മഞ്ചാടിക്കുന്ന് പി ഓ 2
Author : കഥാകാരൻ
,,എന്തെങ്കിലും കഴിക്കാൻ വേണോ സാറേ.,,
അവൻറെ മുഖത്തേക്ക് നോക്കി അവർ ചോദിച്ചു.
ഒന്നും വേണ്ട നാരായണി അമ്മേ ഇത് മാത്രം മതി.
അവൻ അവരോടായി പറഞ്ഞു.
, ശരി സാറേ,,
ഒരു നിമിഷം പോകാനായി ഒരുങ്ങി അവർ തിരിഞ്ഞു നിന്നു.
,, അല്ല സാറിന് എങ്ങനെ എന്റെ പേര്,,
അവർ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.
ഹ ,, അതൊക്കെ അറിയാമ്മേ, അതൊക്കെ പോട്ടെ അവൻ എന്തിയേ,,,,
സംശയം മാറാതെ അവർ പിന്നെയും അവന്റെ മുഖത്തേക്ക് നോക്കി.
ആരാ മോനെ വിനു ആണോ,, വിനോദ്,,,
അതേ അമ്മേ അവൻ എവിടെയാ, ഞങ്ങൾ പഴയ കൂട്ടുകാരാണ്.
അതെയോ,,അവൻ ഇപ്പോൾ പട്ടണത്തിൽ ഉള്ള ഒരു കടയിലാ . ആഴ്ചയിൽ ഒരു ദിവസമേ വരൂ. മോന്റെ വീട് എവിടെയാണ്..,,
വീട് കുറച്ചു ദൂരെയാ, പിന്നെ കുറച്ചു ദിവസം ഞാൻ ഇവിടെ കാണും. ഇടയ്ക്ക് ഇങ്ങോട്ട് ഇറങ്ങാം.
,,ആ ശരി മോനെ,,
തിരിഞ്ഞു പോവാൻ നിന്ന അമ്മയെ അവൻ വിളിച്ചു.,,പൈസ വേണ്ടേ,,,,
ഉണ്ടെങ്കിൽ തന്നോ മോനേ.,, ഇല്ലെങ്കിൽ പിന്നെ തന്നാൽ മതി മോൻ ഇവിടെ കുറച്ചുദിവസം ഉണ്ടാകും എന്നല്ലേ പറഞ്ഞത്.
അവൻറെ മുഖത്തേക്ക് നോക്കി സ്നേഹത്തോടെ പറയുന്ന അമ്മയെ അവൻ ഒരു നിമിഷം നോക്കി.
കൊള്ളാം നന്നായിട്ടുണ്ട്…. പേജ് കുറച്ച് കൂടെ കൂട്ടണം….
looks like a good story, but as it is too small for a read, it does not give an ease of read, which will eventually spoin the interest of readers.
So please consider increasing the pages and content.
All the best.
നല്ല ഫീൽ ഉണ്ട് പക്ഷെ പേജ് കൂട്ടണം
ഉണ്ണിയേട്ടൻ first ?..പേജ് കൂട്ടണം എന്നൊരു അഭ്യർത്ഥന… ❤✨️