പെരുന്നാൾ സമ്മാനം [നൗഫു] 3744

 

“ഹേയ് ഒന്നുമില്ല ഞാൻ ഇത് ഇവിടെ തരാൻ വന്നതാ.  കയ്യിലുള്ള കവർ നീട്ടി കൊണ്ട് ഇത്ത പറഞ്ഞു….”

 

“എന്താണിത്ത ഇത്..”

 

“കവർ വാങ്ങി കൊണ്ട് സജ്‌ന ചോദിച്ചു…”

 

“ഇതൊരു ഉടുപ്പാണ് സൈന മോൾക് വാങ്ങിയതാ…”

 

ഇത്ത അവളോടായി പറഞ്ഞു..

 

“അള്ളോ ഇതൊക്കെ എന്തിനാണിത്ത.. അവിടെ അല്ലേൽ തന്നെ ബുദ്ധിമുട്ടല്ലേ.. അതിനിടയിൽ…”

 

ഇത്തയുടെ ഭർത്താവ് രണ്ടു കൊല്ലം മുമ്പ് മരണപെട്ടിരുന്നു.. അവർക് അങ്ങനെ ആരും സഹായത്തിനു ഇല്ലായിരുന്നു..  തൊട്ടടുത്തുള്ള ഞാൻ പോലും അവരെ കുറിച്ച് അന്വേഷിക്കാറില്ല…

 

ഒരു ആങ്ങള ഇപ്പൊ അടുത്ത് എങ്ങാനും ആയിരുന്നു സൗദിയിലേക്ക് പോയത്…

 

“അത് സാരമില്ല മോളെ .. എന്റെ മോൾക് വാങ്ങുന്നത് പോലെ തന്നെ യല്ലേ എനിക്ക് സൈനയും…

 

ഇന്നാ നീ ഇതും കൂടേ കയ്യിൽ വെക്കു..”

 

ഇത്ത ഉടനെ തന്നെ കയ്യിലുള്ള ചെറിയ പൊതി സജ്‌നയെ ഏൽപ്പിക്കാൻ നോക്കി..

 

“ഇത്ത ഇത് പൈസ യാണോ.”

 

പൊതി വാങ്ങാതെ സജ്‌ന ചോദിച്ചു..

 

“ആ മോളെ.. എന്റെ ആങ്ങള കുറച്ചു പൈസ അയച്ചിരുന്നു പെരുന്നാൾ ആയിട്ട്.. അതിൽ നിന്നും കുറച്ചു ഞാൻ നിനക്ക് തരാനായി വന്നതാ…”

 

ഇവിടെ എന്താണ് നടക്കുന്നതെന്ന് അറിയാതെ ഞാൻ അവരെ രണ്ടു പേരെയും നോക്കി..

 

1 Comment

  1. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.