മന്ത്രങ്ങളുടെ വിശദീകരണം… [Jacki ] 70

രൂപവും ശബ്ദവും ബന്ധിപ്പിക്കുന്ന ഒരു ഭാഷയാണ് സംസ്‌കൃതം. ഉദാഹരണത്തിന് ഇംഗ്ലീഷിൽ, നിങ്ങൾ “sun” അല്ലെങ്കിൽ “son” എന്ന് പറയുമ്പോൾ ഉച്ചാരണം ഒന്നുതന്നെയാണ്, അക്ഷരവിന്യാസത്തിൽ മാത്രമാണ് വ്യത്യാസമുള്ളത്. നിങ്ങൾ എഴുതുന്നതല്ല മാനദണ്ഡമാവേണ്ടത്. ശബ്ദമാണ് മാനദണ്ഡം. ഒരു പ്രത്യേക രൂപവുമായി എന്ത് ശബ്ദമാണ് ബന്ധിപ്പിച്ചിരിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുമ്പോൾ, നിങ്ങൾ ആ രൂപത്തെ ശബ്ദത്തിന്റെ പേരിൽ പറയുന്നു. അതായത് ശബ്ദവും രൂപവും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. നിങ്ങൾ ഒരു ശബ്‌ദം ഉച്ചരിക്കുമ്പോൾ, നിങ്ങൾ ആ രൂപവുമായ ബന്ധപ്പെട്ടിരിക്കുന്നു – മനശാസ്ത്രപരമായി മാത്രമല്ല, അസ്തിത്വപരമായും, നിങ്ങൾ ആ രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു അസ്തിത്വത്തിന്റെ ഒരു രൂപരേഖ പോലെയാണ് സംസ്കൃതം. രൂപത്തിലുള്ളതിനെ ശബ്ദമാക്കി മാറ്റി. അതിൽ വളരെയധികം വൈകല്യങ്ങൾ സംഭവിച്ചിട്ടുണ്ട് . പ്രധാനമായും അതിനാവശ്യമായ അറിവ്, ധാരണ, അവബോധം എന്നിവ ഇല്ലാത്തതിനാൽ അതിനെ യഥാർത്ഥ രൂപത്തിൽ എങ്ങനെ സംരക്ഷിക്കും എന്നത് ഇന്ന് ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു.

അർത്ഥത്തേക്കാൾ പ്രാധാന്യമുള്ള ശബ്‌ദം

സംസ്‌കൃതം പഠിപ്പിക്കുമ്പോൾ അത് വാചാലമായി പഠിക്കേണ്ടതുണ്ട്. ആളുകൾ അനന്തമായി ഭാഷ ചൊല്ലുന്നു. നിങ്ങൾക്ക് അർത്ഥം അറിയാമോ ഇല്ലയോ എന്നത് പ്രശ്നമല്ല. ശബ്‌ദമാണ് പ്രധാനം, അർത്ഥമല്ല. അർത്ഥങ്ങൾ നിങ്ങളുടെ മനസ്സിൽ രൂപപ്പെടുന്നതാണ്. ഇത് ബന്ധിപ്പിക്കുന്നത് ശബ്ദവും രൂപവുമാണ്. നിങ്ങൾ അത് ബന്ധിപ്പിക്കുന്നുണ്ടോ ഇല്ലയോ? – എന്നതാണ് ചോദ്യം. ഇക്കാരണത്താലാണ് തമിഴ് ഒഴികെ മിക്കവാറും എല്ലാ ഇന്ത്യൻ, യൂറോപ്യൻ ഭാഷകളുടെയും മാതാവായി സംസ്കൃതം മാറിയത്. തമിഴ് വന്നത് സംസ്കൃതത്തിൽ നിന്നല്ല. അത് സ്വതന്ത്രമായി വികസിച്ചതാണ്. മറ്റെല്ലാ ഇന്ത്യൻ ഭാഷകളുടെയും മിക്കവാറും എല്ലാ യൂറോപ്യൻ ഭാഷകളുടെയും ഉത്ഭവം സംസ്കൃതത്തിൽ നിന്നാണ്..

മന്ത്രോച്ചാരണത്തിൻ്റെ ഗുണങ്ങൾ

മധുരമായ അനുഭവം സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള ശബ്ദങ്ങളുടെ ക്രമീകരണമാണ് സംഗീതം. സംഗീതം ഒരു മികച്ച ക്രമീകരണമാണ്, എന്നാൽ ഇപ്പോഴും അത് ഒഴുകുന്ന വെള്ളം പോലെയാണ്. ഒരു മന്ത്രം സൗന്ദര്യാത്മകമായി മനോഹരമായിരിക്കില്ല, എന്നാൽ അത് കൂടുതൽ ഫലപ്രദമായിരിക്കും. നിങ്ങൾ ഇത് പരീക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു: നിർവാണ ശതകം, ഗുരു പാദുക സ്‌തോത്രം, ബ്രഹ്മാനന്ദ സ്വരൂപ, ഓം നമ ശിവായ, ശംഭോ (“അമൂല്യമായ ഒന്ന്”) എന്നീ അഞ്ച് മന്ത്രങ്ങളുള്ള വൈരാഗ്യ എന്ന സിഡി, സൗണ്ട്സ് ഓഫ് ഈഷ പുറത്തിറക്കിയിട്ടുണ്ട് . ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഈ സിഡി കുറച്ച് തവണ ആവർത്തിച്ച് കേൾക്കുക, അതിലെ ഓരോ മന്ത്രങ്ങളും ശ്രദ്ധിക്കുക – ഓരോന്നും പത്ത് മിനിറ്റ് ഉണ്ട്. ഏത് മന്ത്രമാണ് നിങ്ങളെ ശരിക്കും ആകർഷിക്കുന്നതെന്ന് കണ്ടെത്തുക. തിരഞ്ഞെടുക്കുമ്പോൾ “ഓ, ഞാൻ ഈ മന്ത്രം ആസ്വദിക്കുന്നു. നിങ്ങൾ ഏതാണ് തിരഞ്ഞെടുത്തത്? ശരി, ഞാനും അത് തിരഞ്ഞെടുക്കട്ടെ. ” അങ്ങനെ ചെയ്യരുത്. അത് ശ്രദ്ധാപൂർവ്വം കേൾക്കുക .അതിലൊന്ന് നിങ്ങളെ ശരിക്കും ആകർഷിക്കുന്നു എന്ന് നിങ്ങൾക്ക് തോന്നുമ്പോൾ, നിങ്ങൾ അത് കേട്ടുകൊണ്ടേയിരിക്കുക, നിങ്ങളുടെ കാറിൽ, വീട്ടിൽ, ഐപാഡ്, ഐപോഡ്, ഫോൺ, എല്ലായിടത്തും എല്ലായ്പ്പോഴും ഇത് തുടരുക. ഇവയിൽ ഓരോന്നിന്റെയും ഒരു മണിക്കൂർ വീതമുള്ള പതിപ്പുകളും ഉണ്ട്. ഇത് കുറച്ചു കാലം തുടർന്നു കൊണ്ടേയിരിക്കുക.

Updated: March 27, 2021 — 10:21 pm

12 Comments

  1. വളരെ നല്ല അറിവുകൾ.. ഇനിയും തുടരുക.. ആശംസകൾ?

  2. അപ്പോൾ സംസ്‍കൃതം എങ്ങനെ ഉണ്ടായി ?

  3. Vedhangale patti kude

    1. nokkam bro kurach thirakk undayirunnu udane kazhiyum … ?
      2 days ❣

  4. വളരെ ഡീപ് ആയ ഒരു വിഷയം ആണു ❤❤

    1. tnx njan tangalude kadha okk vayichu
      eppol abhiprayam paranjathine tnx ??

  5. സൂര്യൻ

    ബാക്കി കൂടെ പറയുമോ. മുത്തച്ഛനോട് ചോദിച്ചിട്ട്. ആള് അപ്പം ചിലറക്കാരനല്ല.

    1. njan sramikkam enikk ethil valiya arivilla
      ennalum njan sramikkum ??

  6. *വിനോദ്കുമാർ G*❤

    ❤?

    1. tnx bruda .. ?

Comments are closed.