പെൺപട [Enemy Hunter] 1809

നദിയുടെ ഏതോ ധ്രുവത്തിൽ അയാൾ തുഴച്ചിൽ നിർത്തി കാറ്റിനോടൊപ്പം സ്വയമലിഞ്ഞൊരു പഴങ്കഥയായി.അലക്സ്‌ അതിന് കാതോർത്തു.

“സാബിനറിയാമല്ലോ നാരിബാഗ് ഗ്രാമം ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഈറ്റില്ലമാണ്.ഏകദേശം നൂറ് നൂറ്റമ്പത് വർഷങ്ങൾക്ക് മുൻപ്.വിശ്വാസങ്ങളുടെ കറുപ്പ് ഇതിലും കഠിനമായിരുന്നു.ഗ്രാമത്തിൽ പിറന്നു വീഴുന്ന ഓരോ കടിഞ്ഞൂൽ പെൺകുഞ്ഞും ശാപമായിരുന്നു.പൊക്കിൾകൊടി മുറിയുന്ന നിമിഷം അമ്മമാർ കുഞ്ഞുങ്ങളുമായി ഒറ്റയ്ക്ക് നാരീഘട്ടിലേക്ക് പുറപ്പെടും.നഗ്നയായി കിടക്കുന്ന സുന്ദരിയുടെ തുടകൾപോലെ രണ്ട് മലകൾ. അവയ്ക്കിടയിൽ ആണുങ്ങൾക്ക് പ്രവേശനമില്ലാത്ത യോനിപോലൊരു ഗുഹ.അതിനുള്ളിലാണ് നാരീമായുടെ ക്ഷേത്രം.അവിടെ അവർ സ്വന്തം കുഞ്ഞുങ്ങളെ ബലി നൽകും.കരഞ്ഞവശരായി വള്ളം തുഴഞ്ഞു വരുന്ന അമ്മമാർ നാരീഭാഗിന് സ്ഥിരം കാഴ്ചകളായിരുന്നു. കുറ്റബോധത്താൽ ചിലർ നദിയുടെ ആഴങ്ങളിൽ അഭയം പ്രാപിച്ചു.

എന്നാൽ വിധിയുടെ ഒഴുക്കിനെ ഗതി മാറ്റി വിട്ട സംഭവം നടന്നത് ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുൻപ് ഇന്നേ ദിവസമാണ്.ഗ്രാമത്തെ മുഴുവൻ പൂർണമായി ഇരുട്ട് വിഴുങ്ങുന്ന കറുത്ത വാവിന്റെയന്ന്. ഇരുട്ടിനെ ഭയന്ന് എല്ലാവരും കൂരകളിലൊളിച്ചിരുന്നു.

പെട്ടെന്നാണ് നദിതീരത്തുനിന്ന് കാൽപെരുമാറ്റങ്ങൾ കേട്ടുതുടങ്ങിയത്.കുതിര കുളമ്പടിപോലെ അവ മുഴങ്ങി.ഉറക്കച്ചടവോടെ കൂരകളിൽനിന്ന് ഒളിഞ്ഞുനോക്കിയ കണ്ണുകളിൽ ഭീതിനിറച്ചുകൊണ്ട് പെൺപട കടന്നുപോയി.ഒന്നല്ല പത്തല്ല നൂറുകണക്കിന് പെണ്ണുങ്ങൾ. പെൺമലയെ പോലെ നഗ്നമായ തുടുത്ത തുടകളിളക്കി അവർ ഗ്രാമത്തിന്റെ വീഥികളിലൂടെ നടന്നു.അവരുടെ കാലുകളിലെ കൊലുസ്സുകൾ ഗ്രാമത്തിന്റെ ഞരമ്പിനെ മരവിപ്പിച്ചു.തങ്ങളെ ഉപേക്ഷിച്ച ഗ്രാമത്തെയവർ രാത്രി മുഴുവനും മതിവരുവോളം കണ്ട് നടന്നു.പെണ്ണുങ്ങളിൽ സ്വന്തം മക്കളെ കണ്ട ചില കണ്ണുകൾ കുടിലുകൾക്കുള്ളിൽ നീറി.എന്നാൽ നേരം വെളുത്തപ്പോഴേക്കും പെൺപട എങ്ങോ അപ്രത്യക്ഷമായിരുന്നു.പിന്നീട് എല്ലാ വർഷവും കറുത്ത വാവിന്റെയന്ന് പെൺപട ഗ്രാമത്തിലേക്കെത്തുന്നു.ഇന്ന് രാത്രിയും അവരെത്തും.”

“അവർ ബലികൊടുക്കപ്പെട്ട പെണ്ണുങ്ങളുടെ ആതമാക്കളാണെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ” കഥ നിറച്ച ആകാംഷപൂർവ്വം അലക്സ്‌ ചോദിച്ചു.

“പിന്നല്ലാതെ”

“ഒരുപക്ഷെ അമ്മമാർ ബലികൊടുക്കാതെ രഹസ്യമായി കുഞ്ഞുങ്ങളെ
വളർത്തുന്നതാണെങ്കിലോ? “

22 Comments

  1. Brilliant story dear… ഒരു തരത്തിലുള്ള ഊഹവും തരാതെ അവസാന ഭാഗത്തേക്ക് എത്തിച്ചു വളരെ വ്യത്യസ്തമായ ഒരു കാര്യം നന്നായി കൈകാര്യം ചെയ്തതിനു എന്റെ ആശംസകൾ

    1. Thanks ???

  2. പാലാക്കാരൻ

    Orru vibhagathinte prasnangal alpam nigoodamayi paranju theerthu. Climax vare vendi vannu motham connect akan

    1. ??? thanks ♥️♥️

  3. ഏക - ദന്തി

    ഒന്നുരണ്ടു പ്രാവശ്യം വായിച്ച്‌നോക്കിയിട്ടാണ് സംഗതി ഓടിയത്.. സമൂഹത്തിൽ എല്ലാരും ചെന്നെത്തിനോക്കാത്ത ഒരു ഭാഗം .അതൊരു mistery ആയി അവതരിപ്പിച്ചത് നന്നായിട്ടുണ്ട്.

    തോനെ ഹാർട്‌സ്

    1. Thanks bro ♥️♥️

  4. Entho onnu vann kayari erangipoyi?✌️You Are hunting…. hunting the minds….?

    1. ??? thanks bro

  5. വായിച്ചു കഴിഞ്ഞപ്പോ ന്തോ ഒരു കിളി പോയ അവസ്‌ഥ ?….. പറഞ്ഞു നിർത്തിയ വാക്കുകൾക്ക് ഒരുപാട് അർത്ഥം ഉണ്ടെന്നു തോനുന്നു……. ഒന്നുംകൂടി ഇരുത്തി വായിക്കട്ടെ..??…..സ്നേഹത്തോടെ?????

    1. ???♥️♥️♥️

  6. Thanks bro ♥️

  7. ♥️

  8. അശ്വിനികുമാരൻ

    4th ?

    1. ♥️

      1. Thanks ♥️

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ ?

    2nd

    1. ♥️

    1. ♥️

      1. Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.