“അലക്സ് സാറല്ലേ…. പ്രഫസർ പറഞ്ഞിരുന്നു” കയ്യിൽ പങ്കായം പിടിച്ചൊരു നിഴൽ അയാൾക്ക് നേരെ കൈനീട്ടി.
സ്ഥാനം തെറ്റികിടന്ന മങ്കിക്യാപ് നേരെയാക്കികൊണ്ട് അലക്സ് വള്ളത്തിലേക്ക് വലത്കാൽ വെച്ചു.
“കുറച്ചുകൂടി നേരത്തെ വരായിരുന്നില്ലേ സാബ്.ഇവിടെ നേരത്തെ ഇരുട്ടിറങ്ങും ആറുമണിയൊക്കെ കഴിഞ്ഞാ പിന്നെ നേരെ എതിരെ നിക്കുന്നവനെപോലും കാണാൻ കഴിയില്ല.”ധൃതിയിൽ വള്ളം തുഴയുന്നതിന്റെ ഇടയിൽ അയാൾ പറഞ്ഞു.
ദൂരെ നിന്ന് കണ്ടതിലും ചെറുപ്പമായിരുന്നു വള്ളക്കാരൻ എന്ന് അലക്സ് വിലയിരുത്തി.
“നിങ്ങടെ പേര് പ്രഫസർ പറഞ്ഞിരുന്നു.ഞാൻ മറന്നു… “
“ഗംഗാറാം “ മോണ കാട്ടിച്ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.
“ സാബ് ഏത് പത്രത്തിൽ നിന്നാണ്” ചിരിക്കുശേഷം ആകാംഷാപൂർവ്വം ഗംഗാറാം ചോദിച്ചു.
“പത്രമല്ല മാഗസിൻ ആണ്.’മിസ്റ്റിരിയസ് ഇന്ത്യ’. ഇന്ത്യയിലുടനീളമുള്ള നിഗൂഢമായ സ്ഥലങ്ങളെ പറ്റിയുള്ള അന്വേഷണങ്ങളാണ് ഞങ്ങളുടെ കണ്ട ന്റ് “
വാക്കുകൾ പലതും മനസ്സിലായില്ലെങ്കിലും ഗ്രാമത്തെപ്പറ്റിയുള്ള വിവരങ്ങളാണ് അലക്സിനറിയേണ്ടത് എന്ന് ഗംഗറാമിന് ബോധ്യമായി.
“ഇങ്ങനെ കുറച്ച് പേര് വരാറുണ്ട് സാബ്.ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾ, പത്രക്കാര് ചില ചരിത്രകാരന്മാര്.എല്ലാവരും രണ്ട് ദിവസം ഗ്രാമത്തിൽ ചിലവഴിച്ച് മടങ്ങും.” നദിയിലേക്ക് നോക്കി അലസഭാവത്തിൽ ഗംഗാറാം പറഞ്ഞു.
“രണ്ട് ദിവസത്തിൽ കൂടുതൽ ആരേയും ഗ്രാമത്തിൽ നിർത്താറില്ല എന്നും ഞാൻ കേട്ടിട്ടുണ്ട്”
“എല്ലാത്തിനും ഒരു നിയമം വേണ്ടേ സാബ്.” അലക്സ് പറഞ്ഞത് തീരെ പിടിക്കാത്ത മട്ടിൽ അയാൾ പറഞ്ഞു.
“പുറം ലോകത്തിൽ നിന്ന് എന്തെങ്കിലും മറയ്ക്കേണ്ടവർക്കല്ലേ അതിന്റെ ഒക്കെ ആവശ്യം ഉള്ളു” അലക്സ് വിട്ടുകൊടുത്തില്ല.
“രണ്ട് ദിവസം ഗ്രാമത്തിൽ തങ്ങാനനുവദിക്കുക.ആചാരങ്ങൾക്ക് ഉളളിൽ നിന്നുകൊണ്ടുള്ള സഹായങ്ങൾ ചെയ്ത് കൊടുക്കുക.ഇതായിരുന്നു പ്രഫസറുടെ വാക്കുകൾ.ഗ്രാമത്തെ പറ്റിയും ഞങ്ങളുടെ സംസ്കാരത്തെപ്പറ്റിയും എഴുതാൻ വരുന്നൊരു പത്രക്കാരൻ എന്ന നിലയിലാണ് പ്രഫസർ നിങ്ങളെ പരിചയപ്പെടുത്തിയത്.അതിൽ കൂടുതലൊന്നും എന്റെ പരിധിയിൽ വരുന്നതല്ല” ഒരു വേള തുഴയൽ നിർത്തിക്കൊണ്ട് ഗംഗാറാം പറഞ്ഞു.
“എനിക്കറിയേണ്ടത് ഗ്രാമത്തെ പറ്റിയാണ് പക്ഷെ അവിടത്തെ സംസ്കാരത്തെപ്പറ്റിയല്ല”
Brilliant story dear… ഒരു തരത്തിലുള്ള ഊഹവും തരാതെ അവസാന ഭാഗത്തേക്ക് എത്തിച്ചു വളരെ വ്യത്യസ്തമായ ഒരു കാര്യം നന്നായി കൈകാര്യം ചെയ്തതിനു എന്റെ ആശംസകൾ
Thanks ???
Orru vibhagathinte prasnangal alpam nigoodamayi paranju theerthu. Climax vare vendi vannu motham connect akan
??? thanks ♥️♥️
ഒന്നുരണ്ടു പ്രാവശ്യം വായിച്ച്‌നോക്കിയിട്ടാണ് സംഗതി ഓടിയത്.. സമൂഹത്തിൽ എല്ലാരും ചെന്നെത്തിനോക്കാത്ത ഒരു ഭാഗം .അതൊരു mistery ആയി അവതരിപ്പിച്ചത് നന്നായിട്ടുണ്ട്.
തോനെ ഹാർട്‌സ്
Thanks bro ♥️♥️
Entho onnu vann kayari erangipoyi?✌️You Are hunting…. hunting the minds….?
??? thanks bro
വായിച്ചു കഴിഞ്ഞപ്പോ ന്തോ ഒരു കിളി പോയ അവസ്‌ഥ ?….. പറഞ്ഞു നിർത്തിയ വാക്കുകൾക്ക് ഒരുപാട് അർത്ഥം ഉണ്ടെന്നു തോനുന്നു……. ഒന്നുംകൂടി ഇരുത്തി വായിക്കട്ടെ..??…..സ്നേഹത്തോടെ?????
???♥️♥️♥️
Thanks bro ♥️
♥️
4th ?
♥️
Third
Super ❤️?
Thanks ♥️
2nd
♥️
1st
♥️
Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️