ഭ്രാന്താലയം [Soorya vineesh] 33

 

15 വർഷങ്ങളാണ് ഇങ്ങനെ കടന്ന് പോയത്. മാനസികാരോഗ്യ കേന്ദ്രത്തിലെ അഴിക്കുള്ളിൽ ചലനമറ്റ ശരീരമായാണ് ഒരിക്കൽ അമ്മ വീടിന്റെ പടി കടന്ന് വന്നത്.

 

സംസ്കാര ചടങ്ങ് തീരും വരെയും മൂത്ത മകൾ രമണി കരഞ്ഞില്ല. ചടങ്ങ് കഴിഞ്ഞതും ആർത്തലച്ചു കരയുന്ന രമണിയെ സഹതാപ പൂർവ്വം എത്തി നോക്കി, എല്ലാവരും പിരിഞ്ഞു പോയി. രണ്ടു ദിവസം കഴിഞ്ഞാണ് വീടിന്റെ ഉത്തരത്തിൽ തൂങ്ങിയ നിലയിൽ രമണിയെ മാലാതി കാണുന്നത്.

 

അവൾ കരഞ്ഞില്ല, ആർത്തലച്ചില്ല, നാല് ദിവസം കഴിഞ്ഞ് വീടിന്റെ ഉമ്മറ പടി കയറിയ വഴിപോക്കനാണ് സമീപത്തു നിന്നും ദുർഗന്ധം വമിക്കുന്നതായി നാട്ടുകാരെ അറിയിച്ചത്.

 

പ്രദേശത്തുകാർ നടത്തിയ പരിശോധനയിലാണ് തൂങ്ങി നിൽക്കുന്ന രമണിയേയും അരികത്തു മരവിപ്പോടെ ഇരിക്കുന്ന മാലതിയെയും കണ്ടെത്തിയത്.

 

മരവിപ്പിൽ നിന്നും ദിവസങ്ങൾ കൊണ്ട് മാലാതി ഉണർന്നത് ഒരു നേർത്ത ഉന്മാദാവസ്ഥയിലേക്കായിരുന്നു. കുളിച്ചൊരുങ്ങാനും ചമഞ്ഞിറങ്ങാനും അവൾ കാണിച്ച തിടുക്കം നാട്ടുകാരെ പോലും അത്ഭുതപെടുത്തി. കുമ്മായം പൂശിയ പോലെ പൗഡർ വാരി തേച്ചും ചമഞ്ഞൊരുങ്ങിയും അവൾ വീടിനു പുറത്തേക്കു ഇറങ്ങാൻ തുടങ്ങി.

 

എപ്പോഴും കയ്യിൽ കൊണ്ടു നടക്കുന്ന ബ്രൗൺ നിറത്തിലുള്ള ഹാൻഡ് ബാഗിൽ ആവശ്യമില്ലാത്തതൊക്കെയും കുത്തി നിറച്ചു. ഒറ്റയ്ക്ക് സംസാരിച്ചു അതി വേഗത്തിൽ നടന്നു നീങ്ങുന്ന അവളെ കുട്ടികൾ അത്ഭുതത്തോടെ നോക്കി.

 

മാസങ്ങളും വർഷങ്ങളും കടന്ന് പോയത് അവൾ അറിഞ്ഞില്ല. നരച്ച മുടിയിഴകളിൽ പൂക്കൾ ചൂടി അവൾ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ഓർമ്മകൾ ഉണരാത്ത അതേ ഭ്രാന്തമായ അവസ്ഥയിലൂടെ തന്നെ. അക്രമ സ്വഭാവം ഇല്ലാത്തത് കൊണ്ട് തന്നെ ചിലപ്പോഴെങ്കിലും അവളുടെ സുഖവിവരങ്ങൾ അറിയാൻ ആരെങ്കിലുമൊക്കെ എപ്പോഴും തുറന്നിടുന്ന ആ വീടിന്റെ പടി കടന്നു വന്നു. കുളിച്ചൊരുങ്ങി വേഗതയിൽ നടക്കുന്ന മാലതി പതിയെ നാടിന്റെ സ്ഥിരം കാഴ്ചയായി. കാലങ്ങളും കാഴ്ചകളായും മാറി വന്നിട്ടും മാലതിക്ക് മാത്രം മാറ്റം വന്നില്ല. 35 വർഷങ്ങൾക്കിപ്പുറം തന്റെ അറുപത്തഞ്ചാം വയസ്സിൽ നഗരത്തിൽ നടന്ന റോഡ് അപകടത്തിൽ മാലതി മരണപ്പെടുമ്പോഴും അതേ നിസംഗതാ അവരുടെ മുഖത്തു പ്രകടമായിരുന്നു…….

 

Soorya Vineesh

 

Updated: January 24, 2024 — 11:00 pm

1 Comment

Add a Comment
  1. ♥️♥️♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *