പ്രണയിനി 1 [The_Wolverine] 1409

കാലം കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്ത ആയിരുന്നു ഇന്ന് അവൾ എന്തെന്നാൽ മോഡേൺ വസ്ത്രങ്ങൾ മാത്രം ധരിച്ചിരുന്ന അവൾ ഒരു വെളുത്ത അനാർക്കലി ചുരിദാർ ഇട്ട് ഒരു കുഞ്ഞ് പൊട്ടും തൊട്ട് വലിയ രണ്ട് കല്ലുവെച്ച ജിമിക്കി കമ്മലുകളും ഇട്ട് വലിയ മേക്കപ്പ് ഒന്നും ഇല്ലാതെ നല്ല നാടൻ സുന്ദരി പെണ്ണായി അണിഞ്ഞൊരുങ്ങി നിൽക്കുന്നു കയ്യിൽ ഒരു ബാഗ് പാക്കും ഉണ്ട് അവളുടെ നീല കണ്ണുകൾ അന്നും ഇന്നും എന്നും അവർണനീയമാണ് അവളെ തന്നെ നോക്കിക്കൊണ്ട് നിന്നിരുന്ന എന്നെ നല്ല ബോധത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത് ടാക്സി ഡ്രൈവറുടെ ഹോൺ അടി ശബ്ദമാണ് നന്നായി ഒന്ന് ചമ്മി ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ എന്നെ നോക്കി കുണുങ്ങി ചിരിക്കുകയാണ് ഇനിയും ചമ്മാൻ വയ്യാത്തതുകൊണ്ട് ഞാൻ സ്വല്പം ജാള്യതയോടെ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ ബാഗ് പാക്ക് എടുത്ത് വണ്ടിയുടെ ഡിക്കിയിൽ വെച്ച ശേഷം അവളെ നോക്കുമ്പോഴും അവളുടെ മുഖത്ത് അടക്കി പിടിച്ച ഒരു പുഞ്ചിരിയുണ്ട് ഞാനും അവളെ നോക്കി ഒരു വിളറിയ ചിരി പാസാക്കിയ ശേഷം ഡോർ തുറന്ന് അകത്തേക്ക് കയറി അവളും പെട്ടെന്ന് തന്നെ കയറി ഇരുന്നു ഇവിടെ നിന്ന് കൃത്യം ഒരു മണിക്കൂർ യാത്രയുണ്ട് റെയിൽവേ സ്റ്റേഷനിലേക്ക്‌ ഞങ്ങൾ ഓരോന്ന് സംസാരിച്ച് ഇരുന്നു 09:50 ന് ആണ് ട്രെയിൻ എങ്കിലും ഞങ്ങൾ 07:30 ന് തന്നെ ഇറങ്ങി എന്തെന്നാൽ ഇവിടത്തെ വൈകിട്ടുള്ള ബ്ലോക്കും കഴിഞ്ഞ് അവിടെ എത്തുമ്പോൾ ഏകദേശം 08:30 മണി ആകും അവിടെ എത്തിയിട്ട് എന്തെങ്കിലും കഴിച്ച് അവൾക്ക് എന്തെങ്കിലും വാങ്ങിക്കാൻ ഉണ്ടെങ്കിൽ അതും വാങ്ങിക്കാം അത് കഴിഞ്ഞ് 09:50 ആകുമ്പോൾ ട്രെയിൻ കേറാം എന്നും കരുതി. അങ്ങനെ ഞങ്ങൾ വിചാരിച്ച സമയത്ത് തന്നെ അവിടെ എത്തിച്ചേർന്നു മൂന്ന് ദിവസത്തേയ്ക്ക് അവൾക്ക് ആവശ്യമായ സാധനങ്ങൾ എല്ലാം വാങ്ങി കഴിഞ്ഞ് സ്റ്റേഷന് അകത്തുള്ള നല്ലൊരു ഹോട്ടലിൽ കയറി രണ്ട് മട്ടൻ ബിരിയാണിയും പൈനാപ്പിൾ ജ്യൂസും കഴിച്ച് കഴിഞ്ഞപ്പോൾ തന്നെ ഏകദേശം 09:15 ആയി അത് കഴിഞ്ഞ് കുറച്ച് നേരം പ്ലാറ്റ്ഫോമിൽ ഇരുന്ന് വിശ്രമിച്ചു. ഒട്ടും വൈകാതെ തന്നെ കൃത്യം 09:50 ന് തന്നെ വന്ന ട്രെയിനിൽ ഞങ്ങൾ കയറി പുതുവർഷം ആയതിനാൽ തന്നെ അത്യാവശ്യം തിരക്ക് ട്രെയിനിൽ ഉണ്ടായിരുന്നു ഭാഗ്യത്തിന് ഞാൻ ബുക്ക് ചെയ്തത് സ്ലീപ്പർ ആണ് കയറിയപ്പോൾ തന്നെ ഞങ്ങൾ ടിക്കറ്റ് നമ്പർ നോക്കി സീറ്റ് കണ്ടുപിടിച്ച് ഇരിപ്പുറപ്പിച്ചു എനിക്കും അവൾക്കും അടുത്തടുത്ത സീറ്റുകൾ തന്നെ

45 Comments

  1. ❤️❤️❤️❤️❤️

  2. കൈകുടന്ന നിലാവേ ആകദേശം ഇത് പോലെ തന്നെ അല്ലെ.ബട്ട്‌ ഐ ലൈക്‌ it?

    1. ട്രെയിൻ യാത്രയാണോ ബ്രോ ഉദ്ദേശിച്ചത്…

    2. Arjun devinte lle njanum chinthichu

  3. ❤️❤️❤️❤️????

    1. ❤️❤️❤️

  4. അടിപൊളി തുടക്കം മുത്തെ ?

    ♥️♥️♥️

    1. സ്നേഹം മുത്തേയ്… ❤️❤️❤️

  5. മന്നാഡിയാർ

    ♥♥♥♥ kollam arjun devinte kaikkudanna nilav touch ????

    1. കഥ തീർത്തും വ്യത്യസ്തം ആയിരിക്കും ബ്രോ… ഞാൻ ഉറപ്പ് തരുന്നു… ❤️❤️❤️

  6. നന്നായിട്ടുണ്ട് അവന് എന്തിന് ഒളിച്ചോടി അവൻ സ്നേഹിച്ച ആരേലും ഉപേക്ഷിച്ചോ അടുത്തേൽ അറിയാം ലെ ഇഷ്ടായി സ്നേഹത്തോടെ റിവാന ?

    1. അടുത്ത ഭാഗം മുതൽ അവന്റെ ജീവിത കഥ ആയിരിക്കും… ❤️❤️❤️

  7. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️?

    1. ❤️❤️❤️

    1. ❤️❤️❤️

  9. ❣️❣️❣️❣️❣️

    1. ❤️❤️❤️

  10. ❤️❤️

    1. ❤️❤️❤️

    2. ♕︎ ꪜ??ꪊ? ♕︎

      കൊള്ളാം നല്ല തുടക്കം……

      അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..

      ❤❤❤

      1. സ്നേഹം ബ്രോ… അടുത്ത ഭാഗം ഉടനെ തന്നെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  11. പ്രണയിനി 2 Teaser [The_Wolverine]

    ഞാൻ മൂന്നാം തരത്തിൽ പഠിക്കുന്ന സമയത്താണ് അഞ്ചാം തരത്തിൽ പഠിക്കുന്ന ചേട്ടന്മാർ അവരുടെ കൂടെ പഠിക്കുന്ന പെൺകുട്ടികൾക്ക് കത്തുകളിലൂടെ പ്രണയ സന്ദേശം കൈമാറുന്നത് ആദ്യമായി കാണുന്നത്. കത്തുകൾ കൊടുക്കുവാനായി ചേട്ടന്മാർ ഞങ്ങളെയും ഉപയോഗപ്പെടുത്തിയിരുന്നു അന്ന് പ്രണയം എന്നതിന്റെ അർത്ഥമോ വ്യാഖ്യാനമോ ഒന്നും എനിക്ക് അറിയില്ലായിരുന്നു എന്നാൽ വരും കാലയളവുകളിൽ ഞാനും പ്രണയം എന്ന ആ പരിശുദ്ധമായ അനുഭൂതിയിലേക്ക് കൂപ്പുകുത്തും എന്ന് അറിഞ്ഞിരുന്നില്ല…

    1. അശ്വിനികുമാരൻ

      Teaser പൊളിച്ചു ??????

      1. ❤️❤️❤️

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

  12. വീണ്ടും ഇന്നേ പറ്റിച്ചു

    1. ???

    1. ❤️❤️❤️

    1. ഹാവൂ 2nd എങ്കിലും കിട്ടി

    2. ❤️❤️❤️

  13. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

      1. ചാരല്ല്യ

      2. ♕︎ ꪜ??ꪊ? ♕︎

        Sry ഇത്ത ഫസ്റ്റ് ഒരു weakness ആയി പോയി

        1. Eth vere njan first adichilla ???

    1. ❤️❤️❤️

Comments are closed.