ഭാവിയിലെ വർത്തമാനം [വിച്ചൂസ്] 62

അയാൾ പറഞ്ഞതൊക്കെ ശെരിയാണ്….പണത്തിന്റെ അഹങ്കാരം ഒരുപാട് ഉണ്ടായിരുന്നു പക്ഷേ… ഒരിക്കൽ ഒരു തിരിച്ചടി ഉണ്ടാകുമെന്നു വിചാരിച്ചില്ല… അതും ഏറ്റവും കൂടുതൽ സ്നേഹിച്ച ഭാര്യയിൽ നിന്നും.. അവൾക്കു വേണ്ടിയാണു… സ്വന്തം അച്ഛനെയും അമ്മയേം വൃദ്ധസദാനത്തിൽ ഉപേക്ഷിച്ചത്….മരിച്ചപ്പോൾ പോലും പോയില്ല… ആഹ്ഹ് ശാപമാണ് കൂടെ ഉള്ളത്… ഒടുവിൽ അവളുടെ വാക്ക് കേട്ടു എല്ലാം അവൾക്കു എഴുതി കൊടുത്തു… പക്ഷേ അവൾ എല്ലാം കൊണ്ട് പോയി..

“ദേവ ”

അയാളുടെ വിളിയാണ് എന്നെ ഓർമയിൽ നിന്നും ഉണർത്തിയത്…ഞാൻ അയാളെ നോക്കി…

“നീ ഇതിൽ നിന്നും രക്ഷപെടില്ല… നീ തീരുമാനിച്ചത് പോലെ നാട് വിടാൻ നിനക്ക് കഴിയില്ല… ”

അയാൾ പറഞ്ഞത് കേട്ടു ഞാൻ ഞെട്ടി.. അതെ നാട് വിടാൻ ഞാൻ തീരുമാനിച്ചിരുന്നു… പക്ഷേ ഇയാൾ…

“നിങ്ങൾക്കു എല്ലാം അറിയാം… ഇനി എന്റെ ജീവതത്തിൽ നടക്കാൻ പോകുന്നത് എല്ലാം അല്ലെ.??”

“അറിയാം പക്ഷേ പറയില്ല… നീ ചെയ്തു കൂട്ടിയ പാപങ്ങൾ ഒരുപാട് ഉണ്ട്… അതിനൊക്കെ ഉള്ള ശിക്ഷ നീ ഈ ഭൂമിയിൽ വച്ചു തന്നെ അനുഭവിക്കും…”

കുറ്റബോധത്താൽ എന്റെ തല താഴ്ന്നു… ശെരിയാണ് എനിക്ക് ഇനി ഒരു നല്ല ജീവിതം… ഇല്ല… ചെയ്തു കൂട്ടിയ തെറ്റുകൾ തിരിച്ചു അടിക്കാൻ തുടങ്ങിയിരിക്കുന്നു…

“ദേവ നീ എന്നെ നോക്കു..” ഞാൻ അയാളെ നോക്കി..

“നോക്കു ദേവ നിന്റെ ഭാവിയാണ്… നിന്റെ മുന്നിൽ നിൽക്കുന്നത്… കണ്ടോ… ആരോഗ്യം ഉള്ള ശരീരം നിനക്ക് ഇല്ല… എപ്പോഴും ജീവനുള്ള കണ്ണുകൾ നിനക്ക് ഇല്ല… എന്തിനു നല്ല ഒരു വസ്ത്രം പോലും നിനക്ക് ഇല്ല…”

“ശെരി സമ്മതിക്കുന്നു… പക്ഷേ എന്തിനു നിങ്ങൾ എന്റെ മുന്നിൽ വന്നു..”

“നീ ഒരിക്കൽ നിന്റെ മനസാക്ഷിയോട് ചോദിച്ചില്ലേ….എന്ത് തെറ്റാണു ഞാൻ ചെയ്തന്നു… അത് ഓര്മിപ്പിക്കാനാണ് ഞാൻ നിന്റെ മുന്നിൽ… വന്നത്… കഴിഞ്ഞു എന്റെ ലക്ഷ്യം പോവുകയാണ്… ”

“നില്ക്കു പോവരുത്… ” ഞാൻ പറഞ്ഞത് കേൾക്കാതെ അയാൾ പോയി പക്ഷേ അപ്പോഴേക്കും എന്റെ ബോധം പോയിരുന്നു…

“ഏട്ടാ എഴുനേല്ക്കു… നമ്മക്കു പോകണ്ടേ…..”

എന്നെ ആരോ കുലുക്കി വിളിക്കുന്നത് പോലെ തോന്നി… ഞാൻ പതുക്കെ കണ്ണു തുറന്നു… എന്റെ മുന്നിൽ ആതിര.. എന്റെ ഭാര്യ ഇവൾ പോയിലെ..??

ഞാൻ എഴുനേറ്റു സംശയത്തോടെ അവളെ നോക്കി… എന്റെ നോട്ടം കണ്ടു അവൾ എന്നെ നോക്കി.. ചോദിച്ചു…

“എന്താ ഇങ്ങനെ നോക്കുന്നെ… ”

“ഒന്നുല്ല…”

25 Comments

  1. ചെമ്പരത്തി

    നന്നായിട്ടുണ്ട് വിച്ചൂസ്…..തുടർ ഭാഗം പ്രതീക്ഷിക്കുന്നു….????❤?

    1. വിച്ചൂസ്

      ഒരു ഉറപ്പുമില്ല… Sremikam

  2. നിധീഷ്

    1. വിച്ചൂസ്

      ❤️❤️

  3. Vayichu….?????

    1. വിച്ചൂസ്

      ❤❤

  4. ഏക - ദന്തി

    കൊള്ളാം ഭാവിയോടൊക്കെ വർത്തമാനം പറഞ്ഞു അല്ലെ… ഭൂതത്തിനെ തീരേ ഒഴിവാക്കണ്ടായിരുന്നു . അടുത്ത പാർട് ഭൂതം ആയിക്കോട്ടെ ..പിന്നെ വേണേൽ ഒരല്പം റോമൻസും (തേപ്പ് ആയാലും വേണ്ടില്ല ) .കാമുകൻ ഉള്ള ഭാര്യയുടെ ഭൂതം ആയാലും മതി..

    പ്ലീസ് കണ്ടിന്യു

    തോനെ ഹാർട്‌സ്

    1. വിച്ചൂസ്

      Ahh ariyila ഞാൻ ഒരു ബ്രേക്ക്‌ എടുത്താലോന്നു ആലോചിക്കുവാ.. അത് കഴിഞ്ഞു നോക്കം…

      1. Da. Complete cheythittu pokuu chilapol ninaku athitey flow pokkum …chilapol niku pinney ezhuthan thonilla…allagil argagilum veendii azhuthunathu poley agum……

        1. വിച്ചൂസ്

          അഹ്… നോക്കടാ… എന്തായാലും ഞാൻ ഇവിടെ ഉണ്ട്…

  5. ഇതിന്റെ തന്നെ ഒരു പാർട്ട്‌ കൂടി ഉണ്ടാകുമോ

    1. വിച്ചൂസ്

      അറിയില്ല ബ്രോ… ഇതിൽ തന്നെ അടുത്ത ഒരു കഥ എഴുതണമെങ്കിൽ ടൈം എടുക്കും

  6. Mridul k Appukkuttan

    ?????
    സൂപ്പർ

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  7. ഇഷ്ട്ടായി….??????

    1. വിച്ചൂസ്

      താങ്ക്സ് മോനുസേ ❤❤

  8. കൊള്ളാമല്ലോ.. variety.. nannayiyundtto.. sneham ❤️

    1. വിച്ചൂസ്

      താങ്ക്സ് ചേച്ചി ❤❤

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam bruda . ?

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      1 st like and comment

    2. വിച്ചൂസ്

      ??

Comments are closed.