മഞ്ചാടിക്കുന്ന് പി ഓ.2 [കഥാകാരൻ] 118

വേഗന്ന് അവളുടെ പട്ടുപാവാടയുടെ സൈഡ് വലിച്ചുകീറികൊണ്ട് അവൾ പദം പറഞ്ഞു കരയുന്ന അവളെ അവൻ കുസൃതി ചിരിയോടെ നോക്കി.

,,ഹേയ് മീനു,, നീ എന്തിനാ കരയണെ, ചെറിയൊരു മുറിവല്ലേ ഇങ്ങനെ വെപ്രാളം കാണിക്കാതെ..,, അവൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

,,ആരു പറഞ്ഞു ചെറിയ മുറിവാണെന്ന്,,

അവന്റെ കൈ കെട്ടിക്കൊണ്ട് അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.

ഒരു നിമിഷം അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ടവൻ ആമുഖം കൈകുമ്പിളിൽ എടുത്ത് കവിളിൽ അമർത്തി ചുംബിച്ചു.

,, വണ്ടി വിടാൻ പോവാണ് ആളുകളെല്ലാം കേറിക്കേ,,,,,

ഒരു നിമിഷം ഓർമ്മകളെ കുഴിച്ചു മൂടിക്കൊണ്ട് അവൻ വണ്ടിയിലേക്ക് കയറി.

മുതലമേഡ് ചുരം കയറി വണ്ടി മുന്നോട്ട് പോയിക്കൊണ്ടിരുന്നു. അവൻ വെളിയിലേക്ക് നോക്കി ഓർമ്മകൾ അയവിറക്കി കൊണ്ടിരുന്നു. ഇവിടുത്തെ ഓരോ മുക്കും മൂലയും അവന് സുപരിചിതമാണ്. അടുത്ത സ്റ്റോപ്പ് ആണ് തനിക്ക് ഇറങ്ങേണ്ടത് മഞ്ചാടിക്കുന്ന്.

റോഡിലൂടെ വരുമ്പോൾ മാത്രമേ ഇത്ര ദൂരം ഉള്ളൂ. മഞ്ചാടി കുന്നിന്റെ അടിവാരത്തോടെ വന്നു കഴിഞ്ഞാൽ പെട്ടെന്നുതന്നെ മുതലമേട് എത്തും. അവൻ ഓർമ്മകളെ താലോലിച്ചു കൊണ്ട് കണ്ണടച്ചിരുന്നു.

ബീം.. ബീം..,, ബാഗിൽ ഇരുന്ന് അടിക്കുന്ന തന്റെ ഫോണിന്റെ ഒച്ച കേട്ടവൻ ഉണർന്നു.

4 Comments

  1. കൊള്ളാം നന്നായിട്ടുണ്ട്…. പേജ് കുറച്ച് കൂടെ കൂട്ടണം….

  2. looks like a good story, but as it is too small for a read, it does not give an ease of read, which will eventually spoin the interest of readers.
    So please consider increasing the pages and content.
    All the best.

  3. നല്ല ഫീൽ ഉണ്ട് പക്ഷെ പേജ് കൂട്ടണം

  4. ഉണ്ണിയേട്ടൻ first ?..പേജ് കൂട്ടണം എന്നൊരു അഭ്യർത്ഥന… ❤✨️

Comments are closed.