മഞ്ഞു പെയ്യും പോലെ ക്ലൈമാക്സ്‌ [നൗഫു] 3868

 

“അല്ല.. ഹംസക് മൂന്നു മക്കൾ അല്ലല്ലോ, നാലെണ്ണം ഇല്ലേ.. നിങ്ങളിൽ ഏറ്റവും ഇളയവൻ.. അവനിതിൽ അവകാശമില്ലേ.. നാട്ടുനടപ്പ് അനുസരിച്ചു അവന് അവകാശപെട്ടത് ആണല്ലേ ഈ വീടും പുരയിടവും…”

അബ്ബാസ് ഹാജി ഭാവിയിൽ ഇനി എന്തേലും പ്രശ്നം ഉണ്ടാവുമോ എന്നറിയാനായിരുന്നു ചോദിച്ചത്…

 

“അവൻ എവിടെ ആണെന്ന് ഞങ്ങൾക് ആർക്കും അറിയില്ല.. ഇനി കൊറോണ പിടിച്ചു ചത്തോ ആവോ.. പോയിട്ട് രണ്ടുകൊല്ലമായില്ലേ… പിന്നെ ഇതൊരു കുടുംബ സ്വത്തു അല്ലല്ലോ… ഞങ്ങളുടെ ഉപ്പ ഉണ്ടാക്കി എടുത്ത മുതലാണ്… അത് ആർക് കൊടുക്കണമെന്ന് ഉപ്പാക് തീരുമാനമെടുക്കാമല്ലോ…” 

ഹംസയുടെ മൂത്തമകനായിരുന്നു  അബ്ബാസ് ഹാജിക് മറുപടി പറഞ്ഞത്…

 

അവർ പറയുന്നത് എല്ലാം കേട്ട് പല്ല് കടിച്ചു അബ്ബാസ് ഹാജിയുടെ പിറകിലായി തന്നെ സുക്കൂർ നിൽക്കുന്നുണ്ട്..

 

“ആ.. അതും ശരിയാ.. അവൻ തിരികെ വന്നാൽ എന്തേലും നിയമ പ്രശ്നമുണ്ടോ..”

 

“എന്ത് പ്രശ്നം.. ഇത് ഞങ്ങളുടെ ബാപ്പയുടെ പേരിൽ മാത്രമുള്ള സ്ഥലമാണ്.. ഒരു ആവശ്യം വന്നപ്പോൾ വിൽക്കുന്നു അത്രമാത്രം…” 

 

“എന്നാൽ നിങ്ങൾ വില പറയൂ..”

 

“ഈ വീടും ചുറ്റുമുള്ള പത്തു സെന്റ് സ്ഥലവും 30 ലക്ഷം… ഇത് അവസാന വാക്കാണ്.. നിങ്ങൾക് അറിയാമല്ലോ റോഡ് സൈഡ് ആണ്.. നല്ല വെള്ളവും ഉണ്ട്.. മാർക്കറ്റ് വില നോക്കിയാൽ പോലും കുറവാണെന്നു അറിയാം.. എന്നാലും സാരമില്ല നിങ്ങൾ ഞങ്ങളുടെ നാട്ടുകാരൻ ആയത് കൊണ്ടാണ് ഇത്ര വില കുറച്ചു പറയുന്നത്..” 

വീണ്ടും റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന മകൻ തന്നെ ആയിരുന്നു സംസാരിച്ചത്…

 

9 Comments

  1. പൊളി ബ്രോ

  2. നൗഫു ❤❤

    മനോഹരം ആയി തന്നെ അവസാനിപ്പിച്ചു.. ❤❤????

  3. Pretheekshicha climax vanilla. kuzhappamilla.pakshae niruthivecha kadha poorthiyakku chengayi

  4. Poornathayil ethathapole

  5. Nice

  6. Evideyooo oru gummu kuranjalloo…. Athevdeyaaannu chodikkaruth….. Athariyilla… Pakshenkilu athu kuranjuttnd….????

    1. ???????❤️❤️❤️❤️❤️❤️??????

  7. തൃശ്ശൂർക്കാരൻ ?

    ഇക്കാ❤❤❤????

Comments are closed.