മഞ്ഞു പെയ്യും പോലെ [നൗഫു] 3348

“അല്ല നിനക്കും ഉണ്ടല്ലോ കൂടപ്പിറപ്പുകളും ഉമ്മയും ഉപ്പയുമൊക്കെ.. അവരോടൊക്കെ നീ ഇങ്ങനെ യാണോ പെരുമാറാറുള്ളത്… റംല ത്ത സുകൂറിന് നേരെ നിന്ന് കൊണ്ട് തന്നെ ചോദിച്ചു..

 

അല്ലന്ന് എനിക്കറിയാം.. നീ കെട്ടികൊണ്ട് വന്ന പെണ്ണിന്റെ വാക് കേട്ടല്ലല്ലോ ജീവിക്കുന്നത്..

 

നീ അവന്റെ കൂട്ടുകാരനല്ലേ നിനക്ക് പറഞ്ഞു കൊടുത്തുകൂടെ ഇങ്ങനെ ഓളെ തലയണ മന്ത്രം കേട്ടു ജീവിക്കുന്നതിനേക്കാൾ നല്ലത് തൂങ്ങി ചാവലാണെന്ന്…”

 

അവര് തന്നെ ചോദ്യവും ഉത്തരവും പറയുന്നത് കേട്ട് നില്കുവാനെ സുകൂറിന് കഴിഞ്ഞുള്ളു…

 

എന്നാലും… എന്ത് പണിയാ ഉമ്മ നിങ്ങൾ കാണിച്ചത്… ഇവിടെ നിന്ന് ഇറങ്ങിയാൽ ആ രണ്ടു പൈതങ്ങളെയും കൊണ്ട് അവനെങ്ങോട്ട് പോകും..

 

” അതൊക്കെ അവളെ വിത്തെല്ലേ.. അവളെ സ്വഭാവം തന്നെ ആയിരിക്കും രണ്ടിനും…നാണമില്ലാത്തവൻ അവന്റെ ഭാര്യ വീട്ടിലേക് തന്നെ പൊയ്ക്കോളും.. പണ്ടും നാണമില്ലാതെ അവളെ തന്നെ മതി എന്ന് പറഞ്ഞു കെട്ടിയതെല്ലേ… അനുഭവിക്കട്ടെ.. എന്റെ ഉള്ള് പോരീപ്പിച്ചിട്ട് അവന് സുഖമായി കിടന്നുറങ്ങാമെന്ന് അവൻ കരുതണ്ട.. രണ്ടെണ്ണത്തിനെയും എന്റെ കാലിന് അടിയിലേക് കൊണ്ട് വരാൻ എനിക്കറിയാം..”

 

സുക്കൂർ ഒന്നും മിണ്ടാതെ തന്നെ അവർ പറയുന്നത് മുഴുവൻ കേട്ടു നിന്നു..

 

9 Comments

  1. Pakuthi aaky poya kadhakal bakky ezhuthumo naufu bahi

  2. Ah വീണ്ടും karayikkan ഉള്ള വകുപ്പും കൊണ്ട്‌ വന്നലോ meseen

    Kadha എത്ര എണ്ണം ആയി മെഷീന്‍ ഭായ്

  3. Rajeev (കുന്നംകുളം)

    ഇഷ്ടപ്പെടാതെ irikkillallo..??❤❤

  4. Ne orennam ezhuthi mulmunayil niruthi poyathallae.athinidayil aduthath.sammadikkanam pazhaya.enthayalum 2 storiesnum vendi kathirikkum

  5. വിശ്വനാഥ്

    ????????????????????????????????????????

  6. അശ്വിനി കുമാരൻ

    ?

  7. ജീവിത സന്ദർഭങ്ങള് കഥയാക്കാൻ നിങ്ങളാണ്. Best ??

    1. ??? എഴുതി വരുമ്പോൾ ആയി പോകുന്നതാ ?

Comments are closed.