പ്രണയിനി 6 [The_Wolverine] 1290

“അപ്പൊ നീ എന്താ പത്താം ക്ലാസ്സ്‌ ആയപ്പോഴേക്കും ഇങ്ങോട്ട് വന്നത്”

 

 

എന്റെ ഉള്ളിലെ സംശയം മറച്ചുവെക്കാതെ ഞാൻ അവളോട്‌ ചോദിച്ചു…

 

“കഴിഞ്ഞ വർഷന്തന്നെ മുത്തശ്ശിയുടെ അസുഖം പൂർണമായുമ്മാറി പിന്നെ മാമനും മാമീം തറവാട്ടിലേക്ക് തന്നെ വന്നു അപ്പൊ അച്ഛൻ പറഞ്ഞു തിരിച്ചുപോകാമെന്ന്…      ഇവിടെ വന്നിട്ട് ഞങ്ങടെ വീട്ടീത്തന്നെ താമസോന്തൊടങ്ങി അച്ഛനുമച്ചന്റെ കൂട്ടുകാരനും കൂടി ഇവിടെ ഒരു ഹൈപ്പർ മാർക്കറ്റ് തുടങ്ങാൻ പ്ലാനിണ്ട്…      നമ്മുടെ ഓപ്പോസിറ്റ് സ്കൂളില്ലേ സെന്റ്.അഗസ്റ്റിൻ എന്നെയവിടെച്ചേർക്കാമ്മേണ്ടിയാ അച്ഛൻ തീരുമാനിച്ചേ അച്ഛന്റെ കൂട്ടുകാരന്റെ മോനും അവിടെത്തന്നെയാ പഠിക്കുന്നതെന്ന് പക്ഷെ ഞാൻ വാശി പിടിച്ചു എനിക്കിവിടെ ചേർന്നാമതിയെന്നുപറഞ്ഞു അതുകൊണ്ട് ഇവിടെത്തന്നെ എന്നെ ചേർത്തു…      ഞാൻ വന്നപ്പോൾത്തന്നെ എല്ലാരേം പിന്നേം പരിചയപ്പെട്ടു കൂടെ ഇവന്മാരെയും നീ അന്ന് സ്പോർഡ് ഡേയ്ക്ക് വേണ്ടി പ്രാക്ടീസിലായതുകൊണ്ട് നിന്നെമാത്രം ഞാങ്കണ്ടില്ല…      പിന്നെ നിന്നെക്കാണുന്നത് അന്ന് ബോക്സിങ് റിങ്ങിലാണ് അന്ന് തന്നെ നിനക്കൊരു സർപ്രൈസ് തരാൻ ഞാൻ തീരുമാനിച്ചു അത്രേള്ളൂ…”

 

അവൾ പറഞ്ഞുനിർത്തി അപ്പോഴേക്കും ഞങ്ങൾ കഴിച്ചുകഴിയാറായിരുന്നു കഴിച്ചുകഴിഞ്ഞ് കൈ കഴുകി അവൾ ബില്ല് കൊടുക്കാൻ പോയപ്പോൾ ഞാൻ അത് സ്നേഹത്തോടെ നിരസിക്കുകയും എല്ലാവരുടെയും ബില്ല് ഞാൻ തന്നെ Pay ചെയ്യുകയും ചെയ്തു,      അതിനുശേഷം ഞങ്ങൾ എല്ലാവരും ഇറങ്ങി നേരേ ക്ലാസ്സിലേക്ക് നടന്നു…      ആ ദിവസവും പതിവുപോലെതന്നെ മുൻപോട്ട് പോയി…      വൈകിട്ട് സ്‌പെഷ്യൽ ക്ലാസ്സും കഴിഞ്ഞ് ബസ്റ്റോപ്പിലേക്ക് ചെന്നപ്പോൾ കാണുന്നത് അശ്വതിയും രാജിയും തമ്മിൽ എന്തോ സംസാരിച്ച് നിക്കുന്നതാണ് ഞാൻ അവിടെ എത്തിയപ്പോൾ അവർ സംസാരം നിർത്തി ഞാൻ അവരെ നോക്കിയപ്പോൾ അശ്വതി എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു രാജിയെ നോക്കിയപ്പോൾ അവൾ എന്നെനോക്കി കണ്ണുരുട്ടി പേടിപ്പിക്കുകയാണ് ഞാൻ പെട്ടെന്ന് അവളിൽ നിന്ന് നോട്ടം മാറ്റി എന്തോ പ്രശ്നം ഉണ്ടെന്ന് എനിക്ക് മനസ്സിലായിരുന്നു,      എന്റെ റൂട്ടിലേക്കുള്ള ബസ് വന്നപ്പോൾ തന്നെ ഞാൻ അതിൽ കേറി സീറ്റിൽ ഇരുന്നു ബസ് മുന്നോട്ട് നീങ്ങിയപ്പോഴും ഞാൻ നോക്കിയത് രാജിയെ ആണ് അവൾ എന്നെത്തന്നെ സൂക്ഷിച്ച് നോക്കുന്നുണ്ട് അവളുടെ കണ്ണ് ചെറുതായി നിറഞ്ഞിട്ടുണ്ട് എന്താണാവോ…      വീട്ടിൽ ചെന്ന് ഡ്രസ്സ്‌ മാറി പതിവുപോലെ ചായയും കുടിച്ച് ബോക്സിങ് സെന്ററിലേക്കും അവിടെനിന്ന് ജിമ്മിലേക്കും പോയി തിരിച്ചുവന്ന് ഫ്രഷായി ഫുഡും കഴിച്ച് കിടന്നു അപ്പോഴും ഞാൻ ആലോചിക്കുവായിരുന്നു രാജി എന്താ പഴയ ഞങ്ങളുടെ കാര്യങ്ങൾ ഒന്നും പറയാതിരുന്നതെന്ന് അവൾക്ക് ഇനി ഒന്നും ഓർമ്മ കാണില്ലേ ആവോ…      പിറ്റേന്ന് രാവിലെ കുളിച്ച് റെഡിയായി ബ്രേക്ഫാസ്റ്റും കഴിച്ച് ബാഗും എടുത്ത് ബസ്റ്റോപ്പിലേക്ക് പോയി ബസ് കേറി സ്കൂളിൽ എത്തി പതിവുപോലെതന്നെ

21 Comments

  1. ❤️❤️❤️❤️❤️

  2. Super ???

    1. Thanks ???

  3. നിധീഷ്

    അടുത്ത ഭാഗം പെട്ടന്ന് വരുമോ… അതോ ഇനീം കാത്തിരിക്കേണ്ടിവരുമോ…?

    1. അടുത്ത ഭാഗം വൈകിക്കാതെ ഈ മാസം തന്നെ തരാം ബ്രോ. ജോലിയുടേതായ ചില തിരക്കുകൾ ഉണ്ടായതുകൊണ്ടാണ് ഈ ഭാഗം ഇത്രയും വൈകിയത്. കഴിഞ്ഞ രണ്ട് ഭാഗങ്ങൾ അതായത് 4 ഉം 5 ഉം ഭാഗങ്ങൾ ഞാൻ പെട്ടെന്ന് തന്നെ Upload ചെയ്തിരുന്നു. ഇപ്പോൾ Lockdown ആണെങ്കിലും രണ്ട് ദിവസം കൂടുമ്പോൾ പുതിയ പിള്ളേർക്ക് Zoom App വഴി Training കൊടുക്കേണ്ടതായിട്ടുണ്ട് All Kerala Handle ചെയ്യുന്നത് ഇപ്പോൾ എന്റെ തലയിലാണ് അതിന്റെ കുറച്ച് Pressure ഉണ്ട്. ഒഴിവുകിട്ടുന്ന സമയങ്ങളിലാണ് ഞാൻ എഴുതുന്നത്. എന്തായാലും അടുത്ത ഭാഗം ഒട്ടും വൈകാതെ അധികം പേജുകളോടെ ഈ മാസം തന്നെ ഞാൻ തരാം ബ്രോ. ഇനിയും Support കൾ പ്രതീക്ഷിക്കുന്നു എന്ത് തന്നെ ആയാലും തുറന്നുപറയുക നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് എന്റെ ആത്മവിശ്വാസം സ്നേഹത്തോടെ യദു കെ പ്രകാശ്. ♥♥♥

  4. ❤️❤️❤️❤️❤️❤️

    1. ♥♥♥

  5. Bro,
    manoharam.
    waiting for next part.

    1. Thanks Bro ♥♥♥

  6. ഇതെന്താ ഒരാളുടെ പിണക്കം തീർത്തപ്പോൾ അടുത്ത പ്രശ്നം കേറി വരുന്നോ

    1. ഇതൊരു കള്ളപ്പിണക്കമല്ലേ ???

    2. Aval avane thechu brw raajiyude puthiya kamukanan nikhil

      1. നിഖിൽ അല്ല അഖിൽ ആണട്ടോ… ???

  7. nannayittund….adipoli..adutha partinu waiting….

    1. സ്നേഹം ബ്രോ അടുത്ത ഭാഗം ഉടനെ തന്നെ തരാം ♥♥♥

      1. Nice story

        1. Thanks Bro ♥♥♥

  8. Super ???

    1. Thanks ♥♥♥

    1. ♥♥♥

Comments are closed.