സന്ധ്യ മയങ്ങിയപ്പോൾ ക്ഷേത്രത്തിലേക്കാണെന്നും പറഞ്ഞിറങ്ങി. അമ്മുവിനെ കാണണം.. അതു മാത്രമായിരുന്നു ലക്ഷ്യം.
അമ്പലവും അരയാലും സർപ്പക്കാവുമെല്ലാം പഴയത് പോലെത്തന്നെയുണ്ടായിരുന്നു.. അൽപ്പം പഴമയുടെ കലർപ്പുണ്ടെന്നു മാത്രം.
പോകുന്ന വഴിയിൽ നിന്നും ഒരു പിടി മഞ്ചാടി പെറുക്കി നേരെ സർപ്പക്കാവിലേക്ക് ചെന്നു.. ഞാൻ വന്ന വിവരം അറിഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും അവളെവിടെ എത്തും.
ചെന്നു നോക്കുമ്പോൾ നാഗ ശിലയ്ക്കു മുൻപിൽ വിളക്കെരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.. ക്ഷണനേരംകൊണ്ട് എന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.. അവളവിടെ ഉണ്ടായിരുന്നില്ല.. നിരാശയോടെ ഞാനവിടെ നിൽക്കുമ്പോൾ പിറകിലൊരു കിളിനാദം..
“ഉണ്ണിയേട്ട..”
മനസ്സിലൊരായിരം തിരികൾ ഒരുമിച്ചു തെളിഞ്ഞു.. അമ്മു!!!
“എന്നെ.. എന്നെ മനസ്സിലായോ കണ്ണേട്ടന്??”
ഞാൻ കയ്യിൽ കരുതിയ മഞ്ചാടിക്കുരു അവൾക്കു നേരെ നീട്ടി അമ്മു ന്ന് വിളിച്ചപ്പോൾ പെയ്യാനിരുന്ന കാർമേഘം പോലെ അവളെന്നിലേക്ക് വീണു വിതുമ്പിക്കരഞ്ഞു.. എന്റെ കണ്ണുകളും ഈറനായി..
അവളുടെ കണ്ണുകൾ തുടച്ച് ഇത്രയും കാലം കാത്തു വച്ച സ്നേഹം നെറ്റിയിലേക്ക് പകർന്നപ്പോൾ പരിഭവത്തോടെ അവൾ പറഞ്ഞു
“എവിടെയായിരുന്നു ഇത്രയും കാലം?ഇങ്ങനൊരാള് ഇവിടെ കാത്തിരിക്കുന്നുണ്ടെന്നു വല്ലപ്പോഴെങ്കിലും ഒന്ന് ഓർത്തോ??ഇനി ഉണ്ണിയേട്ടൻ വരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നതല്ല.”
“വരാതിരിക്കാൻ എനിക്ക് കഴിയുമെന്ന് നിനക്ക് തോന്നിയിരുന്നോ അമ്മു..”
“ഒരു തവണയെങ്കിലും ഒന്ന് വരാമായിരുന്നു.. ഈ വരവും പ്രതീക്ഷിച്ചു ഞാൻ എന്നും കാത്തിരിയ്ക്കുമായിരുന്നു”
അവൾ കഷ്ടപ്പെട്ട് തേങ്ങലടക്കി
“നിന്നെ കൊണ്ടുപോവാനാണ് ഞാൻ വന്നത്.. നാളെ രാവിലെത്തന്നെ ഞാൻ വീട്ടിലേക്ക് വരാം, ഈ പൊട്ടിപ്പെണ്ണിനെ എനിക്ക് തരൊ ന്ന് ചോദിക്കാൻ”
ഞാൻ പതിയെ ചിരിച്ചു… അവൾ വീണ്ടും എന്നെ കെട്ടിപ്പിടിച്ചു ഒരുപാട് നേരം കരഞ്ഞു.. പാവം വരുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും കാത്തിരുന്നതാണ്. ഇനിയും എന്റെ അമ്മുവിനെ വേദനിപ്പിയ്ക്കാൻ വയ്യ..
അവളെ ചേർത്തിരുത്തി ഓരോ വിശേഷങ്ങൾ പങ്കുവെച്ച് ഇരുട്ടുന്നത് വരെ ഞങ്ങൾ അവിടെ ഇരുന്നു.. വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ ആനന്ദത്തിന്റെ കുളിർമഴ പെയ്യുകയായിരുന്നു..
രാത്രി ഭക്ഷണത്തിന് ശേഷം മുത്തശ്ശിയുടെ മടിയിൽ കിടക്കുമ്പോൾ പതിയെ കാര്യം അവതരിപ്പിച്ചു.
“മുത്തശ്ശി ഞാനൊരു കാര്യം പറഞ്ഞാൽ സമ്മതിക്കോ?”
Nice!!!
Arrow ude ambalkullam polloru feel
ഇതേ പ്രമേയത്തിലെ തന്നെ ചില കഥകൾ വായിച്ചിട്ടുണ്ട് എങ്കിലും നന്നായി എഴുതി…
❤
അടിപൊളി കഥ.പക്ഷേ ഒരു പ്രശ്നമുണ്ട്.
ആരോയുടെ “ആമ്പൽക്കുളം” വായിച്ചത് പോലെ.
1st?❤?