പ്രണയിനി 5 [The_Wolverine] 1364

തലമുടിയിഴകളിൽ മസ്സാജ് ചെയ്ത് തന്നു.      കുറച്ച് നേരം അങ്ങനെ കിടന്നതിന് ശേഷം റൂമിൽ പോയി ബാത്റൂമിൽ കയറി ഹീറ്റർ ഓൺ ചെയ്ത് വെള്ളം ചൂടാക്കി നന്നായി ഒന്ന് കുളിച്ചു.      ഫ്രഷ് ആയതിന് ശേഷം താഴെ വന്നപ്പോൾ തന്നെ ഡൈനിങ് ടേബിളിൽ അമ്മ ഫുഡ്‌ ഒക്കെ റെഡി ആക്കി വെച്ചിരുന്നു.      ഫുഡ്‌ കഴിച്ച് കഴിഞ്ഞ് നേരേ റൂമിലേക്ക് പോയി ബെഡ്ഡിൽ കിടന്നത് മാത്രമേ ഓർമ്മ ഉണ്ടായിരുന്നുള്ളൂ നല്ല ക്ഷീണം ഉണ്ടായിരുന്നതുകൊണ്ട് പെട്ടെന്ന് ഉറങ്ങി പോയി.      പിന്നെ എണീറ്റത് വൈകിട്ട് അമ്മ വന്ന് വിളിച്ചപ്പോൾ ആണ് ചായ കുടിക്കാൻ വിളിച്ചതാണ്.      ഇന്ന് എന്തായാലും ഞാൻ ബോക്സിങ് ക്ലാസ്സിലും ജിമ്മിലും പോകുന്നില്ലെന്ന് തീരുമാനിച്ചു.      അങ്ങനെ ആ ദിവസവും കടന്നുപോയി അപ്പോഴും രാജിയെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ ഉണ്ടായിരുന്നു,      സ്കൂളിൽ ചെന്നിട്ട് അവളെക്കുറിച്ച് കൂടുതലായി അന്വേഷിക്കാം എന്ന് തീരുമാനിച്ചു സഹായത്തിന് ശ്യാമും, അഭിയും, സുൽഫിയും ഉണ്ടാകുമല്ലോ,      അശ്വതി എന്ന ഒരു പേര് പോലും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.      സ്പോർട്സ് കഴിഞ്ഞ് അടുത്ത ഒരു ദിവസം സ്കൂളിന് ലീവ് ആയിരുന്നു.      അന്നത്തെ ദിവസം ഞാനും അമ്മയും അച്ഛനും കൂടി ചെറിയ ഷോപ്പിങ്ങും പർച്ചേസിങ്ങും ഒക്കെ നടത്തി ഫുഡ്‌ ഒക്കെ പുറത്തൂന്ന് കഴിച്ചു അന്നത്തെ ദിവസം ജോളി ആക്കി.      കറക്കം ഒക്കെ കഴിഞ്ഞ് രാത്രിയോടെയാണ് വീട്ടിൽ എത്തിയത്.      രാത്രിയിലത്തേക്കുള്ള ഫുഡ്‌ ഉം കൂടി പുറത്തൂന്ന് പാഴ്‌സൽ വാങ്ങി.      വീട്ടിൽ വന്ന് എല്ലാരും ഫ്രഷ് ആയി ഒരുമിച്ച് ഇരുന്ന് ഫുഡ്‌ കഴിച്ച് കിടന്നു അന്നത്തെ ദിവസവും സന്തോഷത്തോടെ അവസാനിച്ചു.

 

 

 

 

 

back to present

 

 

 

 

ട്രെയിനിന്റെ നീട്ടിയുള്ള ഹോൺ ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത് ഏതോ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിൻ വീണ്ടും മുൻപോട്ട് നീങ്ങി തുടങ്ങിയപ്പോൾ ഹോൺ മുഴങ്ങിയതാണ്.      ഇപ്പോഴും നോർത്ത് ഇന്ത്യയിൽ എവിടെയോ തന്നെയാണ് എത്തിയിട്ടുള്ളത്.      ഞാൻ ഇരിക്കുന്നത് വിൻഡോ സീറ്റിൽ തന്നെയാണ് സൈഡിലേക്ക് തിരിഞ്ഞ് ആഷികയെ നോക്കിയപ്പോൾ പെണ്ണ് എന്റെ തോളിൽ ചാരി കിടന്ന് ഉറങ്ങുകയാണ്.      ഉറങ്ങുമ്പോഴുള്ള അവളുടെ മുഖഭാവം കാണണമായിരുന്നു ഒരു കൊച്ചുകുഞ്ഞ് ഉറങ്ങുന്നതുപോലെ തന്നെ ഉണ്ടായിരുന്നു.      ആ സമയത്തെ അവളുടെ ക്യൂട്ട്നെസ് കണ്ടപ്പോൾ അവളുടെ സൗന്ദര്യം ഒന്നുകൂടി വർദ്ധിച്ചതായി എനിക്ക് തോന്നി.      അവളുടെ കുട്ടിത്തം നിറഞ്ഞ മുഖം കണ്ടപ്പോൾ തന്നെ എന്റെ മനസ്സ് നിറഞ്ഞു.      കാറ്റിൽ പാറിപ്പറന്ന് അവളുടെ മുഖത്തേക്ക് വീണുകിടന്ന മുടിയിഴ കോതി ഒതുക്കി അവളുടെ നെറ്റിയിൽ ഞാൻ ഒരു ചുംബനം കൊടുത്തു.      അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി ഞാൻ കണ്ടു.     കള്ളി ഉണർന്ന് കിടക്കുവാണ് ഞാൻ പിന്നെയും പുറത്തേക്ക് നോക്കിക്കൊണ്ട് സീറ്റിലേക്ക് തല ചായിച്ച് കിടന്നു പെട്ടെന്ന് അവൾ എന്റെ നെഞ്ചിലേക്ക് തല ചായിച്ച് കിടന്നു.      അവളെയും ചേർത്ത് പിടിച്ച് പുറത്തേക്ക് നോക്കി ഇരുന്നുകൊണ്ട് പുറത്തെ പ്രകൃതിയുടെ കാഴ്ചകളിലേക്കും എന്റെ ജീവിതത്തിലെ പഴയ കാഴ്ചകളിലേക്കും ഞാൻ ഊളിയിട്ടു.

 

 

 

 

 

back to past

 

 

 

 

 

സ്പോർട്സ് കഴിഞ്ഞുള്ള പിറ്റേ ദിവസത്തെ അവധിയും കഴിഞ്ഞ് അടുത്ത ദിവസം ഞാൻ എഴുന്നേറ്റു.      പതിവുപോലെ രാവിലത്തെ പരിപാടികളും കഴിഞ്ഞ് ഫ്രഷായി താഴെ വന്ന് ബ്രേക് ഫാസ്റ്റും കഴിച്ച് ഞാൻ ബാഗും എടുത്ത് ബസ്റ്റോപ്പിലേക്ക് നടന്നു അപ്പോഴും രാജിയെക്കുറിച്ച് അറിയണം എന്നുള്ള ചിന്ത ആയിരുന്നു മനസ്സ് നിറയെ.      കറക്റ്റ് സമയത്ത് തന്നെ ബസ്സ്‌ കിട്ടിയതുകൊണ്ട് ക്ലാസ്സ്‌ തുടങ്ങുന്നതിന് മുൻപ് സ്കൂളിൽ എത്താൻ പറ്റി.      സ്കൂൾ കോമ്പൗണ് കടന്ന് നേരേ ക്ലാസ്സിനടുത്തേക്ക് നടന്നു.      ക്ലാസ്സിന് വെളിയിൽ തന്നെ ഒട്ടുമിക്ക കുട്ടികളും ഉണ്ടായിരുന്നു മൂന്നങ്ക സംഘവും പുറത്ത് തന്നെ കുറ്റി അടിച്ച് നിന്നിരുന്നു അവരുടെ അടുത്ത് എത്തി കുറച്ച് നേരം കത്തിയടിച്ച് നിന്നു അതിനിടയ്ക്ക് രാജിയെക്കുറിച്ചുള്ള എന്തെങ്കിലും കാര്യം അവർക്ക് അറിയാമോന്ന് അറിയാനായി ഞാൻ അവന്മാരോട് ചോദിച്ചപ്പോൾ അവർക്ക് ഒന്നും അറിയില്ല എന്നാണ് ഉത്തരം കിട്ടിയത്,      സ്പോർട്സിന്റെ അന്ന് അവൾ അവന്മാരുടെ അടുത്ത് വന്ന് പരിചയപ്പെട്ടതാണത്രേ.      അത് കേട്ടപ്പോൾ എനിക്ക് പിന്നെയും ആകെ നിരാശയായി എന്നാലും അവൾ എന്നോട് ഒന്ന് മര്യാദക്ക് സംസാരിച്ചുപോലും

25 Comments

  1. ❤️❤️❤️❤️❤️

  2. പാലാക്കാരൻ

    Well-done keep going

    1. സ്നേഹം ട്ടോ… ❤️❤️❤️

  3. *വിനോദ്കുമാർ G*❤

    1. ❤️❤️❤️

  4. Ente ബ്രോയെ..
    Space ഇട്ട് എഴുതാൻ പറഞ്ഞപ്പോ ഒരു മൈൽ അകലം വന്നു.. എന്താ അങ്ങനെ ആയത്…

    ഒരു രണ്ട് മൂന്ന് വരി കഴിയുമ്പോ ഒരു എൻ്റർ കീ ഞെക്കി എഴുതി നോക്ക്. ഇതിപ്പോ ഫുൾ സ്റ്റോപ്പ് comma okke und . Pakshe എന്തോ കാണുമ്പോ ഒരു സുഖം കിട്ടുന്നില്ല..

    ഫോർ example ee kathayude first bagam aanatto..

    സ്റ്റേജിന് പുറത്ത് എത്തിയപ്പോൾ.. നേരത്തേ അവളുടെ കൂടെ ഇരുന്ന ആ പെൺകുട്ടി ഒരു മൂലയിൽ ഉള്ള സീറ്റിൽ ഇരിക്കുന്നത് കണ്ടു…

    ഞാൻ പെട്ടെന്ന് അങ്ങോട്ടേക്ക് ചെന്നപ്പോൾ അവൾ എണീറ്റു.. എന്നിട്ട് എനിക്ക് നേരേ ഷേക്ക്‌ ഹാൻഡിനായി കരങ്ങൾ നീട്ടി..

    ഞാനും കൈ നീട്ടിയപ്പോൾ അവൾ എന്റെ കരങ്ങൾ കവർന്നെടുത്തുകൊണ്ട് പറഞ്ഞു…

    “Congrats അമലൂട്ടാ”

    എന്നിട്ട് അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞ് നടന്നുപോയി… എനിക്ക് ഇപ്പോഴും അവളെ മനസ്സിലായിട്ടില്ലായിരുന്നു..

    ഞാൻ കരുതിയിരുന്നത് ഓപ്പോസിറ്റ് സ്കൂളിൽ പഠിക്കുന്നത് ആണെന്നാണ്.. പക്ഷെ അവൾക്ക് എന്റെ പേര് വരെ അറിയാം അതും എന്റെ പ്രീയപ്പെട്ടവർ മാത്രം വിളിക്കുന്ന “അമലൂട്ടൻ” എന്ന പേര്…

    എത്ര ചിന്തിച്ചിട്ടും ആ മുഖം ഓർമ്മയിൽ വരുന്നില്ല ഞാൻ ആലോചിച്ച് നിൽക്കുമ്പോൾ പുറകിൽ നിന്ന് സുൽഫി എന്റെ തോളിൽ കൈ വെച്ചു…

    ദാ ഇങ്ങനെ. കഥയിൽ ഫുൾ സ്റ്റോപ്പ് എന്ന് പറയുമ്പോ ഒരു രണ്ട് മൂന്ന് കുത്ത് ഇട്ടോ.. അതിനു ഒരു shamavum വേണ്ട?..
    ഇപ്പോ ഈ കമൻ്റിൽ തന്നെ കണ്ടില്ലേ ഞാൻ ഫുൾ stopinu ഒരു കുത്തിന് പകരം രണ്ട് മൂന്ന് എണ്ണം ഇടുന്നത്..
    ഇതൊക്കെ ബ്രോയ്ക്ക ഇഷ്ടമുണ്ടെങ്കിൽ മാത്രം സ്വീകരിച്ചാൽ മാതിട്ടോ..
    ഇത് വായ്ക്കുമ്പോ എല്ലാവരും വിചാരിക്കും ഈ പെണ്ണിന് pranth ഉണ്ടോ എന്ന് .
    അത്കൊണ്ട് ബ്രൊയ്ക്ക് ഇഷ്ടമുള്ളത് പോലെ ehuthiyal മതി.. കാണാൻ ഒരു ചന്തം ഒക്കെ വേണ്ടേ എന്ന് വിചാരിച്ചാണ് ഞാൻ പറഞ്ഞത്.. അതിലൂടെ വായന ഒന്നൂടെ സുഖം ആവും എന്ന വിചാരിച്ച് വേറെ ഒന്നും ഇല്ല ട്ടോ.. ഇതൊക്കെ പറയാനും മാത്രം ഞാൻ അങ്ങനെ കുറെ കഥകൾ ഒന്നും എഴുതിയിട്ടും ഇല്ല.. ഓരോ കഥ വായ്ക്കുമ്പോഴും അവരൊക്കെ എഴുതുന്ന രീതി ആണ് പറഞ്ഞത്..

    അപ്പോ തുടർന്ന് എഴുതുക.. സ്നേഹത്തോടെ❤️

    1. രാഗേന്ദു… ചേച്ചി പറഞ്ഞപ്പോൾ ജസ്റ്റ്‌ ഒന്ന് ട്രയൽ അടിച്ച് നോക്കിയതാട്ടോ… അടുത്ത ഭാഗം നന്നായിട്ട് എഴുതാൻ ശ്രമിക്കാം… Support ചെയ്യണേ… സ്നേഹത്തോടെ… ❤️❤️❤️

  5. ????❤️???❤️????

    1. ❤️❤️❤️

  6. ponnu machane.. poli aayittund…. jeevithathil njan anubhavicha avastha… njan nokkiya aalitt kittiyumilla athinidaykk vere aaal njn nokkunnatharinju ozhinju tharuvum cheythu….. anyway katha thudaruka… full shapportum und… ??

    1. എല്ലാവരുടെയും പ്രണയം ഏകദേശം ഇങ്ങനെ തന്നെയാണല്ലേ… ഈ കഥ ബ്രോയ്ക്ക് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… ഇനിയും Support കൾ പ്രതീക്ഷിക്കുന്നു… സ്നേഹത്തോടെ… ❤️❤️❤️

  7. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ ?❤️??❤️

    1. സ്നേഹം ട്ടോ… ❤️❤️❤️

  8. nannaytittund machane….nallareetiyil munnottu pokatte….waiting for next part..

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  9. നിധീഷ്

    ❤❤❤❤❤

    1. ❤️❤️❤️

  10. ❤️✌️

    1. ❤️❤️❤️

  11. പെട്ടെന്ന് എഴുതിതീർത്തത് പോലെ ഉണ്ട്. പക്ഷെ എഴുത്തിന്റെ രീതി കൊള്ളാം. തുടരുക

    1. പഴയ ഭാഷാശൈലി മാറ്റി ഒന്ന് ട്രയൽ അടിച്ച് നോക്കിയതാ ബ്രോ… തുടർഭാഗങ്ങൾ കൂടുതൽ പേജുകളോടെ ഉടൻ തന്നെ വരും… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  12. Good one ???

    1. സ്നേഹം ട്ടോ… ❤️❤️❤️

    1. സ്‌നേഹം ട്ടോ… ❤️❤️❤️

Comments are closed.