പെരുന്നാൾ സമ്മാനം [നൗഫു] 3744

 

“അന്ന് ഇവൾ എനിക്ക് തന്നതിന്റെ പകുതി പേലും ഇതായിട്ടില്ലെന്ന് എനിക്കറിയാം…

 

ഇൻശാഅല്ലാഹ്‌ പടച്ചോനെ കരുതി എന്റെ മോള് ഇപ്പൊ ഇത് വാങ്ങണം.. ഇവിടുത്തെ അവസ്ഥ എനിക്കിപ്പോ അറിയാം

 

സ്വന്തം ഇത്ത തരുന്നതാണെന്ന് കരുതിയാൽ മതി “..

 

ഇത്ത അതും പറഞ്ഞു ബലമായി തന്നെ സജ്‌ന യുടെ കയ്യിൽ ഏൽപ്പിച്ചു…

 

ഞാൻ ഇതെല്ലാം കണ്ടു എന്ത് പറയണമെന്ന് അറിയാതെ ഇരുന്നു…

 

+++

 

പിന്നെയും കുറെ പേർ സജ്‌നയെ അന്വേഷിച്ചു വീട്ടിലേക് വന്നു…

 

തൊട്ടടുത്ത വീട്ടിലെ രമണി യേച്ചി മോൾക് ഉടുപ്പുമായി ആയിരുന്നു വന്നത്… കുറച്ചു പൈസയും ഉണ്ടായിരുന്നു കയ്യിൽ..

 

അവരുടെ മോൾക് ഓണത്തിന് ഡ്രസ്സ്‌ എടുത്തു കൊടുത്തത് സജ്‌നയായിരുന്നു…

 

വേറെയും കുറെ പേർ അവളുടെ കൈയിൽ പൈസ കൊണ്ട് കൊടുത്തു..

 

അവരിൽ പകുതി പേരും എന്റെ തൊട്ട അയൽവാസികൾ ആയിരുന്നെങ്കിലും.. ഒരിക്കൽ പോലും അവർക്ക് വേണ്ടി എന്തേലും ചെയ്യണമെന്ന് എന്റെ മനസ്സിൽ തോന്നിയിട്ടില്ല…

 

1 Comment

  1. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.