മരിക്കാൻ പോവുകയാണ് എന്ന് എനിക്ക് തോന്നി. ഒന്ന് അലറികരയാൻ ഉള്ള ആരോഗ്യം പോലും എന്നിൽ ഇല്ലായിരുന്നു. അവൻ എന്റെ കൊമ്പും ഒടിച്ചു കളഞ്ഞു അപ്പോഴൊക്കെയും അവൻ ചിരിക്കുന്നുണ്ടായിരുന്നു അവൻ ഒരു സൈക്കോ ആയിരുന്നു.
ഞാൻ വേദനകൊണ്ട് പുളഞ്ഞു അതുകണ്ടു അവൻ ഒന്നുകൂടി ആഞ്ഞു ചിരിച്ചു. എന്റെ ബോധം ഏകദേശം പോയ അവസ്ഥയിൽ ആയിരുന്നു. അപ്പോഴൊക്കെയും ശരീരത്തിൽ നിന്ന് ചോര ഒഴുകിക്കൊണ്ടിരുന്നു.
പെട്ടന്ന് അവൻ എന്നെ വലിച്ചു എടുത്തുകൊണ്ടു മറ്റൊരിടത്തേക്ക് നടന്നു എന്റെ കണ്ണുകൾ മങ്ങി തുടങ്ങി. എന്നെ കിടത്തിയിരുന്ന മുറിയിൽ നിന്നും അടുത്ത മുറിയിലേക്ക് ആയിരുന്നു അവൻ പോയത് അവിടെ മറ്റൊരു ടേബിളിലേക്ക് എന്നെ അവൻ എറിഞ്ഞു അവിടെ മുഴുവൻ കുറെ അധികം സാധങ്ങൾ ഉണ്ടായിരുന്നു. പലതരം മണങ്ങൾ എന്റെ മൂക്കിലേക്ക് തുളച്ചു കയറി. എന്നെ അവൻ എന്ത് ചെയ്യാൻ പോവുകയാണ് എന്ന് ഞാൻ ഭയപ്പെട്ടു ഇത്രയൊക്കെ അനുഭവിപ്പിച്ചിട്ടും അപ്പോളും അവനു എന്നെ കൊല്ലാൻ ഭാവം ഉണ്ടായിരുന്നില്ല.
പെട്ടന്ന് അവൻ എന്റെ നേരെ തിരിഞ്ഞു അവന്റെ കയ്യിൽ ഒരു ചില്ലു കൂടു ഉണ്ടായിരുന്നു അവൻ അത് എടുത്തു എന്നെ മൂടി മെല്ലെ മെല്ലെ എനിക്ക് ശ്വാസം കിട്ടാതെ ആയി ഞാൻ ശ്വാസം കിട്ടാതെ കിടന്നു പിടഞ്ഞു. മരിക്കും എന്ന് ഏകദേശം ഉറപ്പായി എന്തോ എനിക്കൊരു ആശ്വാസം തോന്നി.
പക്ഷെ ഉടനെ തന്നെ അവൻ ആ കണ്ണാടിക്കൂട് വലിച്ചു പൊക്കി മാറ്റി. എന്റെ ജീവന് വേണ്ടി ഉള്ള പിടിച്ചിൽ കണ്ടു അവൻ ആർത്തു ആർത്തു ചിരിക്കുന്നുണ്ടായിരുന്നു.
വീണ്ടും അവൻ എന്നെ കൊണ്ടുപോയി പഴയ മേശയുടെ പുറത്തേക്കു ഇട്ടു ശേഷം അവൻ എന്റെ ചോര ഒലിച്ചുകൊണ്ടിരിക്കുന്ന ശരീരത്തിലേക്കു ഒരു ഇരുമ്പ് കമ്പി വച്ചു അടിച്ചു. എന്നിലെ പ്രതികരണം ഒരു ഞരക്കാം മാത്രമായി മാറി. അവൻ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു മുറി മുഴുവൻ പുക മണം നിറഞ്ഞു. ശ്വാസം മുട്ടി കിടന്ന എനിക്ക് അതിന്റെ മണം മറ്റൊരു വല്ലായ്മ കൂടി ആയി.
ആ സിഗരറ്റ് വലിച്ചു തീരുന്നതു വരെ അവൻ എന്നെ നോക്കിയില്ല രക്ഷപ്പെടാൻ എന്തെങ്കിലും വഴി ഉണ്ടോ എന്ന് ഞാൻ നോക്കി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സിഗരറ്റ് വലിച്ചു തീർന്ന് അവൻ അത് നിലത്തേക്കിട്ട് ചവുട്ടി. എന്റെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.
“നീയൊക്കെ കാരണം എത്ര പേരാ മരിക്കുന്നതു എന്നറിയുമോ…..? നീയും അനുഭവിക്കട നരകിച്ചു ചാകുന്നതിന്റെ വേദന ഇത് അവർക്കു വേണ്ടിയുള്ള എന്റെ പ്രതികാരം ആണ്….”
അതിനു ശേഷം അവൻ എന്റെ തലയിലേക്ക് പിടിച്ചു. എന്റെ ജീവിതത്തിലെ അവസാന നിമിഷം ആണ് അതെന്നു എനിക്ക് മനസ്സിലായി അത്രയൊക്കെ അനുഭവിച്ച എനിക്ക് മരണം ഒരു രക്ഷ ആയി തോന്നി അവൻ എന്റെ തല ശക്തിയായി ഞെക്കി പൊട്ടിച്ചുകളഞ്ഞു….. ”
“ഇത്രയൊക്കെ സംഭവിച്ചിട്ടും എനിക്ക് മനസ്സിലാവാത്തത് വെജിറ്റേറിയൻ ആയാ ഞാൻ എങ്ങനെ ആണ് ആളുകൾ മരിക്കുന്നതിന് കാരണം ആകുന്നതു എന്നാണ്…..?”
സ്വർഗ്ഗത്തിൽ ഇരുന്നുകൊണ്ട് രമണൻ കൊതുക് തനിക്കു മുൻപേ നിര്യാതനായ കൂട്ടുകാരൻ സുഗുണൻ കൊതുകിനോട് താൻ കൊല്ലപ്പെട്ട കഥ വിവരിച്ച ശേഷം പെൺകൊതുകുകൾ ഇല്ലാത്ത ആൺകൊതുകുകൾ മാത്രമുള്ള ഉല്ലാസ സ്ഥലത്തേക്കു.
‘സ്വർഗ്ഗ’ത്തിലേക്കു യാത്രയായി……..
~ അവസാനിച്ചു ~
?
Nannayittund. Paavam Ramanan kothuk. Cheyyatha kuttathinu kurushiletta pettallo…
രമണൻ കൊതുകിന്റെ ആത്മാവിന് നിത്യയശാന്തി ലഭിക്കട്ടെ…. ?
Thanks bro ഒരുപാടു സ്നേഹം… ?
ഇത്രയും ക്രൂരന്‍ ആവരുത് നിങ്ങള്‍… അഹിംസ ആവണം നമ്മുടെ മതം…
Jai mahishmathi
ഞാൻ ഒരു ലോല ഹൃദയൻ ആണ് ?
പിന്നെ ഇതൊക്കെ അല്ലെ ഒരു സുഖം ?
Thanks… ഒരുപാട് സ്നേഹം…?
ദൈവമേ ഇങ്ങനെ ഒക്കെ ഞാനും ചെയ്തിട്ടുണ്ട്?. എന്തായാലും കൊള്ളാം സ്നേഹത്തോടെ❤️
അപ്പോൾ ഒരു കഠിന ഹൃദയ ആണല്ലേ… ?
Thanks….. ?
ഏയ് ഞാൻ ഒരു പാവം. ഒരു അടിക്ക് ചത്തില്ല.പിന്നെയും പറക്കാൻ ശ്രമിച്ചു. അപ്പൊ പിന്നെ വിടാൻ തോന്നിയില്ല. മെല്ലെ മെല്ലെ അതിന് നോവിക്കാതെ ഞാൻ അത് ചെയ്തു?
നോവിക്കാതെ torture ചെയ്തു കൊന്നുകളഞ്ഞു അല്ലെ ?
????
കൊള്ളാം… തുടക്കം വായിച്ചപ്പോൾ ഫാന്റസി എന്ന tag ഉണ്ടോ എന്ന് ഞാൻ നോക്കി… ?
എന്നാലും പാവപ്പെട്ട ആ കൊതുക് എന്ത് പിഴച്ചു.. അതും വെജിറ്റേറിയൻ ആയ ആൺ കൊതുക്…? ആ ഇൻവെർട്ടഡ് കോമയ്ക്ക് ഉള്ളിലെ സ്വർഗം.. ?
നല്ലെഴുത്ത്.. ആശംസകൾ… സ്നേഹം ❤?
Thank??
ഒരുപാടു സന്തോഷം…
??? കൊള്ളാം???
Thanks Bro??
കൊള്ളാം. ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നു. അത് തന്നെ സംഭവിച്ചു. പണ്ട് ഫ്രിഡ്ജിൽ ഇരുന്ന ഒരു തക്കാളിയെ എടുത്തു പെരുമാറുന്നത് ഇതേ ശൈലിയിൽ ആരോ എഴുതിയത് ഓർക്കുന്നു. എഴുത്ത് നല്ല രസമുണ്ട്. ഒരു സൈക്കോ കഥ ട്രൈ ചെയ്യാവുന്നതാണ്.
Thanks bro… ?
കഴിഞ്ഞ ദിവസം ഒരു എണ്ണത്തെ ജീവനോടെ കിട്ടി അപ്പോൾ ചെയ്ത കാര്യങ്ങൾ എല്ലാം കൂട്ടി എഴുതിയതാണ് ?
? എങ്കിൽ സ്വന്തം കഥ തന്നെ എഴുതിക്കോ.
സ്വന്തം കഥ തന്നെയാണ് ഇത് ?
കഥ വായിച്ച് തുടങ്ങിയപ്പോൾ ഞാൻ വിചാരിച്ചു ഇനി വല്ല സൈക്കോ കഥയും ആയിരിക്കുമെന്ന്…. ഏതായാലും വെജിറ്റേറിയൻ ആയ കൊതുക്… അത് നല്ല പ്രയോഗമാരുന്ന്…
ആൺകൊതുകുകൾ വെജിറ്ററിയൻ ആണ് ?