പ്രണയസമ്മാനം
Author: Arrow
ഞാൻ പതിയെ നടന്ന് കോളേജിന്റെ മുന്നിൽ തല ഉയർത്തി നിൽക്കുന്ന ഒറ്റമര തണലിൽ വന്നു നിന്നു. എന്റെ ഓർമ്മകളിൽ ഒരു മഴ പെയ്തിറങ്ങി.
‘ പെണ്ണേ, നിനക്ക് അറിയോ, ദേ ഇവിടെ ഈ മരച്ചുവട്ടിൽ വെച്ചാണ് എല്ലാം തുടങ്ങിയത്. നീ ഓർക്കുന്നുണ്ടോ, അപ്രതീക്ഷിതമായി പെയ്ത മഴയിൽ നനഞ്ഞു കുളിച് ഈ മരത്തണലിലേക്ക് നീ ഓടി കിതച്ചു വന്ന ആ ദിവസം?? അന്ന് ഞാനും ഈ മരത്തിന്റെ തണലിൽ നിൽപ്പുണ്ടായിരുന്നു. നിന്റെ ഇളം നീല ചുരിദാർ നനഞു നിന്റെ ദേഹവുമായി ഒട്ടിയിരുന്നു, അതിന്റ നാണവും മഴയുടെ തണുപ്പ് മൂലം ഉള്ള കുളിരും ഒക്കെ കാരണം ചുവന്ന മുഖത്തോടെ നീ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അന്നേരം നിന്റെ കവിളിൽ വിരിഞ്ഞ ആ നുണക്കുഴി, മഴയിൽ ചെറുതായി പാറിയ ആ മുടിഇഴകൾ, തണുപ്പിൽ നീ വിറക്കുന്നതനുസരിച് ആടി കളിക്കുന്ന ആ ജിമിക്കികൾ അതിനൊക്കെ ഉപരി കരിമഷി പടർന്ന നിന്റെ ആ കടുംകാപ്പി കണ്ണുകൾ… ഇവയെല്ലാം വെച്ച്, പെണ്ണേ നീ എന്നെ ആ ദിവസം കൊന്നു. കൊല്ലാതെ കൊന്നു. അന്ന് മഴമാറിയതോ വെയിൽവന്നതോ, നീ അവിടെ നിന്ന് പോയതോ ഞാൻ അറിഞ്ഞില്ല, ഒരു സ്വപ്നത്തിൽ എന്നപോലെ ഞാൻ അവിടെ അങ്ങനെ നിന്നു. ‘
ഞാൻ അവിടെ നിന്ന് ക്ലാസ്സ് റൂം വരാന്ത ലക്ഷ്യമാക്കി നടന്നു.
‘ പിന്നീട് ഞാൻ നിന്നെ ശ്രദ്ധിക്കാൻ തുടങ്ങി, ഈ വരാന്തകളിലൂടെ നീ നടന്നപ്പോൾ ഒക്കെ ഞാൻ നിന്റെ പുറകിൽ ഉണ്ടായിരുന്നു, കൂട്ടുകാരികൾക്ക് ഒപ്പം ഉള്ള നിന്റെ കുസൃതികളും കളിചിരികളും നീ അറിയാതെ ഞാൻ ആസ്വദിച്ചു. ദേ ഈ ഇരുട്ട് വീണു കിടക്കുന്ന ലൈബ്രറിയിൽ ഞാൻ ആദ്യ മായി കാലുകുത്തിയത് നിന്നെ കാണാൻ വേണ്ടിയാ, നീ വളരെ ഗൗരവത്തിൽ നോട്സ് എടുക്കുമ്പോ പലപ്പോഴും ബുക്ക് വായിക്കുന്ന വ്യാചേന ഞാൻ നിന്റെ അരികിൽ ഇരിക്കുന്നുണ്ടായിരുന്നു. ഒരിക്കൽ എങ്കിലും നീ എന്നെ കണ്ടിരുന്നോ?? തങ്ങളെ ആരെങ്കിലും നോക്കിയാൽ പെൺകുട്ടികൾ പെട്ടന്ന് കണ്ടു പിടിക്കും എന്നല്ലേ പറയാർ, എന്നിട്ടും ഇത്രയും നാൾ ഞാൻ പുറകെ നടന്നിട്ടും നീ എന്തെ എന്നെ കാണാതിരുന്നേ?? ‘
ഞാൻ ഒരു നിമിഷം ഒന്ന് നിന്നു, പിന്നെ പിള്ളേർ lover’s കോർണർ എന്ന് വിളിക്കുന്ന ആ ഭാഗത്തേക്ക് നോക്കി.
‘ അന്ന് ഇവിടെ വെച്ച് അവൻ നിന്നെ പ്രെപ്പോസ് ചെയ്യുമ്പോഴും, നീ അവനോട് yes പറയുമ്പോഴും എല്ലാത്തിനും സാക്ഷിയായി ഞാനും ഉണ്ടായിരുന്നു. ആദ്യ പ്രണയം വിരിയുന്നതിന് മുന്നേ വാടി കരിഞ്ഞു പോയത് കണ്ട് വേദന കടിച്ചു പിടിച്ചു ഞാൻ നിന്നു, അന്ന് രാത്രി ഹോസ്റ്റൽ റൂമിൽ ഞാൻ ഒരുപാട് കരഞ്ഞു. അവന്മാരുടെ ഒപ്പം കൂടി ആദ്യ മായി മദ്യത്തിൻറെ രുചി അറിഞ്ഞു, പക്ഷെ അതിന് ഒന്നിനും നിന്റെ ചിരിയുടെ അത്ര ലഹരി ഇല്ലായിരുന്നു പെണ്ണേ, കുടിച്ചാ മറക്കും എന്നാ അവന്മാർ ഒക്കെ പറഞ്ഞെ, പക്ഷെ കുടിക്കും തോറും നിന്റെ മുഖത്തിന്റെ തെളിച്ചം എന്നിൽ കൂടി വരുകയായിരുന്നു. നിരാശയും നഷ്ടബോധവും ഒക്കെ കാരണം അന്നേരം എനിക്ക് അവനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു, അതിന് ശേഷം ഞാൻ നിന്നെ ക്ലാസ്സ് വരാന്തയികളിലും ലൈബ്രറിയിലും ഒക്കെ വെച്ച് വീണ്ടും പലയാവർത്തി കണ്ടു, അപ്പോഴൊക്കെ നിന്റെ കൂട്ടുകാരികൾക്ക് പകരം നിന്റെ ഒപ്പം അവൻ ആയിരുന്നു, അവന്റെ കയ്യിൽ കൈ കോർത്ത് പിടിച്ച് നീ നടക്കുന്ന കാഴ്ച… അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. പലപ്പോഴും എന്റെ സമനില വിട്ടുപോവുന്ന പോലെ എനിക്ക് തോന്നി. അപ്പോഴെല്ലാം എന്റെ മനസ്സിനെ പിടിച്ചു നിർത്തിയത് നിന്റെ മുഖത്ത് ഉണ്ടായിരുന്ന ആ ചിരി ആണ്. നീ ആർക്കൊപ്പം ആയാലും ആ ചിരി മായാതെ കാണുന്നതാണ് എനിക്ക് ഇഷ്ടം. ഒന്ന് ഓർത്താൽ, സ്വന്തം പ്രണയം തുറന്നു പറയാൻ പോലും ധൈര്യം ഇല്ലാത്ത, ആരുടെ ഒക്കയോ ഔദാര്യത്തിൽ ഇത്രയും നാൾ ജീവിച്ച എന്നെ പോലെ ഒരു അനാഥനെക്കാൾ നിനക്ക് യോചിക്കുന്നത് അവനെ പോലെ സുന്ദരനും, പേര് കേട്ട ഫാമിലിയിൽ പിറന്ന അവൻ തന്നെ ആണെന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു, എന്നെ ആശ്വസിപ്പിച്ചു. ‘
ഈ സമയം കൊണ്ട് ഞാൻ, കോളേജിലെ അങ്ങനെ ആരും പോവാത്ത ആ പഴയ ബ്ലോക്കിന്റെ അടുത്ത് എത്തിയിരുന്നു. അതിൽ ഞാൻ കുറച്ചു മുൻപ് അടച്ചിട്ടിട്ട ആ ക്ലാസ് റൂമിന്റെ ഡോറിന്റെ മുന്നിൽ ഞാൻ നിന്നു, ആ ഡോറിന്റെ പിടിയിൽ ഉണ്ടായിരുന്ന ഇനിയും ഉണങ്ങി പിടിക്കാത്ത ചുമല പാട് ഞാൻ എന്റെ ഷർട്ടിന്റ ഒരു തുമ്പ് കൊണ്ട് തുടച്ചു.
Arrow bro how are u
Piinem mungiyo arrow
Sory bro situation manasilakathe ittupoyathaa
വരും bro
Evde KadumKettu eppo tharuaa waitinga annu bro
Pwoli pwoli AL- pwoli
ഓഹ് താൻ ഇവിടെ ഉണ്ടാരുന്നോ കടുംക്കെട്ട് ഇവിടെ മിസ്റ്റർ ??
❤❤❤❤❤❤❤
❤️❤️❤️❤️
♥️♥️
ഹ.. ഇജ്ജ് കൊള്ളാലോ ഹമുക്കേ.. വളരെ നന്നായി..??
ആദ്യത്തെ പാരഗ്രാഫ് തന്നെ ഇഷ്ടായി..
“എന്റെ ഓർമ്മകളിൽ ഒരു മഴ പെയ്തിറങ്ങി”..
ആഹാ..!!??
ഞാനിഷ്ടപ്പെടാന്‍ കാരണം ഇതില്‍ നീ തീകൊളുത്തിയ പ്രതിഷേധ ജ്വാലകളാണ്..!! കണ്ണ് തുറക്കാന്‍, അല്ലെങ്കില്‍ തുറന്നെന്ന് ഭാവിക്കാന്‍ മരണം മാത്രമുതകുന്ന പൊതുബോധം ഇനിയും ഭൂമിയില്‍ വാഴും..!!?
പിന്നെ നരേറ്റീവ്സ് ഇച്ചിരി അഭംഗിയായി.. “ഞാന്‍ വരാന്തയിലൂടെ നടന്നു” എന്ന് പറഞ്ഞതിന് ശേഷം വീണ്ടും സംഭാഷണത്തില്‍ “ഞാന്‍” എന്ന് തന്നെ വന്നത് വായനാ സുഖത്തെ സാരമായി ബാധിച്ചു..?
പിന്നെ നീയ് വെറും സെഡന്‍ ആണല്ലോ.. ഫീല്‍ ഗുഡ് തന്നൂടെ കുരിപ്പേ..??
ഹായ്
എന്‍റെ വക മൂന്ന് കമെന്റുകള്‍ കിട്ടും.. അഭിപ്രായം പറഞ്ഞുകൊണ്ട്.. മൂന്നും ഒരേ സാധനവും ആയിരിക്കും.. ഞെട്ടരുത്.. moderation ആണ്..
ഹ.. ഇജ്ജ് കൊള്ളാലോ ഹമുക്കേ.. വളരെ നന്നായി..
ആദ്യത്തെ പാരഗ്രാഫ് തന്നെ ഇഷ്ടായി..
“എന്റെ ഓർമ്മകളിൽ ഒരു മഴ പെയ്തിറങ്ങി”..
ആഹാ..!!
ഞാനിഷ്ടപ്പെടാന്‍ കാരണം ഇതില്‍ നീ തീകൊളുത്തിയ പ്രതിഷേധ ജ്വാലകളാണ്..!! കണ്ണ് തുറക്കാന്‍, അല്ലെങ്കില്‍ തുറന്നെന്ന് ഭാവിക്കാന്‍ മരണം മാത്രമുതകുന്ന പൊതുബോധം ഇനിയും ഭൂമിയില്‍ വാഴും..!!
പിന്നെ നരേറ്റീവ്സ് ഇച്ചിരി അഭംഗിയായി.. “ഞാന്‍ വരാന്തയിലൂടെ നടന്നു” എന്ന് പറഞ്ഞതിന് ശേഷം വീണ്ടും സംഭാഷണത്തില്‍ “ഞാന്‍” എന്ന് തന്നെ വന്നത് വായനാ സുഖത്തെ സാരമായി ബാധിച്ചു..
പിന്നെ നീയ് വെറും സെഡന്‍ ആണല്ലോ.. ഫീല്‍ ഗുഡ് തന്നൂടെ കുരിപ്പേ..
മോനെ മ്മക്ക് തിരുവനന്തപുരത്തൂന്ന് വിളിച്ചു പറയിപ്പിക്കാം
അടിപൊളി മുത്തേ❤️❤️ നിന്റെ കഥകൾ അല്ലെങ്കിലും പൊളി അല്ലേ ❤️❤️ കടുംക്കെട്ട് ചോദിച്ചിട്ടും കാര്യം ഇല്ലെന്നു അറിയാം എന്നാലും ചോയ്ക്കുവാ ഇനി അത് ഉണ്ടാവുവോ?? കാത്തിരിക്കാനോ ഒരു rply തരു ?? അത് ഉണ്ട് കാത്തിരിക്കാൻ പറഞ്ഞാൽ ഇനിയും കാത്തിരികാം എത്രവേണമെങ്കിലും?? but ഈ cmt കാണുവാന്നെകിൽ rply തരണം ?? waiting for കടുംക്കെട്ട് ❣️❣️ with love RKD
ഹ.. ഇജ്ജ് കൊള്ളാലോ ഹമുക്കേ.. വളരെ നന്നായി..
ആദ്യത്തെ പാരഗ്രാഫ് തന്നെ ഇഷ്ടായി..
“എന്റെ ഓർമ്മകളിൽ ഒരു മഴ പെയ്തിറങ്ങി”..
ആഹാ..!!
ഞാനിഷ്ടപ്പെടാന്‍ കാരണം ഇതില്‍ നീ തീകൊളുത്തിയ പ്രതിഷേധ ജ്വാലകളാണ്..!! കണ്ണ് തുറക്കാന്‍, അല്ലെങ്കില്‍ തുറന്നെന്ന് ഭാവിക്കാന്‍ മരണം മാത്രമുതകുന്ന പൊതുബോധം ഇനിയും ഭൂമിയില്‍ വാഴും..!!
പിന്നെ നരേറ്റീവ്സ് ഇച്ചിരി അഭംഗിയായി.. “ഞാന്‍ വരാന്തയിലൂടെ നടന്നു” എന്ന് പറഞ്ഞതിന് ശേഷം വീണ്ടും സംഭാഷണത്തില്‍ “ഞാന്‍” എന്ന് തന്നെ വന്നത് വായനാ സുഖത്തെ സാരമായി ബാധിച്ചു..
പിന്നെ നീയ് വെറും സെഡന്‍ ആണല്ലോ.. ഫീല്‍ ഗുഡ് തന്നൂടെ കുരിപ്പേ..
എല്ലാവരും കടുംകെട്ടിനു ചാേദിക്കുന്നു അതു കാെണ്ട് ഞാൻ പ്രത്യകം ചാേദിക്കുന്നില്ല
പക്ഷേ എനിക്ക് ആ demon lord complete cheyth thanna mathy ? അത് എഴുതിയത് പാേയി എന്ന് പറഞ്ഞിരുന്നു എന്നാലും ഒന്ന് complete cheythoode??pinne curse tattoo and Kingdom athinte karyathinum oru theerumaanam parayanam??
@Flash മുകളിൽ ഉള്ളത് അനക്കുള്ളതാ ?