? പ്രണയത്തിന്റെ ശവകുടീരത്തിൽ ?
Author :അശ്വിനികുമാരൻ
അല്ലയോ സഖീ പ്രണയത്തിന്റെ ശവകുടീരത്തെ സാക്ഷിയാക്കി എന്നോട് പറയൂ പ്രണയിച്ച കുറ്റത്തിന് നീയെന്നെ വിരഹത്തിൻ കഴുമരത്തിലേറ്റുമോ. അതോ പ്രണയത്തിൻ ശവകുടീരത്തിൽ ഞാൻ സ്വയമർപ്പിക്കണമോ…?
ഇന്നലെ, പ്രണയത്തിൻ ശ്രീകോവിലിൽ നിൻ പ്രതിഷ്ഠയ്ക്ക് മുന്നിൽ ഞാനെൻ ഹൃദയരക്തബലി തീർത്തതിന്റെ അടയാളമൊന്നും കാണുന്നില്ല. ഭാവിയുടെ പ്രണയ പുഷ്പത്തിന് പകരം നീയെനിക്കു തന്നത് ഭൂത കാലത്തിന്റെ നഷ്ടഭാരവും നിരാശയും മിടിക്കുന്ന ഹൃദയമാണ്
നഷ്ടഭാരത്തിന്റെ ഹൃദയവും പേറി ഇന്നിന്റെ പ്രണയപടവുകളിൽ ഞാൻ കാലിടറി വീഴുമ്പോൾ വീണ്ടും ഉയരുവാന്നുള്ള ഊർജമാകുന്നത് നിൻ നിലാപുഞ്ചിരിയുടെ മധുരസംഗീതമാണ്.
എന്നിരുന്നാലും നാളെയുടെ ചുടലയിൽ യഥാർഥ്യത്തിന്റെ അഗ്നിയിൽ ഞാൻ ചിതാഭസ്മമായി മാറുമ്പോൾ നമ്മുടെ തീവ്രപ്രണയത്തിന്റെ കനലുകൾ നിത്യമായി ജ്വലിക്കും.
❤️
ഒന്നും പിടികിട്ടിയില്ലെങ്കിലും വായിക്കാൻ നല്ല ഇമ്പമുണ്ട് ????
ഇത് ട്രയൽ ആണേ… മ്യാമാനോടൊന്നും തോന്നല്ലേ ?
അതെ ബ്രോ ഇത് ട്രയൽ ആണ് പക്ഷേ ഇത് ഒരു കവിതയാണ്. എഴുതാൻ ആണെങ്കിൽ കുറേ stories ഡെവലപ്പ്മെന്റിൽ ആണ്. പണ്ട് എഴുതാൻ ഉദ്ദേശിച്ച കഥകളാണ് ഇപ്പോൾ പൊടിതട്ടിയെടുത്തു എഴുതാൻ ശ്രമിക്കുന്നത്… ടൈം കിട്ടാത്തത് കൊണ്ട് കഥയെഴുത്ത് നടക്കുന്നില്ല എന്നേയുള്ളു…
നല്ലയെഴുത്തായിരുന്നു..
ബട്ട് എന്താ ഉദേശിച്ചേ ?
ആദ്യ രണ്ടു പാരഗ്രാഫുകളില്‍ ഒരു നഷ്ടപ്രണയം മണക്കുന്നു..
എന്നാല്‍ അവസാന രണ്ടെണ്ണത്തില്‍ വേറെയും..
ബ്രോ ഇത് ഒരു കവിത ആണ് രണ്ട് വർഷം മുൻപ് +2ന് പഠിക്കുമ്പോൾ എഴുതിയതാ ? അന്നൊക്കെ oru അന്തവും കുന്തവുമില്ലാത്ത എഴുത്തായിരുന്നു… അതിലൊന്നാണ് ഇത്.
നല്ല എഴുത്ത്…ഒത്തിരി ഇഷ്ട്ടായി..❤️?
നല്ല എഴുതു ????❤❤❤❤
Thank You ബ്രോ ?
വാക്ക് പറഞ്ഞാല്‍ വായിച്ചിരിക്കും..?
പക്ഷേ, എന്താ കുമാരാ കഥ എന്ന് പറഞ്ഞിട്ട് ഒരു intro മാത്രമേ കൊടുത്തിട്ടൊള്ളല്ലോ..??
ബാക്കി വരുമോ, അതോ ആദ്യ എഴുത്തിന്റെ പരീക്ഷണം ആണോ?
ഭാഷ നല്ലതാണ്..മനസ്സിരുത്തി അങ്ങ് എഴുതുക..എല്ലാ ആശംസകളും..??
1st
Congratzz ?