,, ഒന്നുമില്ല മാമാ,, ഇങ്ങനെ പോകുന്നു. മാമൻ ഇപ്പോൾ ജോലിക്ക് പോകുന്നുണ്ടോ.
,, വല്ലപ്പോഴും,, മനസ്സിനൊരു സുഖമില്ല ടാ,, പിന്നെ പാടത്തും തൊടീന്നും വല്ലതും കിട്ടുന്നതുകൊണ്ട് കഴിഞ്ഞ് പോകുന്നു.
,,ഇനിയിപ്പോ ഞാൻ വന്നില്ലേ,, എല്ലാം നമുക്ക് ഉഷാറാക്കാം,,
,, നീ ഇനി ഇടക്കെങ്ങാനും മുങ്ങുമോ,,,
അവനെയൊന്ന് കളിയാക്കി കൊണ്ട് അയാൾ ചോദിച്ചു.
,, ഇല്ല ,,അഥവാ മുങ്ങിയാലും ഞാൻ ഇങ്ങ് പൊങ്ങും പോരെ.
,, മതിയെടാ.. ചിരിച്ചുകൊണ്ട് അയാൾ അവന്റെ കവിളിൽ തലോടി.
,,വാ.. അയാൾ അവന്റെ കൈയും പിടിച്ച് ഹാളിലേക്ക് നടന്നു.
,, ഇരിയടാ,,,
കണ്ണൻ അവിടെ മൊത്തമായി വീക്ഷിച്ചു. ഇന്നും ഇത് പഴമയോടെ നിലനിർത്തുന്ന മാമനോട് അവനെ ബഹുമാനം തോന്നി. പണ്ടത്തെ ഇല്ല ങ്ങളും തറവാടുകളും എല്ലാം പൊളിക്കുന്നതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്. മനസ്സിൽ ഓർത്തുകൊണ്ട് അവൻ അവിടം വീക്ഷിച്ചു.
അമ്മായി ധൃതി വെച്ച് അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് അവൻ കണ്ടു. എന്തിനാണാവോ?
,,ഉം.. തനിക്ക് വേണ്ടതെല്ലാം ഒരുക്കാനുള്ള ഓട്ടമാണെന്ന് അവന് മനസ്സിലായി. മുത്തശ്ശിയും അവന്റെ അടുത്ത് വന്ന് ഇരുപ്പുറപ്പിച്ചു.
,, മോനെ പറയടാ,,, നിൻറെ വിശേഷങ്ങൾ ഒക്കെ. മുത്തശ്ശിയും മാമനും തിരക്കി.
,,ഇങ്ങനെ പോകുന്നു മുത്തശ്ശി. സ്വന്തമായി ഒരു കമ്പനിയുണ്ട് അതൊക്കെ നോക്കി നടത്തുന്നു.
,, പോടാ,, അല്ലെങ്കിൽ തന്നെ നിൻറ വിശേഷങ്ങൾ ഒക്കെ ഞങ്ങൾ അറിയാതിരിക്കുമോ. നിൻറെ അമ്മയ്ക്ക് നിന്നെപ്പറ്റി നൂറ് നാവാ. കഴിഞ്ഞ ആഴ്ച ഇവിടെ വന്നപ്പോൾ നിന്നെപ്പറ്റി പറഞ്ഞു കരഞ്ഞു അ പാവം.
ഇനിയും അതിനെ ഇങ്ങനെ വേദനിപ്പിക്കണോ. എല്ലാം മറന്നൂടെ എന്റെ കുട്ടിക്ക്,,
,, ഛെ മുത്തശ്ശി എന്താ ഈ പറയണേ,, ഞാൻ എല്ലാം മറന്നില്ലേ,, ഇപ്പോൾ അവൾ സുഖമായി ജീവിക്കുന്നില്ലേ,,
,, അതു മാത്രം മതിയോ, നിനക്കൊരു ജീവിതം ഉണ്ടാകാതെ ഇവിടെ ആർക്കാ സമാധാനം ഉണ്ടാവുക. ഇന്നലെയും അവള് വിളിച്ചിരുന്നു.മീനു,, അവരിപ്പം ദുബായിലാണ്. നിന്നെ ഒന്നു് കാണാൻ അവള് എന്തുമാത്രം ആഗ്രഹിക്കുന്നുണ്ട് എന്നു അറിയാമോ.ഒരിക്കൽപോലും നീ അവളെ വിളിചിട്ടില്ലല്ലോ.,,
,,ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല മുത്തശ്ശി,,പഴയത്തെല്ലം മറക്കാൻ എനിക്ക് കുറച്ചു സമയം വേണമായിരുന്നു.,,പിന്നെ ജീവിതത്തിൽ നേടാൻ ചില ലക്ഷ്യങ്ങളും.,,ഇപ്പം എല്ലാം ഒരു വിധം ഒതുങ്ങി. ഇനി ഇവിടെ മുത്തശ്ശിയുടെ കൂടെ കഴിയാൻ പോവ ഞാൻ.,,എന്തേ..
.
ഇങ്ങനെ 5 പേജ് ആയിട്ട് ഇടുന്നതെന്തിനാ നല്ല കഥയാണേലും വായിക്കുമ്പോൾ ഫീൽ കിട്ടില്ല
അടിയിൽ നിന്നും പ്രണയത്തിലേക്കുള്ള മാറ്റം…. ❤❤❤❤❤❤❤❤❤❤❤❤❤❤
Continue bro with pages kuttu