പ്രണയിനി 10 [Climax] [The_Wolverine] 1452

…ഞാൻ കുറേനേരം അവനെയും കെട്ടിപ്പിടിച്ച് അങ്ങനെ നിന്നു…   പലതും പറഞ്ഞ് അവൻ എന്നെ അശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നു…   ഞാൻ ഒന്ന് ശാന്തമായപ്പോൾ അവൻ അശ്വതിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത കാര്യങ്ങൾ ഒക്കെ പറഞ്ഞു…   ഒബ്സർവേഷനിൽ ആണ് നാളെ രാവിലെയെ എന്തെങ്കിലും പറയാൻ പറ്റുള്ളൂ എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്…   ഞാൻ ഇനിയും ഇവിടെ നിന്നാൽ ശെരിയാകില്ല എന്ന് തോന്നിയതുകൊണ്ടോ എന്തോ ശ്യാം ആണ് അവന്റെ ഫ്രണ്ടിനെ വിളിച്ച് ഡൽഹിയിൽ എനിക്ക് ഒരു ജോലി ശെരിയാക്കിയതും അന്ന് രാത്രിതന്നെ എന്നെ ട്രെയിൻ കയറ്റി വിട്ടതും…   അബദ്ധം ഒന്നും കാണിക്കില്ലെന്ന് എന്നെക്കൊണ്ട് അവന്റെ തലയിൽ തൊടീച്ച് സത്യം ചെയ്യിപ്പിക്കുകയും ചെയ്തു…   ട്രെയിൻ യാത്രയിലും അശ്വതിക്ക് എന്താണ് സംഭവിച്ചത് എന്നറിയാതെ എന്റെ മനസ്സ് നീറുകയായിരുന്നു…   രാജിയെയും എന്റെ അമ്മയെയും ഓർത്തപ്പോൾ എന്റെ ഹൃദയം പൊട്ടിപ്പോകുന്നതുപോലെ എനിക്ക് തോന്നി…   എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…  

 

…ഡൽഹിയിൽ എത്തിയ ഞാൻ ശ്യാം പറഞ്ഞതുപ്രകാരം കമ്പനിയിൽ ജോയിൻ ചെയ്തു…   അഞ്ചു വർഷത്തെ Agreement Sign ചെയ്തതുകൊണ്ട് ആ കാലയളവുകളിൽ ജോലി നിർത്തി പോകാനോ ലീവ് എടുക്കാനോ ഒന്നും സമ്മതിച്ചിരുന്നില്ല,   ആഴ്ചയിൽ ഒരു Week Off മാത്രം…   അവിടെ വെച്ചാണ് ഞാൻ എന്റെ ആഷിയെ പരിചയപ്പെടുന്നത്…   പാവം ഒരു കോട്ടയംകാരി പെണ്ണ്…   അവൾക്ക് വീട്ടിൽ അമ്മ മാത്രമേയുള്ളൂ…   B.Com കഴിഞ്ഞിട്ട് നേരേ ഇങ്ങുവന്നതാണ്…   എന്റെ വിഷമങ്ങൾ എല്ലാം ഒരു പരിധിവരെ ഞാൻ മറന്നത് ആഷിയുമായുള്ള കൂട്ടുകെട്ടുകൊണ്ടാണ്…   അവളോട് ഞാൻ എന്റെ എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞിരുന്നു…   പക്ഷെ അവളുടെ ഉള്ളിൽ എന്നോട് ഒരു ഇഷ്ടം വളരുന്നതുമാത്രം ഞാൻ അറിഞ്ഞിരുന്നില്ല…

 

…അഞ്ചു വർഷങ്ങൾക്കുശേഷം അശ്വതിയെയും രാജിയെയും കാണുന്നത് ഇന്നാണ്…   ശ്യാമിനോട് എല്ലാദിവസവും ഞാൻ സംസാരിക്കാറുണ്ടെങ്കിൽക്കൂടിയും അശ്വതിയുടെയും രാജിയുടെയും കാര്യങ്ങൾ ഒന്നും അവൻ എന്നോട് പറഞ്ഞിരുന്നില്ല…   അശ്വതിയെക്കുറിച്ച് ഞാൻ ചോദിക്കുമ്പോൾ പലപ്പോഴും അവൻ ഒഴിഞ്ഞുമാറുന്നതുകൊണ്ട് അവന് വിഷമം ആകുമെന്നുകരുതി ഞാൻ പിന്നെ ഒന്നും ചോദിച്ചിരുന്നില്ല…  

 

…എന്റെ വീട്ടുകാരോടുപോലും എന്തിന് എന്റെ അമ്മയോടുപോലും ഞാൻ ഈ അഞ്ചു വർഷത്തിനിടയിൽ ഒന്ന് സംസാരിച്ചിട്ടില്ല…   ഞാൻ നാടുവിട്ടശേഷം കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾത്തന്നെ ഞാൻ അല്ല തെറ്റുകാരൻ എന്ന കാര്യം എല്ലാവർക്കും ബോധ്യപ്പെട്ടു…   ശ്യാം എന്നെ അറിയിച്ചിരുന്നു…   അത് എങ്ങനെ അറിഞ്ഞെന്നോ എപ്പോൾ അറിഞ്ഞെന്നോ ഒന്നും ഞാൻ അവനോട് ചോദിച്ചില്ല…   ഇനി അതൊക്കെ അറിഞ്ഞിട്ടെന്തിനാ.?   അനുഭവിക്കേണ്ടതെല്ലാം ഞാൻ അനുഭവിച്ചുകഴിഞ്ഞു.!   അതും ഒരു തെറ്റും ചെയ്യാതെ…   എല്ലാം എന്റെ വിധി…   എല്ലാവരെയും ആത്മാർത്ഥമായി സ്നേഹിച്ചതിന് എനിക്ക് കിട്ടിയ പ്രതിഫലം ആയിരിക്കും ഇത്…   സത്യങ്ങൾ എല്ലാരും അറിഞ്ഞുവെങ്കിലും എന്നെപ്പറ്റി ഒന്നുംതന്നെ,   അതായത് ഞാനിപ്പോൾ എവിടെയാണുള്ളതെന്നോ,   എന്റെ ഫോൺ നമ്പറോ പോലും ആർക്കും കൊടുക്കരുതെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു…   എന്റെ അമ്മക്ക് പോലും…   മോശം സാഹചര്യം ആയിരുന്നു അന്ന്,   അത് ഞാൻ സമ്മതിക്കുന്നു,   ആരായാലും വിശ്വസിച്ചുപോകും…   എങ്കിലും ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻപോലും തയ്യാറാകാതെ പട്ടിയെ തല്ലുംപോലെ തല്ലിച്ചതച്ച് എന്നെ ഇറക്കിവിട്ട വീട്ടുകാരോടും കൂട്ടുകാരോടും എനിക്ക് ഉള്ളിന്റെയുള്ളിൽ വെറുപ്പായിരുന്നു…   എങ്കിലും അമ്മയെയും രാജിയെയും ഞാൻ സ്നേഹിച്ചിരുന്നു…   മറ്റാരും എന്നെ വിശ്വസിച്ചില്ലെങ്കിലും അവർ എന്നെ വിശ്വസിക്കും എന്ന് ഞാൻ കരുതിയിരുന്നു…   പതിയെ പതിയെ പഴയ കാര്യങ്ങൾ മറക്കാൻ ഞാൻ എന്റെ മനസ്സിനെ പഠിപ്പിച്ചുകൊണ്ടിരുന്നു…

 

…Back to Past…

160 Comments

  1. Matte kadhayude bakki 11 aam bhagam enthai bro

  2. Kadha vaichu orupad ishttam aai innanu kadha vaichu theernnatha avasanam climax polichu pokkiri rajayil salim kumar parayunnath pole oru vamban twist twist twist ??? iniyum ithepolethe pranaya kadhakal ezhuthan prarthikkam ???

  3. Twist twist twist ???

  4. ഇതൊരുമാതിരി വെളുക്കുവോളം വെള്ളം കോരിയിട്ട് കലമിട്ടുടച്ച അവസ്ഥയായി പോയി

  5. Broye powli story orupadu istham ayyi ingelde matte story nokkkiyappo kandatha appo thanne irunnu vayichu muzhuvan nthayyallum powli ❤️?

  6. ട്വിസ്റ്റ്‌ മാരക ക്ലൈമാക്സ്‌ പൊളിച്ചൂ വായിച്ചപ്പോൾ തുടക്കം അങ്ങോട്ട് ഉൾക്കൊള്ളാൻ പറ്റിയില്ല പക്ഷെ ഭൂതകാലത്തിൽ വന്നപ്പോൾ ഇഷ്ടപ്പെടാൻ തുടങ്ങി ആദ്യം ഓരോരുത്തരെ പരിചയപ്പെടുത്തിയത് അവസാനം മനസിലായി പിന്നെ ഇഷ്ടപ്പെട്ടത് അത് ആഷികയെ തന്നെയാ പിന്നെ അച്ചൂസിനേം അച്ചൂസ് ഉള്ളോണ്ട് അല്ലേ അമലൂട്ടന്റെ നിരപരാധിത്തം തെളിഞ്ഞത് രാജിയെ ഒറ്റക്ക് ആക്കാൻ മനസ് ഇല്ലാത്തോണ്ടല്ലേ ആഷിക അങ്ങനെ പറഞ്ഞത് അപ്പോൾ അവൾ തന്നെ അല്ലേ മികച്ചത് കല്യാണത്തിന് മുന്നേ അവൾ ജീവനെ പോലെ സ്നേഹിച്ചോണ്ട് അല്ലേ അവളുടെ ജീവിതം അവനിക് സമർപ്പിച്ചത് അത് പോലും മറന്ന് അല്ലേ അവൾ അങ്ങനെ പറഞ്ഞത്…
    പിന്നെ ശ്യം അവനെ പോലെ വേണം ചങ്ക് ഫ്രണ്ട്‌സ് അവന്റെ നിരപരാധിത്തം അവനിക് മാത്രേ മനസിലായുള്ളു അത് തന്നെ ആരുന്നു അവന്റെ പുഞ്ചിരിയും പുച്ഛചിരിയും….
    എന്തായാലും അമൽ അവസാനം കാണിച്ച ധൈര്യം അതും പൊളിച്ചു യാ മോനെ…
    എല്ലാത്തിലും വില്ലൻ വേണം അതും സെറ്റ് ആരുന്നു അഖിൽ
    എന്തായാലും ഒരുപാട് ഇഷ്ടം ആയി അത്രക്ക് മനസ്സിൽ പതിഞ്ഞു കഥയും കഥാപാത്രങ്ങളും ഇനിയും ഇതുപോലെ നല്ല സ്റ്റോറി എഴുതാൻ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു

  7. പ്രണയിനി എന്ന കഥയുടെ PDF സൈറ്റിൽ വന്നിട്ടുണ്ടട്ടോ…

    https://kadhakal.com/pranayini-pdf/

    PDF ചോദിച്ചവർ, വേണ്ടവർ Download ചെയ്യൂട്ടോ… ❤️❤️❤️

  8. ഇന്നലെയാണ് ഇത് കാണുന്നത്. വായിച്ച് വായിച്ച് ദാ ഇപ്പോ തീർന്നു. ഇഷ്ട്ടായി ഒരുപാട് ❤❤❤

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

  9. യദു ബ്രോ ഒരു രക്ഷയുമില്ല അടിപൊളി കഥ ഒത്തിരി ഇഷ്ടായി ഞാൻ വായിച്ച മിക്കച്ച കഥകളിൽ ഒരെണ്ണം കൂടെ ❤️. ഇന്നലെ 3 മണിയായിട്ടും ഉറക്കം വരാഞ്ഞപ്പോൾ വായിച്ചതാ പിന്നെ എങ്ങനേലും വായിച്ചു തീർക്കണം എന്നായി വൈകിട്ടു വായിക്കാൻ നേരം ക്ലൈമാക്സ്‌ പാർട്ടിലെ ലാസ്റ്റ് പേജ് ചെറുതായിട്ട് ഒന്ന് വായിച്ചു അപ്പൊ എനിക്ക് ഒരുപാട് സന്ദോഷം ആയി എനിക്ക് തന്നെ മനസിലായില്ല എന്താ ഇത്ര സന്ദോഷന്ന്. പിന്നെ കഥയിലെ കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടപെട്ടത് രാജി, ആഷി, അമൽ, അച്ചു, ശ്യാം ഇവരെയൊക്കെയാണ് ശ്യാം ലാസ്റ്റ് ശെരിക്കും ഞെട്ടിച്ചു ?. പിന്നെ 10ഇൽ പഠിക്കുമ്പോൾ ബൈക്കിൽ സ്കൂളിൽ പോകുന്നത് ബീച്ചിൽ പോകുന്നതും എനിക്ക് അത്ര സ്വീകര്യം ആയില്ല ?‍♂️. ബാക്കി എല്ലാം കിടുയായിരുന്നു എനിക്ക് പാസ്റ്റിനേക്കാൾ ഇഷ്ടപെട്ടത് present ആയിരുന്നു ❤️. പ്രണയിനി ഒരുപാട് ഇഷ്ടമായി ? ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു. പിന്നെ ആ അഖിൽ അങ്ങനെയൊക്കെ ചെയ്തത് നന്നായി അതുകൊണ്ടല്ലേ നമ്മുടെ ചെക്കന് ആഷിയെ കിട്ടിയേ ???.

    1. നല്ല അഭിപ്രായത്തിന് ഒത്തിരി സന്തോഷം ഇണ്ടട്ടോ ബ്രോ… ❤️❤️❤️

      കഥ വായിച്ചതിലും ഇഷ്ടായെന്ന് അറിഞ്ഞതിലും ഒരുപാട് സന്തോഷം… ???

      അമലൂട്ടനെയും ആഷിയെയും രാജിയെയും ശ്യാമിനെയും അശ്വതിയെയും ഒക്കെ ഇഷ്ടായതിൽ ഒത്തിരി സ്നേഹം… ???

      പത്താം ക്ലാസ്സിൽ വെച്ച് ചെക്കനെക്കൊണ്ട് ബൈക്ക് ഓടിപ്പിച്ചത് ഒരു പോരായ്മയായിട്ട് എനിക്കും തോന്നിയിരുന്നു ബ്രോ… ഒന്നാമത് ചെക്കന് ലൈസൻസ് ഇല്ലാത്ത പ്രായം… പിന്നീട് ചിന്തിച്ചപ്പോൾ ആ സന്ദർഭം ഒരു ലവ് സീൻ Create ചെയ്യാൻ അനുയോജ്യമാണെന്ന് തോന്നി… ഓണം സെലിബ്രേഷനും അല്ലേ… ???

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

      1. ❤️

        1. ❤️❤️❤️

  10. വളരെ നന്നായിട്ടുണ്ട് ബ്രോ…!?? അവസാനത്തെ ഈ പാർട്ട് ഇത്രയും speed വേണ്ടായിരുന്നു എന്ന് തോന്നി. 9 ആം പാർട്ട് അത്യാവശ്യം വലുതായിരുന്നു. അതുകൊണ്ട് തന്നെ ഈ പാർട്ടും കുറച്ച് വിശദമായി എഴുതിയിരുന്നെങ്കിൽ കുറച്ച് കൂടി pwoli ആയേനെ. Whatever, എനിക്ക് ഒത്തിരി ഇഷ്ടായി ബ്രോ…!എനിക്ക് ആഷികയെ ആണ് കുറച്ച് കൂടി ഇഷ്ടായത്.

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

    1. ഇന്നലെയാണ് ഇത് കാണുന്നത്. വായിച്ച് വായിച്ച് ദാ ഇപ്പോ തീർന്നു. ഇഷ്ട്ടായി ഒരുപാട് ❤❤❤

    2. #?????? ?????

      കഥ വായിച്ചതിലും ഇഷ്ടമായെന്ന് അറിഞ്ഞതിലും ഒത്തിരി സന്തോഷം ഇണ്ടട്ടോ ബ്രോ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

      1. ❤❤❤

        1. ❤️❤️❤️

    3. #Jo

      ???

Comments are closed.