അപ്പൊഴേക്കും ഫ്ലൈറ്റിൻ്റെ സമയം അടുത്തിരുന്നു .അനുസരണയുള്ള കുട്ടിയെ പോലെ സുധീഷ് ബഷീറിൻ്റെ പിറകെ കൂടി .ഇത്രയും അടുത്തിരുന്ന് ആദ്യമായ് വിമാനം കണ്ട സുധീഷ് കൊച്ചു കുട്ടിയെ പോലെ അൽഭുതത്തോടെ നോക്കി കണ്ടു .
ബഷീറും സുധീഷും അടുത്തടുത്ത സീറ്റിലാണെങ്കിലും വിൻ്റോ സീറ്റ് ബഷീറിനായിരുന്നു .
സുധീഷ് ഇടക്കിടക്ക് വിൻ്റൊയിലേക്ക് തല എത്തി നോക്കുന്നത് കണ്ട് ബഷീർ :”നിനക്ക് ഇവിടെ ഇരിക്കണോ “.
“വേണ്ട ഇക്ക.. ഞാനിവിടെ ഇരുന്നോളാം “.
“വേണ്ട നീ ഇവിടെ ഇരിന്നൊ… ഇല്ലെങ്കിലേ ഷാർജയിൽ എത്തുമ്പോഴെക്കും നിൻ്റെ തല കൊണ്ട് എൻ്റെ താടിയെല്ല് പൊട്ടിക്കും…” എന്ന് പറഞ്ഞ് ബഷീറ് സ്നേഹത്തോടെ അവന് വിൻ്റോ സീറ്റ് കൈമാറി .
വിമാനം പറക്കാൻ ഒരുങ്ങി .
മേഘങ്ങൾ പാൽ പത പോലെ തിളച്ച് പൊങ്ങി നിൽക്കുന്നതും നോക്കി നിൽക്കുന്ന സുധീഷിൻ്റെ അടുത്ത് ‘സാർ ‘എന്ന് വിളിച്ച് എയർഹോസ്റ്റസ് .
” സാർ ….കോഫി ഔർ ടി ?”അവന് കാര്യം പിടികിട്ടി .
“ചായ മതി “എന്ന് മലയാളത്തിൽ പറഞ്ഞു .
ചായ കുടിച്ച് കൊണ്ട് സുധീഷ് ബഷീറിനോടായ് പറഞ്ഞു .
“ഈ പണി ഞാൻ കുറച്ച് കാലം ചെയ്തിട്ടുണ്ട് ..”