പ്രണയിനി 10 [Climax] [The_Wolverine] 1453

“എടാ അമലേ… അത്…”

…ശ്യാം പറഞ്ഞു…   ഞാൻ അവനെനോക്കി ഒന്ന് പുഞ്ചിരിച്ചു…

 

“എനിക്ക് സമ്മതമാണ്…   എന്റെ ഭാര്യ സമ്മതിച്ചാൽ ഇവളെയുംകൂടെ എന്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ എനിക്ക് സമ്മതമാണ്…”

…ഞാൻ ആഷിയെ കെട്ടിപ്പിടിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു…

 

…അവൾ ഞെട്ടി…   എന്നെ ഇറുക്കി കെട്ടിപ്പിടിച്ചുനിന്ന് എന്റെ നെഞ്ചിൽ തലവെച്ച് കരയുകയാണവൾ…   രാജിയുടെ അവസ്ഥയും മറിച്ചല്ല…   ശ്യാംമും അശ്വതിയും ചിരിക്കുന്നുണ്ട്…

 

“നിക്ക് നൂറുവട്ടം സമ്മതം…”

…കരച്ചിലിനിടയിലും മുഖമുയർത്തി എന്നെനോക്കി കുറുമ്പോടെ അവൾ പറഞ്ഞു…   ഞാനും രാജിയും പരസ്പരം നോക്കി ചിരിച്ചു…   സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നു അത്…

 

…പിന്നീട് എല്ലാം പെട്ടെന്നായിരുന്നു…   ശ്യാം പറഞ്ഞതുപോലെതന്നെ ഞാനും ആഷിയും ശ്യാംമും കൂടി ആഷിയുടെ വീട്ടിലേക്കുപോയി ഞങ്ങളുടെ കാര്യങ്ങളൊക്കെ അവളുടെ അമ്മയോട് സംസാരിച്ച് സമ്മതിപ്പിച്ചു…   രാജിയുടെ കാര്യം പറഞ്ഞപ്പോൾ ആദ്യം അവളുടെ അമ്മ എതിർത്തുവെങ്കിലും ആഷി രാജിയുടെ എല്ലാ കാര്യങ്ങളും അമ്മയോടുപറഞ്ഞപ്പോൾ അവസാനം പൂർണമനസ്സോടെ അമ്മ സമ്മതിച്ചു…   ശ്യാം പറഞ്ഞതുപ്രകാരം എറണാകുളത്തുള്ള ഒരു Home Appliances Company യുടെ Interview ഞാൻ Attend ചെയ്തിരുന്നു…   ദൈവത്തിന്റെ കൃപയാൽ Branch Manager Post ൽ എനിക്ക് ജോലി കിട്ടി തുടർന്ന് Regional Manager ആയും Zonal Manager ആയും എനിക്ക് Promotion കിട്ടി…   ആഷിയും രാജിയും ഇപ്പോൾ കോട്ടയത്ത് ആഷിയുടെ അമ്മയുടെകൂടെയാണ് താമസിക്കുന്നത്…   ഇതിനിടയിൽ ഞാനും ശ്യാംമും അശ്വതിയും കൂടി എന്റെ വീട്ടിൽ പോയി…   അഞ്ചു വർഷങ്ങൾക്കുശേഷം എന്നെ കണ്ടതുകൊണ്ടും അന്നത്തെ സംഭവങ്ങൾ ഓർത്തും അമ്മയും അച്ഛനും കരച്ചിലും ബഹളവും മാപ്പുപറച്ചിലും ഒക്കെ ആയിരുന്നു…   ആഷിയുടെയും രാജിയുടെയും കാര്യം ഞാൻ വീട്ടിൽ പറഞ്ഞു…   അച്ഛനും അമ്മയ്ക്കും പൂർണസമ്മതമായിരുന്നു…   അതുപോലെതന്നെ എന്റെ അമ്മവീട്ടിലും ഞാൻ പോയിരുന്നു അവിടത്തെ അവസ്ഥയും മറിച്ചല്ലായിരുന്നു…   എല്ലാവർക്കും സങ്കടം…   അനുവും മാളുവും എന്റെ കൂടെത്തന്നെ ആയിരുന്നു…   അവർ രണ്ടും ഇപ്പോൾ ആറാം ക്ലാസ്സിൽ ആയി…   പിന്നീട് ശ്യാമിന്റെ വീട്ടിലും അഭിയുടെയും സുഫിയുടെയും അടുത്തെല്ലാം പോയിരുന്നു…   അഞ്ചു വർഷം എന്നെ പിരിഞ്ഞിരുന്ന ദുഃഖത്തിന്റെ കഥയായിരുന്നു എല്ലാവർക്കും പറയാൻ ഉണ്ടായിരുന്നത്…   നവ്യക്കുട്ടിയുടെ കല്യാണം കഴിഞ്ഞിരുന്നു അവൾ ഇപ്പോൾ ഹസ്ബെൻഡിനോടൊപ്പം ഒമാനിലാണ്…

160 Comments

  1. Matte kadhayude bakki 11 aam bhagam enthai bro

  2. Kadha vaichu orupad ishttam aai innanu kadha vaichu theernnatha avasanam climax polichu pokkiri rajayil salim kumar parayunnath pole oru vamban twist twist twist ??? iniyum ithepolethe pranaya kadhakal ezhuthan prarthikkam ???

  3. Twist twist twist ???

  4. ഇതൊരുമാതിരി വെളുക്കുവോളം വെള്ളം കോരിയിട്ട് കലമിട്ടുടച്ച അവസ്ഥയായി പോയി

  5. Broye powli story orupadu istham ayyi ingelde matte story nokkkiyappo kandatha appo thanne irunnu vayichu muzhuvan nthayyallum powli ❤️?

  6. ട്വിസ്റ്റ്‌ മാരക ക്ലൈമാക്സ്‌ പൊളിച്ചൂ വായിച്ചപ്പോൾ തുടക്കം അങ്ങോട്ട് ഉൾക്കൊള്ളാൻ പറ്റിയില്ല പക്ഷെ ഭൂതകാലത്തിൽ വന്നപ്പോൾ ഇഷ്ടപ്പെടാൻ തുടങ്ങി ആദ്യം ഓരോരുത്തരെ പരിചയപ്പെടുത്തിയത് അവസാനം മനസിലായി പിന്നെ ഇഷ്ടപ്പെട്ടത് അത് ആഷികയെ തന്നെയാ പിന്നെ അച്ചൂസിനേം അച്ചൂസ് ഉള്ളോണ്ട് അല്ലേ അമലൂട്ടന്റെ നിരപരാധിത്തം തെളിഞ്ഞത് രാജിയെ ഒറ്റക്ക് ആക്കാൻ മനസ് ഇല്ലാത്തോണ്ടല്ലേ ആഷിക അങ്ങനെ പറഞ്ഞത് അപ്പോൾ അവൾ തന്നെ അല്ലേ മികച്ചത് കല്യാണത്തിന് മുന്നേ അവൾ ജീവനെ പോലെ സ്നേഹിച്ചോണ്ട് അല്ലേ അവളുടെ ജീവിതം അവനിക് സമർപ്പിച്ചത് അത് പോലും മറന്ന് അല്ലേ അവൾ അങ്ങനെ പറഞ്ഞത്…
    പിന്നെ ശ്യം അവനെ പോലെ വേണം ചങ്ക് ഫ്രണ്ട്‌സ് അവന്റെ നിരപരാധിത്തം അവനിക് മാത്രേ മനസിലായുള്ളു അത് തന്നെ ആരുന്നു അവന്റെ പുഞ്ചിരിയും പുച്ഛചിരിയും….
    എന്തായാലും അമൽ അവസാനം കാണിച്ച ധൈര്യം അതും പൊളിച്ചു യാ മോനെ…
    എല്ലാത്തിലും വില്ലൻ വേണം അതും സെറ്റ് ആരുന്നു അഖിൽ
    എന്തായാലും ഒരുപാട് ഇഷ്ടം ആയി അത്രക്ക് മനസ്സിൽ പതിഞ്ഞു കഥയും കഥാപാത്രങ്ങളും ഇനിയും ഇതുപോലെ നല്ല സ്റ്റോറി എഴുതാൻ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു

  7. പ്രണയിനി എന്ന കഥയുടെ PDF സൈറ്റിൽ വന്നിട്ടുണ്ടട്ടോ…

    https://kadhakal.com/pranayini-pdf/

    PDF ചോദിച്ചവർ, വേണ്ടവർ Download ചെയ്യൂട്ടോ… ❤️❤️❤️

  8. ഇന്നലെയാണ് ഇത് കാണുന്നത്. വായിച്ച് വായിച്ച് ദാ ഇപ്പോ തീർന്നു. ഇഷ്ട്ടായി ഒരുപാട് ❤❤❤

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

  9. യദു ബ്രോ ഒരു രക്ഷയുമില്ല അടിപൊളി കഥ ഒത്തിരി ഇഷ്ടായി ഞാൻ വായിച്ച മിക്കച്ച കഥകളിൽ ഒരെണ്ണം കൂടെ ❤️. ഇന്നലെ 3 മണിയായിട്ടും ഉറക്കം വരാഞ്ഞപ്പോൾ വായിച്ചതാ പിന്നെ എങ്ങനേലും വായിച്ചു തീർക്കണം എന്നായി വൈകിട്ടു വായിക്കാൻ നേരം ക്ലൈമാക്സ്‌ പാർട്ടിലെ ലാസ്റ്റ് പേജ് ചെറുതായിട്ട് ഒന്ന് വായിച്ചു അപ്പൊ എനിക്ക് ഒരുപാട് സന്ദോഷം ആയി എനിക്ക് തന്നെ മനസിലായില്ല എന്താ ഇത്ര സന്ദോഷന്ന്. പിന്നെ കഥയിലെ കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടപെട്ടത് രാജി, ആഷി, അമൽ, അച്ചു, ശ്യാം ഇവരെയൊക്കെയാണ് ശ്യാം ലാസ്റ്റ് ശെരിക്കും ഞെട്ടിച്ചു ?. പിന്നെ 10ഇൽ പഠിക്കുമ്പോൾ ബൈക്കിൽ സ്കൂളിൽ പോകുന്നത് ബീച്ചിൽ പോകുന്നതും എനിക്ക് അത്ര സ്വീകര്യം ആയില്ല ?‍♂️. ബാക്കി എല്ലാം കിടുയായിരുന്നു എനിക്ക് പാസ്റ്റിനേക്കാൾ ഇഷ്ടപെട്ടത് present ആയിരുന്നു ❤️. പ്രണയിനി ഒരുപാട് ഇഷ്ടമായി ? ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു. പിന്നെ ആ അഖിൽ അങ്ങനെയൊക്കെ ചെയ്തത് നന്നായി അതുകൊണ്ടല്ലേ നമ്മുടെ ചെക്കന് ആഷിയെ കിട്ടിയേ ???.

    1. നല്ല അഭിപ്രായത്തിന് ഒത്തിരി സന്തോഷം ഇണ്ടട്ടോ ബ്രോ… ❤️❤️❤️

      കഥ വായിച്ചതിലും ഇഷ്ടായെന്ന് അറിഞ്ഞതിലും ഒരുപാട് സന്തോഷം… ???

      അമലൂട്ടനെയും ആഷിയെയും രാജിയെയും ശ്യാമിനെയും അശ്വതിയെയും ഒക്കെ ഇഷ്ടായതിൽ ഒത്തിരി സ്നേഹം… ???

      പത്താം ക്ലാസ്സിൽ വെച്ച് ചെക്കനെക്കൊണ്ട് ബൈക്ക് ഓടിപ്പിച്ചത് ഒരു പോരായ്മയായിട്ട് എനിക്കും തോന്നിയിരുന്നു ബ്രോ… ഒന്നാമത് ചെക്കന് ലൈസൻസ് ഇല്ലാത്ത പ്രായം… പിന്നീട് ചിന്തിച്ചപ്പോൾ ആ സന്ദർഭം ഒരു ലവ് സീൻ Create ചെയ്യാൻ അനുയോജ്യമാണെന്ന് തോന്നി… ഓണം സെലിബ്രേഷനും അല്ലേ… ???

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

      1. ❤️

        1. ❤️❤️❤️

  10. വളരെ നന്നായിട്ടുണ്ട് ബ്രോ…!?? അവസാനത്തെ ഈ പാർട്ട് ഇത്രയും speed വേണ്ടായിരുന്നു എന്ന് തോന്നി. 9 ആം പാർട്ട് അത്യാവശ്യം വലുതായിരുന്നു. അതുകൊണ്ട് തന്നെ ഈ പാർട്ടും കുറച്ച് വിശദമായി എഴുതിയിരുന്നെങ്കിൽ കുറച്ച് കൂടി pwoli ആയേനെ. Whatever, എനിക്ക് ഒത്തിരി ഇഷ്ടായി ബ്രോ…!എനിക്ക് ആഷികയെ ആണ് കുറച്ച് കൂടി ഇഷ്ടായത്.

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

    1. ഇന്നലെയാണ് ഇത് കാണുന്നത്. വായിച്ച് വായിച്ച് ദാ ഇപ്പോ തീർന്നു. ഇഷ്ട്ടായി ഒരുപാട് ❤❤❤

    2. #?????? ?????

      കഥ വായിച്ചതിലും ഇഷ്ടമായെന്ന് അറിഞ്ഞതിലും ഒത്തിരി സന്തോഷം ഇണ്ടട്ടോ ബ്രോ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

      1. ❤❤❤

        1. ❤️❤️❤️

    3. #Jo

      ???

Comments are closed.