ഇറങ്ങിയതോണ്ടൊന്നുങ്കഴിക്കാമ്പറ്റീല്ല അതുകൊണ്ടോ എന്തോ അമ്മ തന്ന ബിസ്കറ്റ് മാത്രം തിന്നു ഞാൻ പതിയെ അമ്മയുടെ മടിയിൽ കിടന്നുറങ്ങി… പിന്നെ ഞാൻ കണ്ണു തുറക്കുന്നത് അമ്മ എന്നെ കുലുക്കിവിളിച്ച് എഴുന്നേൽപ്പിച്ചപ്പോഴാണ്… കാറീന്നിറങ്ങി നോക്കിയപ്പോഴാണ് മനസ്സിലായത് ഞങ്ങൾ വന്നത് അമ്മയുടെ പാലക്കാടുള്ള വീട്ടിലേക്കാണെന്ന്… കാറീന്നിറങ്ങി കരഞ്ഞോണ്ടോടിയ അമ്മയെ കണ്ടപ്പൊത്തന്നെ എന്തോ പന്തിക്കേടെനിക്കവിടെ തോന്നിയിരുന്നു… പിന്നീടാണ് മനസ്സിലായത് മുത്തശ്ശിക്ക് വയ്യാത്തോണ്ടാണ് പെട്ടെന്നിങ്ങോട്ട് വന്നതെന്ന്… രാവിലെ പാടത്ത് മേയാമ്പിട്ട പയ്യിനെ അഴിച്ചോണ്ടരാനായിട്ട് വൈകിട്ട് പോയതായിരുന്നു മുത്തശ്ശി അഴിച്ചോണ്ടിരുന്നപ്പൊപ്പെട്ടെന്ന് പയ്യ് കുതറിയോടിയപ്പൊ മുത്തശ്ശി ബാലൻസ് തെറ്റി പുറന്തല്ലിയലച്ചുവീണു ഭാഗ്യത്തിന് അയല്പക്കത്തുള്ളോര് കണ്ടതുകൊണ്ടെളുപ്പം ആശുപത്രിയിലെത്തിച്ചു… ഹോസ്പിറ്റലിൽ എത്തിയപ്പൊത്തന്നെ എക്സ്റേ എടുത്ത് നോക്കിയിട്ട് ഡോക്ടർ പറഞ്ഞത് നടുവിന്റെ മൂന്ന് എല്ലിന് ഗ്യാപ് ഇണ്ടെന്നാണ്, നടുവിന് ബെൽറ്റ് ഇടണമെന്നും Rest എടുക്കണമെന്നും ഭാരപ്പെട്ട പണി ഒന്നും ചെയ്യരുതെന്നും പറഞ്ഞു അങ്ങനെ അവർ വീട്ടിലെത്തി മുത്തശ്ശൻ വിളിച്ചറിയിച്ചതുപ്രകാരമാണ് ഞങ്ങൾ ഇപ്പൊ ഇവിടെ വന്നത്… പിറ്റേദിവസം മുത്തശ്ശന്റെ നിർബന്ധപ്രകാരം പാലക്കാടുള്ള പ്രശസ്തനായ വൈദ്യന്റെ അടുത്ത് കൊണ്ടുപോയപ്പോൾ അദ്ദേഹം പറഞ്ഞത് രണ്ട് നേരം ധാരയും കാര്യങ്ങളും ഒക്കെ വേണമെന്നാണ് കൂടാതെ നടുവിന് രാവിലെമുതൽ വൈകിട്ടുവരെ അരച്ചുപുരട്ടുവാനുള്ള പച്ചമരുന്നുകളും കൊടുത്തു… തറവാട്ടിൽ മുത്തശ്ശൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ മുത്തശ്ശനും മുത്തശ്ശിക്കും രണ്ട് മക്കളാണ് എന്റെ അമ്മയും പിന്നെ മാമനും, മാമനും മാമിയും കുടുംബവും ഗൾഫിൽ സെറ്റിൽടാണ് അതുകൊണ്ട് മുത്തശ്ശിയെ പരിചരിക്കാൻ അമ്മ അവിടെ നിൽക്കേണ്ടി വന്നു… അവസാനം അവർ ഒരു തീരുമാനത്തിൽ എത്തി അച്ഛനുമമ്മേം ഞാനും തറവാട്ടിൽത്തന്നെ താമസിക്കാമെന്ന് ഒരു ഞെട്ടലോടെയാണ് ഞാൻ അതൊക്കെ കേട്ടുനിന്നത്… പിന്നീടെല്ലാമ്പെട്ടെന്നായിരുന്നു രണ്ടുദിവസങ്കഴിഞ്ഞ് അച്ഛനും ഞാനും നാട്ടിലേക്ക് തന്നെ വന്നു ഞങ്ങടെ വീട് അച്ഛന്റെ കൂട്ടകാരനെ നോക്കാനേൽപ്പിച്ചു സ്കൂളിൽ വന്ന് എന്റെ TC വാങ്ങിച്ചു അഞ്ജുവിനോട് മാത്രമേ ഞാൻ പോകുന്നകാര്യമ്പറയാമ്പറ്റിയുള്ളൂ… പിന്നീട് എന്നെ അവിടെയുള്ള ഒരു ഗവണ്മെന്റ് സ്കൂളിൽ ചേർത്തു അച്ഛൻ മുത്തശ്ശന്റെ ഹൈപ്പർ മാർക്കറ്റ് ഏറ്റെടുത്ത് നടത്തി അമ്മ വീട്ടിൽത്തന്നെ മുത്തശ്ശിയെപ്പരിചരിച്ചു…”
ഇത്രയും പറഞ്ഞിട്ട് അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു അപ്പോഴേക്കും ഞങ്ങൾക്കുള്ള ബിരിയാണി ടേബിളിൽ എത്തിയിരുന്നു… ഞങ്ങൾ ഓരോരുത്തരും അത് പ്ളേറ്റിലാക്കി കഴിക്കാൻ തുടങ്ങി…
❤️❤️❤️❤️❤️
Super ???
Thanks ???
അടുത്ത ഭാഗം പെട്ടന്ന് വരുമോ… അതോ ഇനീം കാത്തിരിക്കേണ്ടിവരുമോ…?
അടുത്ത ഭാഗം വൈകിക്കാതെ ഈ മാസം തന്നെ തരാം ബ്രോ. ജോലിയുടേതായ ചില തിരക്കുകൾ ഉണ്ടായതുകൊണ്ടാണ് ഈ ഭാഗം ഇത്രയും വൈകിയത്. കഴിഞ്ഞ രണ്ട് ഭാഗങ്ങൾ അതായത് 4 ഉം 5 ഉം ഭാഗങ്ങൾ ഞാൻ പെട്ടെന്ന് തന്നെ Upload ചെയ്തിരുന്നു. ഇപ്പോൾ Lockdown ആണെങ്കിലും രണ്ട് ദിവസം കൂടുമ്പോൾ പുതിയ പിള്ളേർക്ക് Zoom App വഴി Training കൊടുക്കേണ്ടതായിട്ടുണ്ട് All Kerala Handle ചെയ്യുന്നത് ഇപ്പോൾ എന്റെ തലയിലാണ് അതിന്റെ കുറച്ച് Pressure ഉണ്ട്. ഒഴിവുകിട്ടുന്ന സമയങ്ങളിലാണ് ഞാൻ എഴുതുന്നത്. എന്തായാലും അടുത്ത ഭാഗം ഒട്ടും വൈകാതെ അധികം പേജുകളോടെ ഈ മാസം തന്നെ ഞാൻ തരാം ബ്രോ. ഇനിയും Support കൾ പ്രതീക്ഷിക്കുന്നു എന്ത് തന്നെ ആയാലും തുറന്നുപറയുക നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് എന്റെ ആത്മവിശ്വാസം സ്നേഹത്തോടെ യദു കെ പ്രകാശ്. ♥♥♥
❤️❤️❤️❤️❤️❤️
♥♥♥
Bro,
manoharam.
waiting for next part.
Thanks Bro ♥♥♥
ഇതെന്താ ഒരാളുടെ പിണക്കം തീർത്തപ്പോൾ അടുത്ത പ്രശ്നം കേറി വരുന്നോ
ഇതൊരു കള്ളപ്പിണക്കമല്ലേ ???
Aval avane thechu brw raajiyude puthiya kamukanan nikhil
നിഖിൽ അല്ല അഖിൽ ആണട്ടോ… ???
nannayittund….adipoli..adutha partinu waiting….
സ്നേഹം ബ്രോ അടുത്ത ഭാഗം ഉടനെ തന്നെ തരാം ♥♥♥
Nice story
Thanks Bro ♥♥♥
Super ???
Thanks ♥♥♥
???
♥♥♥