈ മൂന്ന് വർണ്ണങ്ങൾ കൊണ്ട്, എത്ര വർണ്ണങ്ങൾ വേണമെങ്കിലും സൃഷ്‌ടിക്കാൻ കഴിയും. അതുപോലെ, ഈ മൂന്ന് ശബ്ദങ്ങൾ കൊണ്ട്, എത്ര ശബ്ദങ്ങൾ വേണമെങ്കിലും സൃഷ്ടിക്കാനാകും. ലളിതമായ ഒരു പരീക്ഷണത്തിലൂടെ നിങ്ങൾക്ക് ഇത് മനസ്സിലാക്കാം :നിങ്ങൾക്ക് നാവ് ഉപയോഗിക്കാതെ മൂന്ന് ശബ്ദങ്ങൾ മാത്രമേ പറയാൻ കഴിയൂ: “ആ”, “ഉ”, “മം”. നിങ്ങളുടെ നാവ് മുറിച്ചുമാറ്റിയാലും, നിങ്ങൾക്ക് ഈ മൂന്ന് ശബ്ദങ്ങൾ ഉച്ചരിക്കാൻ കഴിയും. മറ്റേത് ശബ്ദത്തിനും, നിങ്ങൾക്ക് നാവിന്റെ ഉപയോഗം ആവശ്യമാണ്. മറ്റെല്ലാ ശബ്ദങ്ങളും ഉൽപ്പാദിപ്പിക്കുന്നതിന് ഈ മൂന്ന് ശബ്ദങ്ങളെ പല തരത്തിൽ യോജിപ്പിക്കാൻ വേണ്ടി മാത്രമാണ് നിങ്ങൾ നാവ് ഉപയോഗിക്കുന്നത്. നിങ്ങളുടെ വായകൊണ്ട് നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയുന്ന ദശലക്ഷക്കണക്കിന് ശബ്ദങ്ങളുണ്ട്, എന്നാൽ ഊമയായ ഒരു വ്യക്തിക്ക് “ആ”, “ഉ”, “മം” എന്നീ ശബ്ദങ്ങൾ മാത്രമേ പറയാൻ കഴിയൂ. നാവ് ഉപയോഗിക്കാൻ കഴിയാത്തതിനാൽ അവർക്ക് മറ്റൊന്നും പറയാൻ കഴിയില്ല.
ഓം – അടിസ്ഥാന ശബ്‌ദം
ഈ മൂന്ന് ശബ്ദങ്ങളും നിങ്ങൾ ഒരുമിച്ച് ഉച്ചരിക്കുകയാണെങ്കിൽ, നിങ്ങൾക്ക് എന്ത് ലഭിക്കും? ആ ഉ മ് (AUM). ആ ഉ മ് (AUM) എന്നത് ചില മതങ്ങളുടെ വ്യാപാരമുദ്രയല്ല. അത് അസ്തിത്വത്തിൻ്റെ അടിസ്ഥാന ശബ്ദമാണ്. ആ ഉ മ് എന്നീ മൂന്ന് ശബ്ദങ്ങൾ ഉച്ചരിക്കുന്നതിലൂടെ ശിവന് ഒരു പുതിയ അസ്തിത്വം സൃഷ്ടിക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു. ഇത് ഒരു വസ്തുതയല്ല, മറിച്ച് ഇത് ഒരു സത്യമാണ്. ഒരു വസ്തുതയും സത്യവും തമ്മിലുള്ള വ്യത്യാസം എന്താണ്? നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ , നിങ്ങളുടെ പിതാവിന്റെ ഒരു അംശവും നിങ്ങളിൽ ഇല്ലെന്നാണോ അതിനർഥം? അല്ല .അപ്പോൾ , നിങ്ങൾ ഒരു പുരുഷനോ സ്ത്രീയോ ആണെന്നത് വസ്തുത., എന്നാൽ നിങ്ങളിൽ രണ്ടും നിലനിൽക്കുന്നു എന്നത് സത്യം. ശിവൻ എവിടെയോ ഇരുന്നു ആ, ഉ ,മ് (AUM) എന്ന്ഉച്ചരിക്കുന്നുവെന്നല്ല. അതല്ല കാര്യം. എല്ലാം ഒരു വൈബ്രേഷൻ (കമ്പനം ) ആണെന്നാണ് പറയുന്നത്. ഇത് അറിയാൻ നിരവധി മാർഗങ്ങളുണ്ട്.
വളരെ നല്ല അറിവുകൾ.. ഇനിയും തുടരുക.. ആശംസകൾ?
അപ്പോൾ സംസ്‍കൃതം എങ്ങനെ ഉണ്ടായി ?
Vedhangale patti kude
nokkam bro kurach thirakk undayirunnu udane kazhiyum … ?
2 days ❣
വളരെ ഡീപ് ആയ ഒരു വിഷയം ആണു ❤❤
tnx njan tangalude kadha okk vayichu
eppol abhiprayam paranjathine tnx ??
ബാക്കി കൂടെ പറയുമോ. മുത്തച്ഛനോട് ചോദിച്ചിട്ട്. ആള് അപ്പം ചിലറക്കാരനല്ല.
njan sramikkam enikk ethil valiya arivilla
ennalum njan sramikkum ??
❤?
tnx bruda .. ?
1st
??