പ്രണയിനി 6 [The_Wolverine] 1288

Views : 45369

കളിയാക്കുകയും ചെയ്തു…      അപ്പോൾ ഞാനും വിചാരിച്ചു നീ ഒരു ധൈര്യം ഇല്ലാത്തവൻ ആണെന്ന്…      അല്ലെങ്കിൽ ഇത്രയും കമ്പനി ആയിട്ടും നീ എന്നെ പേടിക്കില്ലല്ലോ,      നിനക്ക് എന്ത് വേണമെങ്കിലും എന്നോട് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം എന്റടുത്ത് ഇല്ലേ…      എന്നൊക്കെ ഞാൻ തെറ്റിദ്ധരിച്ചുപോയി…      അതിന്റെയൊക്കെ ദേഷ്യം എന്റെ ഉള്ളിൽ ഉണ്ടായിരുന്നു,      അതുകൊണ്ടാണ് നിന്നോട് അന്ന് ദേഷ്യപ്പെട്ട് സംസാരിച്ചത്…      പക്ഷെ അത്രയും ആളുകൾ അവിടെ കൂടുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ പ്രതീക്ഷിച്ചില്ല…      നീ അന്ന് അവിടെനിന്നും സങ്കടപ്പെട്ടുകൊണ്ട് പോയപ്പോൾ എനിക്കും ആകെ വിഷമം ആയി…      അവളുമാരും എന്റെ അനിയത്തിയും ഒക്കെ എന്നെ കൊറേ വഴക്ക് പറഞ്ഞു…      ഞാൻ അന്ന് ചെയ്തത് ഇത്തിരി കൂടിപ്പോയി,      നിന്നെ മാറ്റി നിർത്തി സംസാരിച്ചാൽ മതിയായിരുന്നു…      എന്തുകൊണ്ടോ പെട്ടെന്ന് ഞാൻ അങ്ങനെ പ്രതികരിച്ചുപോയി…      നീ അന്ന് സങ്കടപ്പെട്ടുകൊണ്ട് കൂട്ടുകാരെപ്പോലും കൂട്ടാതെ ഒറ്റയ്ക്ക് നടന്ന് പോയപ്പോൾ എനിക്കും ആകെ വല്ലാണ്ടായി…      അന്ന് വീട്ടിൽ പോയി നിന്നെ ഓർത്ത് കൊറേ സങ്കടപ്പെട്ട് ഞാൻ കരഞ്ഞു…      പക്ഷെ എപ്പോഴോ ഞാൻ നിന്നെ ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു…      അത് നീ അന്ന് ലീവ് എടുത്ത ദിവസം ആണ് എനിക്ക് മനസ്സിലായത്…      നീ വരുമെന്ന പ്രതീക്ഷയിൽ ഞാൻ അന്ന് ഒത്തിരിനേരം കാത്തിരുന്നു പക്ഷെ നിരാശ ആയിരുന്നു ഫലം,      അവന്മാരോട് നിന്നെക്കുറിച്ച് ചോദിച്ചപ്പോഴും അവർക്ക് ഒന്നും അറിയില്ല അവരോട് ഒന്നും പറഞ്ഞിട്ടില്ല എന്നുമാണ് പറഞ്ഞത്…      അന്ന് ഞാൻ കൊറേ സങ്കടപ്പെട്ടു…      നീ വന്ന ദിവസം മുതൽ നിന്നോട് ഒരു സോറി പറയാനായി ഞാൻ കൊറേ ശ്രമിച്ചു പക്ഷെ നീ എനിക്ക് മുഖം തരാതെ നടന്നു…      പിന്നീടുള്ള ദിവസങ്ങളിൽ നീ എന്നെ ഒന്ന് നോക്കാനോ, ഒന്ന് സംസാരിക്കാനോ പോലും കൂട്ടാക്കാതെ ആയപ്പോൾ മനസ്സിന് വല്ലാത്ത ഒരു ഭാരം പോലെ ആയിരുന്നു…      അന്ന് ഞാൻ നിന്നോട് അങ്ങനെയൊക്കെ പെരുമാറിയത്തിന് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയ ദിവസങ്ങൾ ആയിരുന്നു ഇക്കഴിഞ്ഞ നാളുകൾ എല്ലാം…      ഇനിയും നിന്നോട് ഇത് തുറന്ന് പറഞ്ഞില്ലെങ്കിൽ എന്റെ നെഞ്ചിൽ ഒരായിരം മുള്ള് കുത്തുന്ന വേദനയോടെ എന്നും ജീവിക്കേണ്ടിവരും,      നീറുന്ന മനസ്സുമായി ജീവിക്കാൻ എനിക്ക് ഇനി വയ്യടാ അതുകൊണ്ടാണ് ഇപ്പോൾത്തന്നെ ഞാൻ ഇത് നിന്നോട് തുറന്ന് പറഞ്ഞത്…      ഒത്തിരി ഇഷ്ടാണ് നിന്നെ എനിക്ക്, എന്റെ ജീവനാണ്…      I LOVE YOU SO MUCH AMAL…      ഇപ്പോൾ എന്റെ നെഞ്ചിന്റെ മുകളിൽ നിന്ന് എന്തോ ഒരു വലിയ ഭാരം ഇറക്കിവെച്ചപ്പോലെയാണ് എനിക്ക് തോന്നുന്നത്…      എന്നോട് നീ ക്ഷമിക്കണം…”

 

ഇത്രയും പറഞ്ഞപ്പോഴേക്കും അവൾ വിതുമ്പിപ്പോയിരുന്നു,      ഞാൻ കാണാതിരിക്കാനായി അവൾ തല കുനിച്ച് നിന്നു…      എങ്കിലും അനുസരണക്കേടുകൾ കാണിച്ചുകൊണ്ട് അവളുടെ കണ്ണുകളിൽ നിന്ന് മിഴിനീർ തുള്ളികൾ നിലത്തേക്ക് കുത്തി ഒഴുകുന്നുണ്ടായിരുന്നു…      അതൊക്കെയും അവളുടെ കയ്യിൽ ഉണ്ടായിരുന്ന തൂവാല കൊണ്ട് അവൾ ഒപ്പിയെടുത്തു,      അപ്പോഴും ചെറുതായിട്ട് എങ്ങലടി ശബ്ദം കേൾക്കാമായിരുന്നു…      അവൾ അങ്ങനെ നിൽക്കുന്നത് കണ്ടപ്പോൾ എനിക്കും എന്തോ പോലെ തോന്നി,      എന്നിലെ ദേഷ്യം ആകുന്ന അഗ്നിയെ മുഴുവൻ അവളുടെ

Recent Stories

The Author

21 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. Super 🔥🔥🔥

    1. Thanks 🥰🥰🥰

  3. നിധീഷ്

    അടുത്ത ഭാഗം പെട്ടന്ന് വരുമോ… അതോ ഇനീം കാത്തിരിക്കേണ്ടിവരുമോ…?

    1. അടുത്ത ഭാഗം വൈകിക്കാതെ ഈ മാസം തന്നെ തരാം ബ്രോ. ജോലിയുടേതായ ചില തിരക്കുകൾ ഉണ്ടായതുകൊണ്ടാണ് ഈ ഭാഗം ഇത്രയും വൈകിയത്. കഴിഞ്ഞ രണ്ട് ഭാഗങ്ങൾ അതായത് 4 ഉം 5 ഉം ഭാഗങ്ങൾ ഞാൻ പെട്ടെന്ന് തന്നെ Upload ചെയ്തിരുന്നു. ഇപ്പോൾ Lockdown ആണെങ്കിലും രണ്ട് ദിവസം കൂടുമ്പോൾ പുതിയ പിള്ളേർക്ക് Zoom App വഴി Training കൊടുക്കേണ്ടതായിട്ടുണ്ട് All Kerala Handle ചെയ്യുന്നത് ഇപ്പോൾ എന്റെ തലയിലാണ് അതിന്റെ കുറച്ച് Pressure ഉണ്ട്. ഒഴിവുകിട്ടുന്ന സമയങ്ങളിലാണ് ഞാൻ എഴുതുന്നത്. എന്തായാലും അടുത്ത ഭാഗം ഒട്ടും വൈകാതെ അധികം പേജുകളോടെ ഈ മാസം തന്നെ ഞാൻ തരാം ബ്രോ. ഇനിയും Support കൾ പ്രതീക്ഷിക്കുന്നു എന്ത് തന്നെ ആയാലും തുറന്നുപറയുക നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് എന്റെ ആത്മവിശ്വാസം സ്നേഹത്തോടെ യദു കെ പ്രകാശ്. ♥♥♥

  4. ❤️❤️❤️❤️❤️❤️

    1. ♥♥♥

  5. Bro,
    manoharam.
    waiting for next part.

    1. Thanks Bro ♥♥♥

  6. ഇതെന്താ ഒരാളുടെ പിണക്കം തീർത്തപ്പോൾ അടുത്ത പ്രശ്നം കേറി വരുന്നോ

    1. ഇതൊരു കള്ളപ്പിണക്കമല്ലേ 😜😜😜

    2. Aval avane thechu brw raajiyude puthiya kamukanan nikhil

      1. നിഖിൽ അല്ല അഖിൽ ആണട്ടോ… 😂😂😂

  7. nannayittund….adipoli..adutha partinu waiting….

    1. സ്നേഹം ബ്രോ അടുത്ത ഭാഗം ഉടനെ തന്നെ തരാം ♥♥♥

      1. Nice story

        1. Thanks Bro ♥♥♥

  8. Super 💗💗💗

    1. Thanks ♥♥♥

  9. 🖤🖤🖤

    1. ♥♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com