മന്ത്രങ്ങൾക്ക് പിന്നിലെ ശാസ്ത്രം..
വ്യത്യസ്ത തരം മന്ത്രങ്ങളുണ്ട്. ഓരോ മന്ത്രവും ശരീരത്തിന്റെ ഓരോ ഭാഗത്തും ഒരു പ്രത്യേക തരം ഊർജ്ജത്തെ ഉത്തേജിപ്പിക്കുന്നു . ശരിയായ അവബോധമില്ലാതെ, ശബ്‌ദം ആവർത്തിക്കുന്നത് മനസ്സിനെ മന്ദീഭവിപ്പിക്കും. ശബ്ദം വെറുതെ അവർത്തിച്ചുകൊണ്ടിരുന്നാൽ അത് മനസ്സിൽ മന്ദത മാത്രമേ സൃഷ്ടിക്കു. എന്നാൽ ശരിയായ അവബോധത്തോടെ, അത് എന്താണെന്ന് കൃത്യമായി മനസിലാക്കുമ്പോൾ, ഒരു മന്ത്രം തന്നെ വളരെ ശക്തമായ ഒരു മാർഗമായി മാറും. ഒരു ശാസ്ത്രം എന്ന നിലയിൽ, ഇത് വളരെ ശക്തമായ ഒരു തലമാണ്. എന്നാൽ അത് ആവശ്യമായ അടിസ്ഥാനമില്ലാതെയും ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കാതെയുമാണ് നൽകുന്നതെങ്കിൽ, ഇത് വളരെയധികം പ്രശ്നങ്ങളുണ്ടാക്കും , കാരണം ഇത് ഒരു ആത്മനിഷ്ഠാപരമായ ഒരു ശാസ്ത്രമാണ്. ഗായത്രി മന്ത്രം പോലെ പൊതുവായ പല മന്ത്രങ്ങളും ശരിയായ രീതിയിൽ ചൊല്ലാത്തതിനാൽ സ്വയം അപകടം ക്ഷണിച്ചു വരുത്തിയവരുണ്ട്..
മന്ത്രവും സംസ്‌കൃതവും തമ്മിലുള്ള ബന്ധം എന്താണ്?.
എല്ലാ മന്ത്രങ്ങളുടെയും അടിസ്ഥാനം എപ്പോഴും സംസ്ക്യത ഭാഷയിൽ നിന്നാണ് . സംസ്‌കൃത ഭാഷയുടെ അടിസ്ഥാന തലങ്ങൾ വളരെ സൗണ്ട് സെൻസിറ്റീവ് ആണ്. വ്യത്യസ്ത ആളുകൾ സംസാരിക്കുമ്പോൾ, ഓരോരുത്തരും അവരവരുടെതായ രീതിയിൽ പറയുന്നു. ബംഗാളികൾ ഒരു മന്ത്രം പറഞ്ഞാൽ അവർ അത് സ്വന്തം രീതിയിൽ പറയും. തമിഴ് ജനത അത് പറഞ്ഞാൽ, അവർ അത് മറ്റൊരു വിധത്തിൽ പറയുന്നു. അമേരിക്കക്കാർ അത് പറഞ്ഞാൽ, അവർ അത് തികച്ചും വ്യത്യസ്തമായ വേറൊരു രീതിയിൽ പറയും. ഇതുപോലെ, വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന വ്യത്യസ്ത ആളുകൾക്ക് , യഥാർത്ഥ പരിശീലനം നൽകിയില്ലെങ്കിൽ ഏത് ഭാഷയാണോ ഉപയോഗിക്കുന്നത് അതിനനുസരിച്ച് അവർ മന്ത്രങ്ങളെ വളച്ചൊടിക്കുന്നു. മന്ത്രങ്ങളുടെ പരിശീലനം വളരെ സമഗ്രമാണ്, ആളുകൾക്ക് ഇപ്പോൾ അതിനുള്ള ക്ഷമയോ അർപ്പണബോധമോ ഇല്ല, എന്നാൽ അതിന് ധാരാളം സമയവും പങ്കാളിത്തവും ആവശ്യമാണ്.
നാദയോഗ – ശബ്ദത്തിനും രൂപത്തിനും ഇടയിലെ കണ്ണി………
സംസ്‌കൃത ഭാഷ ആശയവിനിമയത്തിനുള്ള ഒരു മാധ്യമം മാത്രമല്ല ഒരു ഉപകരണമാണ് . മറ്റ് ഭാഷകളിൽ ഭൂരിഭാഗവും നിർമ്മിച്ചത് എന്തെങ്കിലും ആശയ വിനിമയത്തിനായാണ്. ആരംഭത്തിൽ , അവ വിരലിലെണ്ണാവുന്ന വാക്കുകളിൽ നിന്നാണ് തുടങ്ങിയത്, പിന്നീട് അവ സങ്കീർണ്ണ രൂപങ്ങളായി പരിണമിച്ചു. എന്നാൽ സംസ്‌കൃതം എന്നത് കണ്ടെത്തിയ ഭാഷയാണ്, കാരണം നിങ്ങൾ ഏതെങ്കിലും ശബ്ദത്തെ ഒരു ഓസിലോസ്‌കോപ്പിലേക്ക് കടത്തിവിട്ടാൽ, ഓരോ ശബ്ദവും ഒരു രൂപഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇന്ന് നമുക്കറിയാം. അതുപോലെ, എല്ലാ രൂപത്തിലും ഒരു ശബ്‌ദം ബന്ധപ്പെട്ടിരിക്കുന്നു. പ്രപഞ്ചത്തിലെ ഓരോ രൂപവും ഒരു പ്രത്യേക രീതിയിൽ പ്രകമ്പനം ചെയ്യുകയും ഒരു നിശ്ചിത ശബ്ദം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട് .
നിങ്ങൾ ഒരു ശബ്‌ദം ഉച്ചരിക്കുമ്പോൾ, ഒരു രൂപം സൃഷ്‌ടിക്കുന്നു. ശബ്‌ദം ഒരു പ്രത്യേക രീതിയിൽ ഉപയോഗിച്ച് അതുവഴി ശരിയായ തരത്തിലുള്ള രൂപങ്ങൾ സൃഷ്ടിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു ശാസ്ത്ര ശാഖ തന്നെയുണ്ട് . ചില പ്രത്യേക ക്രമീകരണങ്ങളിൽ ശബ്‌ദം ഉച്ചരിക്കുന്നതിലൂടെ നമുക്ക് ശക്തമായ രൂപങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഇതിനെ നാദ യോഗ അല്ലെങ്കിൽ ‘ശബ്ദ യോഗ എന്ന് വിളിക്കുന്നു. ശബ്‌ദത്തിൽ നിങ്ങൾക്ക് വൈദഗ്ദ്ധ്യം ഉണ്ടെങ്കിൽ, അതുമായി ബന്ധപ്പെട്ട രൂപത്തെക്കുറിച്ചും നിങ്ങൾക്ക് പാണ്ഡിത്യമുണ്ട്. എൻ്റെ കുട്ടിക്കാലത്ത് ഞാൻ സംസാരിക്കുന്ന ആളുകളെ ഞാൻ ഉറ്റുനോക്കുമ്പോൾ തുടക്കത്തിൽ ഞാൻ അവരുടെ വാക്കുകൾ കേൾക്കും . പിന്നെ, ശബ്ദങ്ങൾ മാത്രമാകും പിന്നെയും കുറച്ച് സമയം കഴിയുമ്പോൾ , അവരുടെ ചുറ്റും ചില അവ്യക്ത രൂപങ്ങൾ ഞാൻ കണ്ടു, അത് എന്നെ അതിശയിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും രസിപ്പിക്കുകയും ചെയ്തു, ഞാൻ അവയെ തന്നെ ഉറ്റുനോക്കി കൊണ്ടേയിരിക്കും, ഒരു വാക്കുപോലും മനസിലാകാറില്ല, കാരണം എനിക്ക് ആ വാക്കുകൾ ഒന്നും കേൾക്കാറില്ല.
വളരെ നല്ല അറിവുകൾ.. ഇനിയും തുടരുക.. ആശംസകൾ?
അപ്പോൾ സംസ്‍കൃതം എങ്ങനെ ഉണ്ടായി ?
Vedhangale patti kude
nokkam bro kurach thirakk undayirunnu udane kazhiyum … ?
2 days ❣
വളരെ ഡീപ് ആയ ഒരു വിഷയം ആണു ❤❤
tnx njan tangalude kadha okk vayichu
eppol abhiprayam paranjathine tnx ??
ബാക്കി കൂടെ പറയുമോ. മുത്തച്ഛനോട് ചോദിച്ചിട്ട്. ആള് അപ്പം ചിലറക്കാരനല്ല.
njan sramikkam enikk ethil valiya arivilla
ennalum njan sramikkum ??
❤?
tnx bruda .. ?
1st
??