പ്രണയിനി 5 [The_Wolverine] 1360

Views : 28651

ഇല്ലല്ലോ,      ഇനി അവളെ എപ്പോൾ കാണാനാണ്.      അങ്ങനെ ഓരോന്ന് സംസാരിച്ച് നിൽക്കുമ്പോൾ ബെൽ അടിച്ചു ഞങ്ങൾ അകത്ത് കേറി ഞങ്ങടെ ബെഞ്ചിൽ ഇരുന്നു.      First Period ന്റെ ബെൽ അടിച്ചപ്പോൾ ടീച്ചർ ക്ലാസ്സിൽ വന്നു ശേഷം Attendance എടുക്കാൻ ആരംഭിച്ചു പതിവുപോലെ സൗമ്യ ടീച്ചർ തന്നെയാണ് First Period എടുക്കുന്നത് പുള്ളിക്കാരി ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ കൂടിയാണ്.      Attendance എടുത്ത് എന്റെ പേര് വന്നപ്പോൾ എനിക്ക് ഒരു “Congrats” പറയാനും ടീച്ചർ മറന്നില്ല.      പതിവുപോലെ തന്നെ ക്ലാസ്സ്‌ തുടങ്ങി കുറച്ച് ആയപ്പോൾ ചുമ്മാ ഒന്ന് തലവെട്ടിച്ച് അശ്വതി ഇരിക്കുന്ന ബെഞ്ചിലേക്ക് നോക്കി അവൾ ക്ലാസ്സിൽ ശ്രദ്ധിച്ച് ഇരിക്കുവായിരുന്നു.      അവളിൽ നിന്ന് നോട്ടം മാറ്റുന്നതിനിടെയാണ് അവൾ ഇരിക്കുന്നതിന് മുൻപിൽ ഉള്ള ബെഞ്ചിലേക്ക് എന്റെ ശ്രദ്ധ പോയത്,      ആ ബെഞ്ചിൽ ഇരിക്കുന്ന ഒരു പെൺകുട്ടി മാത്രം കളർ ഡ്രസ്സ്‌ ഇട്ടിരിക്കുന്നു മുൻപിലോട്ട് നോക്കി ഇരിക്കുന്നതിനാലും ബെഞ്ചിന്റെ അങ്ങേ മൂലക്ക് ഇരിക്കുന്നതിനാലും അത് ആരാണ് ഇരിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.      ഇനി ഇന്ന് ആ കുട്ടിയുടെ Birthday ആയിരിക്കുമോ എന്ന് ഓർത്തു അതായിരിക്കും കളർ ഡ്രസ്സ്‌ ഇട്ടിരിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു.      അങ്ങനെ അവളെ നോക്കി ഇരിക്കുമ്പോൾ ആണ് പെട്ടെന്ന് അവൾ ഒന്ന് തിരിഞ്ഞ് നോക്കിയത് അവളെ കണ്ടപ്പോൾ എന്റെ കണ്ണ് അത്ഭുതം കൊണ്ട് വിടർന്നു ഞാൻ വീണ്ടും കാണാൻ ആഗ്രഹിച്ച ആ മുഖം എന്റെ രാജി ആയിരുന്നു അത്.      അവളെ നോക്കി വാപൊളിച്ച് ഇരിക്കുന്ന എന്റെ പുറത്ത് നല്ലൊരു അടി കിട്ടിയപ്പോൾ ആണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.      പുറം ഒന്ന് തടവി തിരിഞ്ഞ് നോക്കിയപ്പോൾ മൂന്നുപേരും എന്നെ നോക്കി ചിരിക്കുകയാണ്.

 

 

“നിനക്കൊക്കെ ഞാൻ വെച്ചിട്ടുണ്ടെടാ പട്ടികളെ”

 

 

എന്ന് അവന്മാരോടായി പറഞ്ഞ് തിരിഞ്ഞ് അവളെ നോക്കിയപ്പോൾ പെണ്ണ് വാ പൊത്തി ചിരിക്കുന്നതാണ് കണ്ടത്.      അത് കണ്ടപ്പോൾ എനിക്കും ചിരി വന്നു,      ഞാൻ ചിരിക്കുന്നത് കണ്ട് എന്താണെന്ന് ഉദ്ദേശിച്ച് അവൾ പുരികം ഉയർത്തി കാണിച്ചു,      ഒന്നും ഇല്ല എന്ന ഭാവത്തിൽ ഞാൻ രണ്ട് കണ്ണും അടച്ച് കാണിച്ചു,      പെട്ടെന്ന് അവൾ ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു എന്നിട്ട് മുൻപിലേക്ക് നോക്കി ഇരുന്നു.      എനിക്ക് എന്തോ വല്ലാത്ത സന്തോഷം തോന്നി എന്നാലും അവന്മാർ എന്നോട് ഒന്നും പറയാതിരുന്നത് എന്താ.? ചിലപ്പോൾ ഒരു സർപ്രൈസ് തരാൻ ആയിരിക്കും രാവിലെ ചോദിച്ചപ്പോഴും ഒളിച്ച് കളിച്ചത്,      പക്ഷെ Attendance എടുത്തപ്പോഴും അവളുടെ പേര് വിളിച്ചില്ല.      എന്തായാലും ബ്രേക്കിന്റെ സമയത്ത് അവളോട് തന്നെ സംസാരിച്ച് മനസ്സിലാക്കാം എന്ന് ഞാൻ കരുതി.      പെട്ടന്ന് എന്തോ തോന്നി അശ്വതിയെ നോക്കിയപ്പോൾ കലങ്ങിയ കണ്ണുകളോടെ അവൾ എന്നെ നോക്കി ദഹിപ്പിക്കുവാണ്.      ഞാൻ പെട്ടെന്ന് തന്നെ നോട്ടം മാറ്റി ക്ലാസ്സിൽ ശ്രദ്ധിച്ച് ഇരുന്നു.      ഇവൾക്ക് ഇത് എന്ത് പറ്റി എന്ന് ഞാൻ ചിന്തിച്ചു,      ആവോ എന്തെങ്കിലും ആകട്ടെ എന്ന് ഞാൻ ഓർത്തു.      ഇന്റർവെലിന് ഉള്ള ബെൽ മുഴങ്ങിയപ്പോൾ തന്നെ ഞാൻ എണീറ്റ് രാജിയുടെ അടുത്തേക്ക് നടന്നു.      ഞാൻ അവളുടെ അടുത്തേക്ക് നടക്കുന്നത് കണ്ടപ്പോൾ തന്നെ അവൾ എന്റെ അടുത്തേക്കും വന്നു,      പെട്ടെന്ന് എന്റെ കയ്യിൽ ആരോ ബലമായി പിടിച്ച് വലിക്കുന്നതായി തോന്നി പെട്ടെന്ന് ഞാൻ തിരിഞ്ഞപ്പോൾ അശ്വതി ആയിരുന്നു അത് അവൾ എന്റെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് പുറത്തേക്ക് നടന്നു.      എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു എനിക്ക് എന്റെ കയ്യിലുള്ള അവളുടെ പിടുത്തം വിടീക്കുവാൻ കഴിഞ്ഞില്ല അത്ര ബലത്തിൽ ആണ് അവൾ പിടിച്ചിരുന്നത്.      പോകുന്ന വഴി ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ മൂന്നങ്ക സംഘത്തോടൊപ്പം രാജിയും ക്ലാസ്സിന് വെളിയിൽ വന്ന് ഞങ്ങളെ നോക്കി നിൽക്കുവാണ്,      അവൾ അവന്മാരോട് എന്തോ ചോദിക്കുന്നുണ്ട്.      അശ്വതി വളരെ വേഗത്തിൽ തന്നെ എന്നെയും വലിച്ച് കൊണ്ടുപോയി ഗ്രൗണ്ടിനടുത്തുള്ള മാവിൻ ചോട്ടിൽ എത്തി എന്നെ വലിച്ച് അവൾക്ക് അഭിമുഖമായി നിർത്തി.      എനിക്ക് ഒന്നും മനസ്സിലായില്ല അവൾ തന്നെ പറഞ്ഞ് തുടങ്ങി.”

Recent Stories

The Author

25 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. പാലാക്കാരൻ

    Well-done keep going

    1. സ്നേഹം ട്ടോ… ❤️❤️❤️

  3. *വിനോദ്കുമാർ G*❤

    1. ❤️❤️❤️

  4. Ente ബ്രോയെ..
    Space ഇട്ട് എഴുതാൻ പറഞ്ഞപ്പോ ഒരു മൈൽ അകലം വന്നു.. എന്താ അങ്ങനെ ആയത്…

    ഒരു രണ്ട് മൂന്ന് വരി കഴിയുമ്പോ ഒരു എൻ്റർ കീ ഞെക്കി എഴുതി നോക്ക്. ഇതിപ്പോ ഫുൾ സ്റ്റോപ്പ് comma okke und . Pakshe എന്തോ കാണുമ്പോ ഒരു സുഖം കിട്ടുന്നില്ല..

    ഫോർ example ee kathayude first bagam aanatto..

    സ്റ്റേജിന് പുറത്ത് എത്തിയപ്പോൾ.. നേരത്തേ അവളുടെ കൂടെ ഇരുന്ന ആ പെൺകുട്ടി ഒരു മൂലയിൽ ഉള്ള സീറ്റിൽ ഇരിക്കുന്നത് കണ്ടു…

    ഞാൻ പെട്ടെന്ന് അങ്ങോട്ടേക്ക് ചെന്നപ്പോൾ അവൾ എണീറ്റു.. എന്നിട്ട് എനിക്ക് നേരേ ഷേക്ക്‌ ഹാൻഡിനായി കരങ്ങൾ നീട്ടി..

    ഞാനും കൈ നീട്ടിയപ്പോൾ അവൾ എന്റെ കരങ്ങൾ കവർന്നെടുത്തുകൊണ്ട് പറഞ്ഞു…

    “Congrats അമലൂട്ടാ”

    എന്നിട്ട് അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞ് നടന്നുപോയി… എനിക്ക് ഇപ്പോഴും അവളെ മനസ്സിലായിട്ടില്ലായിരുന്നു..

    ഞാൻ കരുതിയിരുന്നത് ഓപ്പോസിറ്റ് സ്കൂളിൽ പഠിക്കുന്നത് ആണെന്നാണ്.. പക്ഷെ അവൾക്ക് എന്റെ പേര് വരെ അറിയാം അതും എന്റെ പ്രീയപ്പെട്ടവർ മാത്രം വിളിക്കുന്ന “അമലൂട്ടൻ” എന്ന പേര്…

    എത്ര ചിന്തിച്ചിട്ടും ആ മുഖം ഓർമ്മയിൽ വരുന്നില്ല ഞാൻ ആലോചിച്ച് നിൽക്കുമ്പോൾ പുറകിൽ നിന്ന് സുൽഫി എന്റെ തോളിൽ കൈ വെച്ചു…

    ദാ ഇങ്ങനെ. കഥയിൽ ഫുൾ സ്റ്റോപ്പ് എന്ന് പറയുമ്പോ ഒരു രണ്ട് മൂന്ന് കുത്ത് ഇട്ടോ.. അതിനു ഒരു shamavum വേണ്ട😄..
    ഇപ്പോ ഈ കമൻ്റിൽ തന്നെ കണ്ടില്ലേ ഞാൻ ഫുൾ stopinu ഒരു കുത്തിന് പകരം രണ്ട് മൂന്ന് എണ്ണം ഇടുന്നത്..
    ഇതൊക്കെ ബ്രോയ്ക്ക ഇഷ്ടമുണ്ടെങ്കിൽ മാത്രം സ്വീകരിച്ചാൽ മാതിട്ടോ..
    ഇത് വായ്ക്കുമ്പോ എല്ലാവരും വിചാരിക്കും ഈ പെണ്ണിന് pranth ഉണ്ടോ എന്ന് .
    അത്കൊണ്ട് ബ്രൊയ്ക്ക് ഇഷ്ടമുള്ളത് പോലെ ehuthiyal മതി.. കാണാൻ ഒരു ചന്തം ഒക്കെ വേണ്ടേ എന്ന് വിചാരിച്ചാണ് ഞാൻ പറഞ്ഞത്.. അതിലൂടെ വായന ഒന്നൂടെ സുഖം ആവും എന്ന വിചാരിച്ച് വേറെ ഒന്നും ഇല്ല ട്ടോ.. ഇതൊക്കെ പറയാനും മാത്രം ഞാൻ അങ്ങനെ കുറെ കഥകൾ ഒന്നും എഴുതിയിട്ടും ഇല്ല.. ഓരോ കഥ വായ്ക്കുമ്പോഴും അവരൊക്കെ എഴുതുന്ന രീതി ആണ് പറഞ്ഞത്..

    അപ്പോ തുടർന്ന് എഴുതുക.. സ്നേഹത്തോടെ❤️

    1. രാഗേന്ദു… ചേച്ചി പറഞ്ഞപ്പോൾ ജസ്റ്റ്‌ ഒന്ന് ട്രയൽ അടിച്ച് നോക്കിയതാട്ടോ… അടുത്ത ഭാഗം നന്നായിട്ട് എഴുതാൻ ശ്രമിക്കാം… Support ചെയ്യണേ… സ്നേഹത്തോടെ… ❤️❤️❤️

  5. 💚💛💛💛❤️🧡💚🧡❤️💛💛💛💚

    1. ❤️❤️❤️

  6. ponnu machane.. poli aayittund…. jeevithathil njan anubhavicha avastha… njan nokkiya aalitt kittiyumilla athinidaykk vere aaal njn nokkunnatharinju ozhinju tharuvum cheythu….. anyway katha thudaruka… full shapportum und… 😍😍

    1. എല്ലാവരുടെയും പ്രണയം ഏകദേശം ഇങ്ങനെ തന്നെയാണല്ലേ… ഈ കഥ ബ്രോയ്ക്ക് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… ഇനിയും Support കൾ പ്രതീക്ഷിക്കുന്നു… സ്നേഹത്തോടെ… ❤️❤️❤️

  7. തൃശ്ശൂർക്കാരൻ 🖤

    ഇഷ്ട്ടായി ബ്രോ 🖤❤️🖤🖤❤️

    1. സ്നേഹം ട്ടോ… ❤️❤️❤️

  8. nannaytittund machane….nallareetiyil munnottu pokatte….waiting for next part..

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  9. നിധീഷ്

    ❤❤❤❤❤

    1. ❤️❤️❤️

  10. ❤️✌️

    1. ❤️❤️❤️

  11. പെട്ടെന്ന് എഴുതിതീർത്തത് പോലെ ഉണ്ട്. പക്ഷെ എഴുത്തിന്റെ രീതി കൊള്ളാം. തുടരുക

    1. പഴയ ഭാഷാശൈലി മാറ്റി ഒന്ന് ട്രയൽ അടിച്ച് നോക്കിയതാ ബ്രോ… തുടർഭാഗങ്ങൾ കൂടുതൽ പേജുകളോടെ ഉടൻ തന്നെ വരും… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  12. Good one 👍🤝😊

    1. സ്നേഹം ട്ടോ… ❤️❤️❤️

    1. സ്‌നേഹം ട്ടോ… ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com