ഭ്രാന്തി [ശ്രുതി പൊന്നൂസ് ] 78

Views : 1757

ഭ്രാന്തി

Author :ശ്രുതി പൊന്നൂസ്

 

എങ്ങും ഇരുട്ട്.ഇരുട്ടിന്റെ ആത്മാവിൽ നിന്നെപ്പോലെ ഒരു അലർച്ച. ഷോക് റൂമിലെ ചുവന്ന വെളിച്ചം അവളുടെ മുഖ കാന്തിയുടെ മാറ്റ് കൂട്ടി. വായിൽ നുരയുമായി അവൾ ജീവനറ്റ ഒരു ശവം പോലെ കട്ടിലിൽ കിടക്കുകയാണ്. ചുറ്റുമുള്ളവർ എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷെ അവളുടെ ചെവിക്ക് അത് കേൾക്കാനുള്ള ത്രാണി ഇല്ല. എത്ര പരിശ്രമിച്ചിട്ടും അവളുടെ നയനങ്ങളെ ഉണർത്താൻ അവൾക്കായില്ല.ഉണർത്താൻ ശ്രമിക്കുംതോറും ഭാരം കൂടുന്നപോലെ. പരിശ്രമങ്ങളുടെ ഒടുവിൽ അവളുടെ ദൗത്യം വിജയിച്ചു. അവൾ ഉണർന്നു,ചിതലരിച്ച ഓർമ്മകളുമായി ഒരു വട്ടം കൂടി ജീവിക്കാൻ വേണ്ടി. ആരുടെയൊക്കെയോ സഹായത്തോടെ അവൾ അവൾക്കായി അനുവദിക്കപ്പെട്ട കട്ടിലിനരികിൽ എത്തി.ആരെയും നോക്കാതെ ഒന്നും മിണ്ടാതെ അവൾ ഉത്തരത്തിലെ കറങ്ങുന്ന ഫാനിലേക്ക് നേത്രം ഘടിപ്പിച്ചു.ഫാനിന്റെ കറക്കത്തിനോടൊപ്പം കാലവും പുറകോട്ട് കറങ്ങി.കറങ്ങി, കറങ്ങി, കറങ്ങി… ഒരു എട്ട് വയസുകാരി കുട്ടി പാവടക്കാരിയിൽ ചെന്നുനിന്നു. പുഞ്ചിരി നിറഞ്ഞുനിന്ന ആ മുഖത്ത്  ഉമ്മകൾകൊണ്ടു പൊതിയാന് മത്സരികുന്ന  അമ്മയും അച്ഛനും സന്തോഷം അലതല്ലിയ നാളുകൾ. ഒരു കുഞ്ഞനുജൻ വന്നതോടെ അവളിലെ ശ്രദ്ധാകേന്ദ്രം അങ്ങ് മാറി.ഉമ്മകൾ കൊണ്ട് പൊതിയാനോ സമ്മാനങ്ങൾ നൽകാനോ ആരും അവളുടെ അടുത്ത് വന്നില്ല. എന്താണെന്നോ മക്കൾ ഇല്ലാതിരുന്ന ദമ്പതികൾ ധത്തെടുത്തതാണ് അവളെ . സ്വന്തം കുഞ്ഞിനെ ലാളിക്കാനുള്ള തിരക്കിൽ ധത്തുപുത്രിയുടെ സങ്കടം അവർ ഓർത്തില്ല കഷ്ടിച്ചു നീക്കിയ പത്തു വർഷം.കോളേജിൽ എത്തി. എങ്ങും അട്ടഹാസവും തമാശകളും കുഞ്ഞുകുഞ്ഞു പിണക്കങ്ങളും പ്രണയവും തുളുമ്പി നിന്ന കോളേജ് കാലഘട്ടം. ഒറ്റപ്പെടലിന്റെ ആഴക്കടലിൽ താണുപോയ അവളെ പ്രണയം എന്ന ചൂണ്ടയിട്ടു കൊടുത്ത് വരുത്തിയിലാക്കി അവൻ. അവന്റെ കൂടെയുള്ള ഓരോ നിമിഷവും അവളിൽ സന്തോഷം നിറച്ചു. ഇതാണ് ഞാൻ ആഗ്രഹിച്ച നിമിഷം അവളുടെ മനസ് അവളോട് മന്ത്രിച്ചു .നീലമാൻ മിഴി ഉള്ള അവൾ ചെറുപ്പക്കാരുടെ മനസ്സിലെ സ്വപ്നമായിരുന്നു.

Recent Stories

The Author

ശ്രുതി പൊന്നൂസ് ❤

21 Comments

  1. Its cool…. hrudayavedana und✌

  2. ശ്രുതി,
    ഇതിലെ പ്രമേയം വ്യത്യസ്തമാകുന്നില്ല പക്ഷെ തന്റെ എഴുത്ത് സൂപ്പർ. ഭാഷയുടെ മനോഹാരിതയിൽ പിറന്ന കൊച്ചു കഥ. അടുത്ത കഥ എഴുതുമ്പോൾ പാരഗ്രാഫ് തിരിച്ച് എഴുതുക, വായന കൂടുതൽ ആസ്വാദ്യകരമാകും… ആശംസകൾ…
    പുതിയ എഴുത്തുമായി വരിക…

  3. വിനോദ് കുമാർ ജി ❤

    ❤♥🙏

  4. 💗💗💗💗💗

  5. ആദ്യം തന്നെ ❤

    എന്താണ് ഇതിനൊക്കെ പറയേണ്ടത് എന്നറിയില്ല.. വാക്കുകൾ കൊണ്ട് ഒര് മായാജാലം തീർക്കുക എന്നൊക്കെ പോലെ. രണ്ട് പേജിലെ ഒര് വിസ്മയം.

    കള്ള സ്നേഹത്തിന്റെ പേരിൽ ഒര് തുണ്ട് തുണിയിലോ ബ്ലേഡ്ലോ ജീവനർപ്പിക്കുന്ന എത്രയോ പേര്..

    ഒറ്റപ്പെടൽ പലപ്പോഴും മനസിനെ ഭ്രാന്തമാക്കും
    പലവഴിയും കാണിച്ചു തരും.. വീഴാതെ നമ്മൾ സൂക്ഷിക്കണം.

    🌹

    1. ശ്രുതി പൊന്നൂസ് ❤

      😊😊😊❤

  6. നിധീഷ്

    ♥♥♥♥

    1. ശ്രുതി പൊന്നൂസ് ❤

      ❤❤❤❤

  7. ❤️❤️❤️

    1. ശ്രുതി പൊന്നൂസ് ❤

      ❤❤❤❤

  8. എന്താണ് ഞാൻ പറയേണ്ടത്.. തിരയാനോ പകർത്താനോ എന്നിലെ വാക്കുകൾ ശൂന്യമാണ്..

    വാക്കുകൾക്ക് മുകളിലാണ് എന്നിലെ ചിരി.. അത്‌ നൽകാനെ കഴിയു…

    തുടരുമോ തന്റെ തൂലികയാൽ..

    എന്ന്
    തകർന്നടിഞ്ഞ മനുഷ്യൻ

    1. ശ്രുതി പൊന്നൂസ് ❤

      ❤❤❤😊😊

  9. ആദ്യമെ തന്നെ പറയട്ടെ നല്ല രചന ❤️❤️

    സത്യമാണ് കള്ള പ്രണയതിന്റെ കുരുക്കിൽ പെട്ട് തളര്‍ന്നു പോയ ഭൂരിഭാഗത്തിന്റെയും കുടുംബ പശ്ചാത്തലം അവഗണന അനുഭവപ്പെട്ട ഒരു ജീവിതം ആണ്
    നമ്മുടെ ഒക്കെ ജീവിതങ്ങളിൽ അനുഭവപെടുന്നത് വരെ ഇത് വെറും കഥയായി മാത്രം തുടരും
    ജീവിതം പിന്നെ ഒരു തുണ്ട് കയറിലോ മറ്റോ അല്ലെങ്കിൽ ഇത് പോലെ എല്ലാം നഷ്ടപ്പെട്ട്
    അതും അല്ലെങ്കിൽ പേരറിയാത്ത ഒരു ഇരയായി….
    💔💔💔

    1. വീണ്ടും മറ്റൊരു കഥയുമായി വരൂ ❤️❤️

    2. ശ്രുതി പൊന്നൂസ് ❤

      😊❤

  10. താൻ കണ്ട സ്വപ്നങ്ങൾ കൺ മുന്നിൽ തകർന്നു പോയപ്പോൾ തളർന്നു പോയതാകാം……

    നല്ല കഥ..❤❤❤

    1. ശ്രുതി പൊന്നൂസ് ❤

      😊❤

  11. വായിക്കാം

    1. ആകെ രണ്ടു പേജ്. വായിക്കാടെ… പെട്ടന്ന് ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com