പ്രണയിനി 6 [The_Wolverine] 1290

കണ്ണീർ ആകുന്ന മഹാമാരി കൊണ്ട് ശമിപ്പിക്കുകയാണ് അവൾ…      കുറച്ച് സമയം അങ്ങനെ നിന്ന അവൾ പെട്ടെന്ന് മുഖം ഉയർത്തി ഒരു ദീർഘശ്വാസം എടുത്തിട്ട് കണ്ണുകൾ തുടച്ചുകൊണ്ട് പ്രതീക്ഷയോടെ എന്നെ നോക്കി…      ഈറനണിഞ്ഞിരുന്ന അവളുടെ കണ്ണുകളിൽ ഞാൻ എന്തുപറയും എന്നുള്ള ഒരു പേടിയും, ആകാംഷയും, പ്രതീക്ഷയും ഒക്കെ ഞാൻ കണ്ടു…      കുറച്ച് നേരം രണ്ടുപേർക്കും ഇടയിൽ നീണ്ടുനിന്ന നിശബ്ദദയ്ക്ക് വിരാമം ഇട്ടുകൊണ്ട് ഞാൻ അവളെ വിളിച്ചു…

 

“അച്ചൂ…”

 

ഞാൻ പതിയെ വിളിച്ചപ്പോൾ അവൾ കൗതുകത്തോടെ എന്റെ മുഖത്തേക്ക് നോക്കി നിന്നു…      ആദ്യമായാണ് അവളെ ഞാൻ “അച്ചു” എന്ന് വിളിക്കുന്നത്…      ഞാൻ പറയുന്നത് കേൾക്കാനായി അവൾ കാതോർത്ത് നിൽക്കുകയാണ്…

 

“അച്ചു…      നീ അന്ന് എന്നോട് അങ്ങനെ പെരുമാറിയപ്പോൾ എനിക്ക് നിന്നോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു എന്നത് സത്യമാണ്…      പക്ഷെ നീ കരുതുന്നതുപോലെ ഞാൻ ഇപ്പോഴും ആ ദേഷ്യം ഉള്ളിൽ വെച്ചുകൊണ്ട് നടക്കുവല്ല,      ദേഷ്യം ഒക്കെ എന്നേ മാറി പെണ്ണേ…”

 

ഞാൻ ഒരു കുസൃതി ചിരിയോടെ പറഞ്ഞു,      അത് കേട്ടപ്പോൾ അവളുടെ ചുണ്ടിലും ഒരു കൊച്ച് പുഞ്ചിരി വിരിഞ്ഞു…      ഞാൻ തുടർന്നു…

 

“പിന്നെ നിനക്ക് മുഖം തരാതെ ഞാൻ നടന്നത് നിന്നെ കാണുമ്പോൾ എന്റെ ഉള്ളിൽ ആ പഴയ ഇഷ്ടം പിന്നെയും തോന്നാതിരിക്കാനാണ്…      ഇനിയും അങ്ങനെയൊക്കെ തോന്നിയിട്ട് നമ്മുടെ ഉള്ള ഫ്രഷ്ഷിപ്പ് കൂടി കളയണ്ട എന്ന് ഞാൻ കരുതി…      നിന്നെ എനിക്ക് ഒരുപാട് ഇഷ്ടായിരുന്നു അച്ചു പക്ഷെ…”

21 Comments

  1. ❤️❤️❤️❤️❤️

  2. Super ???

    1. Thanks ???

  3. നിധീഷ്

    അടുത്ത ഭാഗം പെട്ടന്ന് വരുമോ… അതോ ഇനീം കാത്തിരിക്കേണ്ടിവരുമോ…?

    1. അടുത്ത ഭാഗം വൈകിക്കാതെ ഈ മാസം തന്നെ തരാം ബ്രോ. ജോലിയുടേതായ ചില തിരക്കുകൾ ഉണ്ടായതുകൊണ്ടാണ് ഈ ഭാഗം ഇത്രയും വൈകിയത്. കഴിഞ്ഞ രണ്ട് ഭാഗങ്ങൾ അതായത് 4 ഉം 5 ഉം ഭാഗങ്ങൾ ഞാൻ പെട്ടെന്ന് തന്നെ Upload ചെയ്തിരുന്നു. ഇപ്പോൾ Lockdown ആണെങ്കിലും രണ്ട് ദിവസം കൂടുമ്പോൾ പുതിയ പിള്ളേർക്ക് Zoom App വഴി Training കൊടുക്കേണ്ടതായിട്ടുണ്ട് All Kerala Handle ചെയ്യുന്നത് ഇപ്പോൾ എന്റെ തലയിലാണ് അതിന്റെ കുറച്ച് Pressure ഉണ്ട്. ഒഴിവുകിട്ടുന്ന സമയങ്ങളിലാണ് ഞാൻ എഴുതുന്നത്. എന്തായാലും അടുത്ത ഭാഗം ഒട്ടും വൈകാതെ അധികം പേജുകളോടെ ഈ മാസം തന്നെ ഞാൻ തരാം ബ്രോ. ഇനിയും Support കൾ പ്രതീക്ഷിക്കുന്നു എന്ത് തന്നെ ആയാലും തുറന്നുപറയുക നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് എന്റെ ആത്മവിശ്വാസം സ്നേഹത്തോടെ യദു കെ പ്രകാശ്. ♥♥♥

  4. ❤️❤️❤️❤️❤️❤️

    1. ♥♥♥

  5. Bro,
    manoharam.
    waiting for next part.

    1. Thanks Bro ♥♥♥

  6. ഇതെന്താ ഒരാളുടെ പിണക്കം തീർത്തപ്പോൾ അടുത്ത പ്രശ്നം കേറി വരുന്നോ

    1. ഇതൊരു കള്ളപ്പിണക്കമല്ലേ ???

    2. Aval avane thechu brw raajiyude puthiya kamukanan nikhil

      1. നിഖിൽ അല്ല അഖിൽ ആണട്ടോ… ???

  7. nannayittund….adipoli..adutha partinu waiting….

    1. സ്നേഹം ബ്രോ അടുത്ത ഭാഗം ഉടനെ തന്നെ തരാം ♥♥♥

      1. Nice story

        1. Thanks Bro ♥♥♥

  8. Super ???

    1. Thanks ♥♥♥

    1. ♥♥♥

Comments are closed.