പോയ വഴിയേ 2 [Zindha] 121

കരച്ചില് നിന്നെങ്കിൽ കൂടി ചെറിയ തോതിൽ എങ്ങലടി കേൾകാം അവളൊന്നു നോക്കി എന്നെ പിന്നേം മുഖം താഴ്ത്തി.
മനു : പറ ഞാൻ എന്തെങ്കിലും മോശമായി പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷെമിക്കണം.
അതാ പിന്നേം പറയേണ്ടില്ലാരുന്നു അത് കേട്ട പാടെ കരച്ചിലിന്റെ ശക്തി കൂടി. പിന്നീടവളെ സമാധാനിപ്പിക്കാൻ പോയ എനിക്ക് കിട്ടിയത് ഞാൻ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു, ഒരു സ്ഫോടനം കണക്കെ പൊട്ടി കരഞ്ഞു കൊണ്ട് അവൾ എന്നെ വട്ടം ചുറ്റി മുറുക്കി ?. സത്യം പറഞ്ഞാൽ എനിക്ക് ഒന്ന് അനങ്ങാൻ കൂടെ കഴിഞ്ഞില്ല സ്തംഭിച്ചു പോയിരുന്നു ഞാൻ അവളുടെ ആ നീക്കത്തിൽ.പെട്ടന്ന് എന്തോ ബോധം ഉദിച്ചപോലെ ഞാൻ അവളെ തള്ളി നീക്കാൻ നോക്കി എവടെ ഇതെന്താ ഉടുമ്പോ.
മനു : എടൊ താനെന്താ ഈ കാണിക്കണേ ആരേലും കണ്ട…
പറഞ്ഞു തീർന്നില്ല വന്ന അതെ സ്പീഡിൽ പുള്ളിക്കാരി തിരിച്ചും പോയി ആഹാ ഇത് നല്ല കളി ആണല്ലോ. കുറച്ചു നേരത്തെ മൗനത്തിനോടുവിൽ.
മനു : താനെന്തിനാ കരഞ്ഞേ.
മായ : എന്നെ കരയിപ്പിച്ചിട്ട് എന്താ എന്നോ.
? ഇവക്ക് പ്രാന്തായോ ക്ലാസ്സിലെ പുലി ദാ എന്റെ മുന്നിൽ നിന്ന് കൊച്ചു കുട്ടികളെ പോലെ കളിക്കുന്നു പ്രായം അവൾക്കു 25 ആയെങ്കിലും കണ്ടൽ എന്റെ ഇളയ ആൾ ആണെന്നെ പറയു എന്നാലും ഇതോട്ടും പ്രതീക്ഷിച്ചില്ല.
മനു : ഞാനോ എപ്പോ ?.
മായ : പിന്നെ നീ തന്നെ അല്ലേ, നീ എന്തിനാ  എപ്പോളും എന്നോട് കയർത്തു സംസാരിക്കുന്നെ. എപ്പോളും സ്വപ്ന ലോകത്തെന്ന പോലെ ഇരിക്കുന്നെ.
കൊച്ചു കുട്ടികളെ പോലെ അവൾ ശ്വാസം വിടാതെ ഓരോന്നും ചോദിച്ചു കൊണ്ടിരുന്നു.
അപ്പോളാണ് റോയ് പറഞ്ഞത് ഞാൻ ഓർക്കുന്നത് ശെരിയാണ് ഇവളെന്നെ നല്ലോണം ശ്രെദ്ധിക്കുന്നുണ്ട്.
അതുകൊണ്ട് അതെന്തിനാ എന്ന് പിന്നീട് അന്വേഷിക്കാം എന്ന് വെച്ചു.
മനു : അല്ല അതൊക്കെ അവിടെ നിക്കട്ടെ താൻ എന്ത് ധൈര്യത്തില എന്നെ കെട്ടിപ്പിടിച്ചേ.!!!!!!!
ആ ഒരു ചോദ്യത്തിൽ അവളുടെ മുഖം വിളറി വെളുത്തത് ഞാൻ അറിഞ്ഞു.
അടുത്തതെന്തോ മൊഴിയാൻ വേണ്ടി വന്ന ഞാൻ പിന്നിൽ നിന്നും വന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി!!!!!!!!
തുടരും….
***********************************************************
Updated: March 18, 2021 — 11:05 pm

14 Comments

  1. Bakki evide bro..

  2. Bakki evide bro..

  3. കഥയ്ക്ക് നല്ല feelings ഉണ്ട്, waiting for nxt part ASAP. പിന്നെ പേജ് കുറച്ചുകൂടി കൂട്ടാവോ.

    1. താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിനു നന്ദി പിന്നെ ഇത് ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന ഒരു ജീവിതം ആണ് അതും എന്റേത് തന്നെ സൊ കുറച് ടൈം എടുക്കും. എല്ലാവരും ക്ഷമയോടെ കാത്തിരിക്കണം എന്ന് വെനീതമായി അഭ്യർത്ഥിക്കുന്നു

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

  5. Sadanamm polite 3 part patann akataa

  6. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു നല്ല രീതിയിൽ തന്നെ കഥ മുന്നോട്ട് പോകുന്നുണ്ട് വായിച്ച് കഴ്ഞ്ഞതെ അറിഞ്ഞില്ല.അപ്പോ മായ മിസ്സിന് അവന്റടുത് എന്തോ ഉണ്ട് അതുകൊണ്ടാണല്ലോ കെട്ടിപ്പിടിച്ച,അവസാനം ആര് ആയിരിക്കും അവിടെ നിന്നത്?
    പിന്നെ എഴുതുമ്പോൾ കുറച്ച് ഗാപ് ഇട്ട് എഴുതാൻ ശ്രമിക്കുക.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ♥️♥️♥️

  7. അടിപൊളി ബ്രോ… ??
    നല്ല ഒഴുക്ക് ഉണ്ട് എഴുത്തിൻ?. പിന്നെ അക്ഷരത്തെറ്റുകൾ തിരുത്താൻ ശ്രമിക്കുക. ?

    1. എന്നലാവുന്ന വിധം ശ്രമിക്കുന്നുണ്ട് വീണ്ടും ഉണ്ടോ തെറ്റുകൾ വൗ

      1. അതെയുള്ളു…. എന്നാലും കഥ കൊള്ളാം

  8. ♥️♥️

Comments are closed.