പ്രണയിനി 10 [Climax] [The_Wolverine] 1452

 

…ഒരു മാസത്തിനുശേഷം ആഷിയുടെ നിർബന്ധപ്രകാരം എന്റെ കുടുംബക്ഷേത്രത്തിൽവെച്ച് എന്റെ അച്ഛനെയും അമ്മയെയും ആഷിയുടെ അമ്മയെയും എന്റെ കൂട്ടുകാരെയും സാക്ഷിയാക്കി ഞാൻ ആഷിയുടെയും രാജിയുടെയും കഴുത്തിൽ താലി ചാർത്തി…   ചടങ്ങുകൾ എല്ലാം കഴിഞ്ഞ് ഐശ്വര്യത്തോടെ ആ രണ്ട് ദേവതമാരും വലതുകാൽവെച്ച് എന്റെ വീട്ടിലേക്കും എന്റെ ജീവിതത്തിലേക്കും നടന്നുകയറി…

 

…സന്തോഷം നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു പിന്നീട് എന്റെ ജീവിതത്തിൽ…   അമ്മയ്ക്ക് പെൺകുട്ടികൾ ഇല്ലാത്തതിലുള്ള എല്ലാ സങ്കടവും എന്റെ ഭാര്യമാർ മാറ്റിയെടുത്തു…   എന്നെക്കാൾ ഇഷ്ടാണ് അമ്മയ്ക്ക് ഇപ്പോൾ രണ്ടുപേരെയും…   അച്ഛന്റെയും അമ്മയുടെയും അടുത്ത് രാജി പാവം ആണെങ്കിലും ആഷി ഒരു കുറുമ്പി ആയിരുന്നു…   പക്ഷെ എന്റടുത്ത് രണ്ടും കുറുമ്പികൾ തന്നെ…

 

…കല്യാണം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞപ്പോൾ ആഷി Pregnant ആയി…   എല്ലാവർക്കും നല്ല സന്തോഷം ആയിരുന്നു…   ആഷി ഗർഭിണിയായ അന്നുമുതൽ പ്രസവം വരെ ഒരു കുറവും വരുത്താതെ അവളെ എന്നെക്കാളും അമ്മയെക്കാളും നന്നായി നോക്കിയത് രാജിയാണ്…   പത്തുമാസങ്ങൾക്കുശേഷം ഞങ്ങളുടെ വീട്ടിലേക്ക് ആദ്യത്തെ അഥിതി വന്നു…   അതെ ഞങ്ങളുടെ മൂന്നുപേരുടെയും കുഞ്ഞ്…   പെൺകുട്ടി ആയിരുന്നു…   കുഞ്ഞിപ്പെണ്ണിന് ആഷിയേക്കാൾ Attachment രാജിയോടായിരുന്നു…   പാലുകുടിക്കാൻ മാത്രമായിരുന്നു പെണ്ണിന് ആഷിയെ ആവശ്യം…   രാജിക്ക് ഉണ്ടാകുന്ന കുഞ്ഞിനെ ആഷി അവൾക്ക് കൊടുക്കില്ലെന്നാണ് പറയാറ്…   സന്തോഷം നിറഞ്ഞ ദിനങ്ങൾ…   രണ്ടുവർഷം കഴിഞ്ഞു…   രാജി ഇപ്പോൾ ആറുമാസം Pregnant ആണ്…

 

…Back To Present…

 

…പുറം പള്ളിപ്പുറം ആകുന്നതുപോലെ ഒരടി കനത്തിൽ കിട്ടിയപ്പോൾ ഞാൻ അത്യാവശ്യം നല്ല ശബ്ദത്തിൽ അലറിക്കൊണ്ട് തിരിഞ്ഞുനോക്കി…   ഇടുപ്പിൽ കയ്യുംകുത്തിനിന്നുകൊണ്ട് എന്നെനോക്കി കണ്ണുരുട്ടുവാണ് ഭദ്രകാളി…   വേറെയാരും അല്ല ആഷിക തന്നെ എന്റെ ഭാര്യ…   കലിയിളകി നിക്കുവാണ് പെണ്ണ്…

 

“Happy Birthday പൊന്നൂസേ…”

160 Comments

  1. Matte kadhayude bakki 11 aam bhagam enthai bro

  2. Kadha vaichu orupad ishttam aai innanu kadha vaichu theernnatha avasanam climax polichu pokkiri rajayil salim kumar parayunnath pole oru vamban twist twist twist ??? iniyum ithepolethe pranaya kadhakal ezhuthan prarthikkam ???

  3. Twist twist twist ???

  4. ഇതൊരുമാതിരി വെളുക്കുവോളം വെള്ളം കോരിയിട്ട് കലമിട്ടുടച്ച അവസ്ഥയായി പോയി

  5. Broye powli story orupadu istham ayyi ingelde matte story nokkkiyappo kandatha appo thanne irunnu vayichu muzhuvan nthayyallum powli ❤️?

  6. ട്വിസ്റ്റ്‌ മാരക ക്ലൈമാക്സ്‌ പൊളിച്ചൂ വായിച്ചപ്പോൾ തുടക്കം അങ്ങോട്ട് ഉൾക്കൊള്ളാൻ പറ്റിയില്ല പക്ഷെ ഭൂതകാലത്തിൽ വന്നപ്പോൾ ഇഷ്ടപ്പെടാൻ തുടങ്ങി ആദ്യം ഓരോരുത്തരെ പരിചയപ്പെടുത്തിയത് അവസാനം മനസിലായി പിന്നെ ഇഷ്ടപ്പെട്ടത് അത് ആഷികയെ തന്നെയാ പിന്നെ അച്ചൂസിനേം അച്ചൂസ് ഉള്ളോണ്ട് അല്ലേ അമലൂട്ടന്റെ നിരപരാധിത്തം തെളിഞ്ഞത് രാജിയെ ഒറ്റക്ക് ആക്കാൻ മനസ് ഇല്ലാത്തോണ്ടല്ലേ ആഷിക അങ്ങനെ പറഞ്ഞത് അപ്പോൾ അവൾ തന്നെ അല്ലേ മികച്ചത് കല്യാണത്തിന് മുന്നേ അവൾ ജീവനെ പോലെ സ്നേഹിച്ചോണ്ട് അല്ലേ അവളുടെ ജീവിതം അവനിക് സമർപ്പിച്ചത് അത് പോലും മറന്ന് അല്ലേ അവൾ അങ്ങനെ പറഞ്ഞത്…
    പിന്നെ ശ്യം അവനെ പോലെ വേണം ചങ്ക് ഫ്രണ്ട്‌സ് അവന്റെ നിരപരാധിത്തം അവനിക് മാത്രേ മനസിലായുള്ളു അത് തന്നെ ആരുന്നു അവന്റെ പുഞ്ചിരിയും പുച്ഛചിരിയും….
    എന്തായാലും അമൽ അവസാനം കാണിച്ച ധൈര്യം അതും പൊളിച്ചു യാ മോനെ…
    എല്ലാത്തിലും വില്ലൻ വേണം അതും സെറ്റ് ആരുന്നു അഖിൽ
    എന്തായാലും ഒരുപാട് ഇഷ്ടം ആയി അത്രക്ക് മനസ്സിൽ പതിഞ്ഞു കഥയും കഥാപാത്രങ്ങളും ഇനിയും ഇതുപോലെ നല്ല സ്റ്റോറി എഴുതാൻ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു

  7. പ്രണയിനി എന്ന കഥയുടെ PDF സൈറ്റിൽ വന്നിട്ടുണ്ടട്ടോ…

    https://kadhakal.com/pranayini-pdf/

    PDF ചോദിച്ചവർ, വേണ്ടവർ Download ചെയ്യൂട്ടോ… ❤️❤️❤️

  8. ഇന്നലെയാണ് ഇത് കാണുന്നത്. വായിച്ച് വായിച്ച് ദാ ഇപ്പോ തീർന്നു. ഇഷ്ട്ടായി ഒരുപാട് ❤❤❤

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

  9. യദു ബ്രോ ഒരു രക്ഷയുമില്ല അടിപൊളി കഥ ഒത്തിരി ഇഷ്ടായി ഞാൻ വായിച്ച മിക്കച്ച കഥകളിൽ ഒരെണ്ണം കൂടെ ❤️. ഇന്നലെ 3 മണിയായിട്ടും ഉറക്കം വരാഞ്ഞപ്പോൾ വായിച്ചതാ പിന്നെ എങ്ങനേലും വായിച്ചു തീർക്കണം എന്നായി വൈകിട്ടു വായിക്കാൻ നേരം ക്ലൈമാക്സ്‌ പാർട്ടിലെ ലാസ്റ്റ് പേജ് ചെറുതായിട്ട് ഒന്ന് വായിച്ചു അപ്പൊ എനിക്ക് ഒരുപാട് സന്ദോഷം ആയി എനിക്ക് തന്നെ മനസിലായില്ല എന്താ ഇത്ര സന്ദോഷന്ന്. പിന്നെ കഥയിലെ കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടപെട്ടത് രാജി, ആഷി, അമൽ, അച്ചു, ശ്യാം ഇവരെയൊക്കെയാണ് ശ്യാം ലാസ്റ്റ് ശെരിക്കും ഞെട്ടിച്ചു ?. പിന്നെ 10ഇൽ പഠിക്കുമ്പോൾ ബൈക്കിൽ സ്കൂളിൽ പോകുന്നത് ബീച്ചിൽ പോകുന്നതും എനിക്ക് അത്ര സ്വീകര്യം ആയില്ല ?‍♂️. ബാക്കി എല്ലാം കിടുയായിരുന്നു എനിക്ക് പാസ്റ്റിനേക്കാൾ ഇഷ്ടപെട്ടത് present ആയിരുന്നു ❤️. പ്രണയിനി ഒരുപാട് ഇഷ്ടമായി ? ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു. പിന്നെ ആ അഖിൽ അങ്ങനെയൊക്കെ ചെയ്തത് നന്നായി അതുകൊണ്ടല്ലേ നമ്മുടെ ചെക്കന് ആഷിയെ കിട്ടിയേ ???.

    1. നല്ല അഭിപ്രായത്തിന് ഒത്തിരി സന്തോഷം ഇണ്ടട്ടോ ബ്രോ… ❤️❤️❤️

      കഥ വായിച്ചതിലും ഇഷ്ടായെന്ന് അറിഞ്ഞതിലും ഒരുപാട് സന്തോഷം… ???

      അമലൂട്ടനെയും ആഷിയെയും രാജിയെയും ശ്യാമിനെയും അശ്വതിയെയും ഒക്കെ ഇഷ്ടായതിൽ ഒത്തിരി സ്നേഹം… ???

      പത്താം ക്ലാസ്സിൽ വെച്ച് ചെക്കനെക്കൊണ്ട് ബൈക്ക് ഓടിപ്പിച്ചത് ഒരു പോരായ്മയായിട്ട് എനിക്കും തോന്നിയിരുന്നു ബ്രോ… ഒന്നാമത് ചെക്കന് ലൈസൻസ് ഇല്ലാത്ത പ്രായം… പിന്നീട് ചിന്തിച്ചപ്പോൾ ആ സന്ദർഭം ഒരു ലവ് സീൻ Create ചെയ്യാൻ അനുയോജ്യമാണെന്ന് തോന്നി… ഓണം സെലിബ്രേഷനും അല്ലേ… ???

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

      1. ❤️

        1. ❤️❤️❤️

  10. വളരെ നന്നായിട്ടുണ്ട് ബ്രോ…!?? അവസാനത്തെ ഈ പാർട്ട് ഇത്രയും speed വേണ്ടായിരുന്നു എന്ന് തോന്നി. 9 ആം പാർട്ട് അത്യാവശ്യം വലുതായിരുന്നു. അതുകൊണ്ട് തന്നെ ഈ പാർട്ടും കുറച്ച് വിശദമായി എഴുതിയിരുന്നെങ്കിൽ കുറച്ച് കൂടി pwoli ആയേനെ. Whatever, എനിക്ക് ഒത്തിരി ഇഷ്ടായി ബ്രോ…!എനിക്ക് ആഷികയെ ആണ് കുറച്ച് കൂടി ഇഷ്ടായത്.

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

    1. ഇന്നലെയാണ് ഇത് കാണുന്നത്. വായിച്ച് വായിച്ച് ദാ ഇപ്പോ തീർന്നു. ഇഷ്ട്ടായി ഒരുപാട് ❤❤❤

    2. #?????? ?????

      കഥ വായിച്ചതിലും ഇഷ്ടമായെന്ന് അറിഞ്ഞതിലും ഒത്തിരി സന്തോഷം ഇണ്ടട്ടോ ബ്രോ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

      1. ❤❤❤

        1. ❤️❤️❤️

    3. #Jo

      ???

Comments are closed.