പ്രവാസിയുടെ വേലി 2 [ഡ്രാക്കുള] 52

അമ്മ വിതുമ്പി കൊണ്ട് മകൻ്റെ തലയിൽ തലോടി..” എൻ്റെ മോൻ്റെ എല്ലാ കഷ്ടപാടും തീരും. എൻ്റെ മോൻ പോയിട്ട് വാ..” എന്ന് പറഞ്ഞ് തൻ്റെ മകൻ്റെ നെറ്റിയിൽ മാതൃ വാൽസല്യം ചുംബനമായ് നൽകി .
“അഛാ …”എന്ന് വിളിച്ച് സുധീഷ് അഛൻ്റെ കൈ പിടിച്ചു .
“ആ ..സമയം കളയണ്ട .നീ അകത്ത് കയറാൻ നോക്ക് .”ഗൗരവക്കാരനായ അഛൻ്റെ ശബ്ദം ഇടറിയതിറഞ്ഞ സുധീഷിൻ്റെ കണ്ണുകൾ ചുവന്നു .
” എടീ.. കാന്താരി …ഏട്ടൻ പോയ്ട്ട് വരട്ടെ .”
ഇത് പറഞ്ഞും പ്രിയ കെട്ടി പിടിച്ച് “ഏട്ടാ ……”എന്ന് വിളിച്ച് കരഞ്ഞു .
“അയ്യേ …നീ എന്തിനാ കരയുന്നേ ..നാണക്കേട്.. എല്ലാവരും നോക്കുന്നാ .നീ കണ്ണ് തുടച്ചേ ..”എന്ന് പറഞ്ഞ് സുധീഷ് അവളുടെ കണ്ണു തുടച്ച് കൊടുത്തു ..
സുധീഷ് സൗമ്യയുടെ അടുത്ത് വന്ന് “ഞാൻ പോയ് വരട്ടെ ..”എന്ന് പറഞ്ഞ പോൾ ..സങ്കടം അടങ്ങാനാവാതെ അവൾ ചെറു തേങ്ങലോടെ അവൻ്റെ കൈ പിടിച്ചമർത്തി ..
ഇനി താമസിച്ചാൽ രംഗം വഷളാവും എന്ന് കണ്ട് സുധീഷ് സൗമ്യയുടെ കൈവിടിച്ച് തൻ്റെ ട്രോളിയും വലിച്ച് എയർപോർട്ടിനകത്തേക്കുള്ള ക്യൂവിൽ പോയ് നിന്നു .
ചെക്കിങ്ങിന് നിൽക്കുന്ന സി എ എസ് ഫ് ഉദ്യേഗസ്ഥന് നേരേ തൻ്റെ ടിക്കറ്റും പാസ്പോർട്ടു കാണിച്ച് കൊടുത്തു.
അകത്തേക്ക് കയറുന്നതിനിടയിൽ സുധീഷ് ഒരു വട്ടം കൂടി തിരിഞ്ഞ് നോക്കി തൻ്റെ പ്രിയപെട്ടവരെ കൈ വീശി കാണിച്ചു .

“ചേട്ടാ… നിങ്ങളെവിടെക്കാ..? ഷാർജയിലേക്കാണൊ ..?”
ബോഡിങ്ങ് പാസിന് വേണ്ടി തൻ്റെ മുന്നിൽ ക്യൂവിൽ നിൽക്കുന്ന ആളോട് സുധീഷ് ചോദിച്ചു .
ആ ചോദ്യത്തിൽ തന്നെ ആളൊരു പുതിയ യാത്രക്കാരനാണെന്ന് ബഷീറിന് മനസിലായി .
” അതെ.. എന്തെ .?