മഞ്ചാടിക്കുന്ന് പി ഓ 4 [കഥാകാരൻ] 98

കണ്ണൻ അവരെ സൂക്ഷിച്ചു നോക്കി. അവരതിന് ചുണ്ട് കൂട്ടി കാണിച്ചു., അവരുടെ ഈ കാട്ടിക്കൂട്ടൽ എല്ലാം കണ്ടു കണ്ണന് ചിരിയടക്കാൻ സാധിച്ചില്ല.

,, പോടി അവിടുന്ന്,, എൻറെ കുഞ്ഞിനെ കളിയാക്കാതെ,,, അവൻ ഇങ്ങോട്ട് വന്നു കയറിയതല്ല ഉള്ളൂ,,, വാ മോനെ അകത്തേക്ക് കയറാം,,

അവർ അവന്റെ കൈയും പിടിച്ചു മുന്നിലും, അമ്മായിയും അവനും പിറകെയും നടന്നു. നടക്കുമ്പോഴും അവൻ അമ്മായിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇപ്പോഴും ആ മുഖം തെളിഞ്ഞിട്ടില്ല. അവൻ പതുക്കെ തോളിൽ കൂടെ കയ്യിട്ടു അമ്മായിയെ അവൻറെ അടുത്തേക്ക് അടുപ്പിച്ച് ചെവിയിൽ പറഞ്ഞു,, ദേ,, കൂടുതൽ വിളച്ചിൽ എടുത്താൽ, എടുത്തു ഞാൻ കൈതത്തോട്ടിൽ കൊണ്ടിടും,, പറഞ്ഞേക്കാം,,, ഇത്രയും പറഞ്ഞു കൊണ്ട് അവൻ അവരെ ചെറുതായിക്കിളിയിട്ടു.

.. ഹ,,ഹ,, ഈ,,   അവർ ചിരിച്ചു പോയി.

,, എന്താ ശോഭയെ,,, മുന്നിൽ പോയ മുത്തശ്ശി ചോദിച്ചു,.

,, ഒന്നുമില്ല അമ്മേ, ഒന്ന് ചുമച്ചതാ,,

പറഞ്ഞുകൊണ്ട് അവർ അവനെ കണ്ണുരുട്ടി നോക്കി. അവൻ അതിന് നന്നായി ഒന്ന് ഇളിച്ചു കാണിച്ചു.

ഹും,,, മുഖം വെട്ടിച്ചവർ അകത്തേക്ക് കയറി.

,, മുത്തശ്ശി ,,മുത്തച്ഛൻ,,

4 Comments

  1. ഇങ്ങനെ 5 പേജ് ആയിട്ട് ഇടുന്നതെന്തിനാ നല്ല കഥയാണേലും വായിക്കുമ്പോൾ ഫീൽ കിട്ടില്ല

  2. അടിയിൽ നിന്നും പ്രണയത്തിലേക്കുള്ള മാറ്റം…. ❤❤❤❤❤❤❤❤❤❤❤❤❤❤

  3. Continue bro with pages kuttu

Comments are closed.