പ്രണയിനി 1 [The_Wolverine] 1409

പ്രണയിനി 1

Author : The_Wolverine

 

അഞ്ചു വർഷത്തെ എഗ്രിമെന്റ് പ്രകാരമുള്ള ജോലി ഇന്നത്തോടെ അവസാനിച്ചു ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് എന്റെ പക്കൽ കൃത്യമായി ഒരു ഉത്തരം ഇല്ല…

ജീവിതം അവസാനിപ്പിച്ചാലോ എന്ന ഒരു സാഹചര്യം വന്നപ്പോൾ ആത്മാർത്ഥ സുഹൃത്തിന്റെ നിർബന്ധപ്രകാരം അഞ്ചു വർഷങ്ങൾക്ക് മുൻപ് ഡൽഹിയിലേക്ക് വണ്ടി കയറിയതാണ് വീട്ടുകാരെയും കൂട്ടുകാരെയും വിട്ട് പിരിഞ്ഞ അഞ്ചു വർഷങ്ങൾ, അനാഥത്വം അനുഭവിച്ച അഞ്ചു വർഷങ്ങൾ. ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നതിൽ കുറച്ച് പ്രശ്നങ്ങൾ വന്നതിന്റെ ഭാഗമായി ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര ട്രെയിനിൽ ആക്കാമെന്ന് കരുതി. പഴയ ഓർമ്മകൾ അയവിറക്കാൻ ഈ ഒരു മൂന്ന് ദിവസത്തെ യാത്ര ട്രെയിനിൽ തന്നെ ആയിരിക്കും നല്ലത് എന്ന് തോന്നി. വേഗം തന്നെ രാത്രി 09:50 ന് ഉള്ള ട്രെയിനിൽ നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം ഇതുവരെ എന്തിനും ഏതിനും ഈ കാലയളവിൽ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരോട് കൂടെ ബാക്കിയുള്ള സമയങ്ങൾ ചിലവഴിക്കാം എന്ന് കരുതി പിരിഞ്ഞുപോകുന്നതിൽ എല്ലാവർക്കും വലിയ സങ്കടം ആയിരുന്നു എങ്കിൽ കൂടി അഞ്ചു വർഷത്തിന് ശേഷം വീടുകളിലേക്ക് മടങ്ങിപ്പോകുന്നതിന്റെ ഒരു എക്സൈറ്റ്മെന്റും ഉണ്ടായിരുന്നു പക്ഷെ എനിക്ക് മാത്രം വലിയ പ്രതീക്ഷകൾ ഒന്നും ഉണ്ടായിരുന്നില്ല ഒന്നിനെയും ഞാൻ ഇന്ന് ആഗ്രഹിക്കുന്നില്ല ഇതുവരെ ഇവിടെ ഉണ്ടായിരുന്ന സൗഹൃദങ്ങളെ പിരിയുന്നതിലുള്ള സങ്കടം മാത്രമേ ഇപ്പോൾ മനസ്സിൽ ഉള്ളൂ അങ്ങനെ എല്ലാവരോടും യാത്രയും പറഞ്ഞ് ഞങ്ങളുടെ സെന്റ് ഓഫ് പാർട്ടിയിൽ നിക്കുമ്പോഴാണ് ആഷിക എന്റെ അടുത്തേക്ക് വരുന്നത് ജോലിക്ക് കേറിയ സമയത്ത് ആദ്യമായി പരിചയപ്പെട്ട മലയാളി പെൺകുട്ടിയാണ് അവൾ ഒരു കോട്ടയംകാരി എല്ലാവരോടും വളരെ പെട്ടെന്ന് തന്നെ സൗഹൃദം സ്ഥാപിക്കുന്ന എപ്പോഴും കുട്ടിത്തം വിട്ടുമാറാത്ത ഒരു പ്രകൃതമാണ് അവളുടേത് നീല കണ്ണുകൾ ആണ് അവളുടെ ഏറ്റവും വലിയ ആകർഷണം ജോലിസ്ഥലത്തെ ആകെയുള്ള രണ്ട് മലയാളികൾ ഞങ്ങൾ ആണ് അതുകൊണ്ട് തന്നെ ഞങ്ങൾ രണ്ടുപേരും നല്ല സുഹൃത്തുക്കൾ ആയി എന്റെ ജീവിതത്തിലോ അവളുടെ ജീവിതത്തിലോ ഞങ്ങൾ അറിയാതെ ഒരു രഹസ്യങ്ങൾ പോലും ഉണ്ടായിരുന്നില്ല എന്നേക്കാൾ രണ്ട് വയസ്സ് ഇളയതാണെങ്കിൽ കൂടി അവൾ എന്നെ ഏട്ടൻ എന്നൊന്നും വിളിച്ചിരുന്നില്ല സാധാരണ സുഹൃത്തുക്കൾ വിളിക്കും പോലെ തന്നെ എടാ പോടാ എന്നൊക്കെ തന്നെയാണ് അവളും വിളിച്ചിരുന്നത്.

45 Comments

  1. ❤️❤️❤️❤️❤️

  2. കൈകുടന്ന നിലാവേ ആകദേശം ഇത് പോലെ തന്നെ അല്ലെ.ബട്ട്‌ ഐ ലൈക്‌ it?

    1. ട്രെയിൻ യാത്രയാണോ ബ്രോ ഉദ്ദേശിച്ചത്…

    2. Arjun devinte lle njanum chinthichu

  3. ❤️❤️❤️❤️????

    1. ❤️❤️❤️

  4. അടിപൊളി തുടക്കം മുത്തെ ?

    ♥️♥️♥️

    1. സ്നേഹം മുത്തേയ്… ❤️❤️❤️

  5. മന്നാഡിയാർ

    ♥♥♥♥ kollam arjun devinte kaikkudanna nilav touch ????

    1. കഥ തീർത്തും വ്യത്യസ്തം ആയിരിക്കും ബ്രോ… ഞാൻ ഉറപ്പ് തരുന്നു… ❤️❤️❤️

  6. നന്നായിട്ടുണ്ട് അവന് എന്തിന് ഒളിച്ചോടി അവൻ സ്നേഹിച്ച ആരേലും ഉപേക്ഷിച്ചോ അടുത്തേൽ അറിയാം ലെ ഇഷ്ടായി സ്നേഹത്തോടെ റിവാന ?

    1. അടുത്ത ഭാഗം മുതൽ അവന്റെ ജീവിത കഥ ആയിരിക്കും… ❤️❤️❤️

  7. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️?

    1. ❤️❤️❤️

    1. ❤️❤️❤️

  9. ❣️❣️❣️❣️❣️

    1. ❤️❤️❤️

  10. ❤️❤️

    1. ❤️❤️❤️

    2. ♕︎ ꪜ??ꪊ? ♕︎

      കൊള്ളാം നല്ല തുടക്കം……

      അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..

      ❤❤❤

      1. സ്നേഹം ബ്രോ… അടുത്ത ഭാഗം ഉടനെ തന്നെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  11. പ്രണയിനി 2 Teaser [The_Wolverine]

    ഞാൻ മൂന്നാം തരത്തിൽ പഠിക്കുന്ന സമയത്താണ് അഞ്ചാം തരത്തിൽ പഠിക്കുന്ന ചേട്ടന്മാർ അവരുടെ കൂടെ പഠിക്കുന്ന പെൺകുട്ടികൾക്ക് കത്തുകളിലൂടെ പ്രണയ സന്ദേശം കൈമാറുന്നത് ആദ്യമായി കാണുന്നത്. കത്തുകൾ കൊടുക്കുവാനായി ചേട്ടന്മാർ ഞങ്ങളെയും ഉപയോഗപ്പെടുത്തിയിരുന്നു അന്ന് പ്രണയം എന്നതിന്റെ അർത്ഥമോ വ്യാഖ്യാനമോ ഒന്നും എനിക്ക് അറിയില്ലായിരുന്നു എന്നാൽ വരും കാലയളവുകളിൽ ഞാനും പ്രണയം എന്ന ആ പരിശുദ്ധമായ അനുഭൂതിയിലേക്ക് കൂപ്പുകുത്തും എന്ന് അറിഞ്ഞിരുന്നില്ല…

    1. അശ്വിനികുമാരൻ

      Teaser പൊളിച്ചു ??????

      1. ❤️❤️❤️

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

  12. വീണ്ടും ഇന്നേ പറ്റിച്ചു

    1. ???

    1. ❤️❤️❤️

    1. ഹാവൂ 2nd എങ്കിലും കിട്ടി

    2. ❤️❤️❤️

  13. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

      1. ചാരല്ല്യ

      2. ♕︎ ꪜ??ꪊ? ♕︎

        Sry ഇത്ത ഫസ്റ്റ് ഒരു weakness ആയി പോയി

        1. Eth vere njan first adichilla ???

    1. ❤️❤️❤️

Comments are closed.