പെരുന്നാൾ സമ്മാനം [നൗഫു] 3670

 

സജ്‌ന യുടെ മുഖം കരയുന്നത് പോലെ ആയിട്ടുണ്ട്… അല്ല അവളിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒലിച്ചു ഇറങ്ങുന്നുണ്ട്…

 

“നീ എന്താ കരയുന്നോ…”

 

ഇത്ത ഉടനെ തന്നെ അവളെ ചേർത്തു പിടിച്ചു..

 

കുറച്ചു നിമിഷങ്ങൾ അവരുടെ വിധുമ്പലുകൾ മാത്രം കേൾക്കാം… തേങ്ങി കരയുന്നത് പോലെ…

 

അയ്യേ നല്ലൊരു ദിവസമായിട്ട് നീ എന്നെ കൂടി കരയിക്കും എന്ന് പറഞ്ഞു ഇത്ത സജ്‌ന യെ വിട്ടു നിർത്തി…

 

കേട്ടോ റാഫി.. കഴിഞ്ഞ പെരുന്നാളിന്…

 

“ഇവൾക്ക് ഓർമ്മ യുണ്ടോ എന്നറിയില്ല ഓർമ്മയുണ്ടോ.. കയ്യിൽ ഒരു പൈസ പോലും ഇല്ലാതെ എന്ത് ചെയുമെന്നറിയാതെ പടച്ചോനെ വിളിച്ചു നിസ്‌കരപ്പയായിൽ കിടന്നു ദുആ ചെയ്ത സമയതായിരുന്നു ഇവൾ വീട്ടിലേക് കയറി വന്നത്…

 

വീട്ടിൽ ഞാനും രണ്ടു പൈതങ്ങളുമല്ലേ ഉള്ളൂ..  ഇക്ക പോയതിൽ പിന്നെ പെരുന്നാൾ ആഘോക്ഷിച്ചിട്ടില്ല.. പക്ഷെ അന്ന് മക്കൾ പെരുന്നാളിന് നമുക്കൊന്നും ഇല്ലേ എന്ന് ചോദിച്ചപ്പോൾ.. ഞാൻ ആദ്യമായി എന്റെ സങ്കടം പറഞ്ഞു പടച്ചോനോട് തേടി…

 

എനിക്ക് വേണ്ടി അല്ലായിരുന്നു.. എന്റെ മക്കൾക്കു വേണ്ടി…”

 

ഇത്ത നിറഞ്ഞു വന്ന കണ്ണുനീർ എന്നെ കാണിക്കാതെ കണ്ണിൽ നിന്നും തട്ടി മാറ്റി..

 

1 Comment

  1. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.