പെരുന്നാൾ സമ്മാനം [നൗഫു] 3744

 

പിന്നെയും പലതും ചെയ്തു നോക്കി.. ഒരു സാധാരണ കാരനായ പ്രവാസി എന്ത് ചെയ്താലും വിജയം കണ്ടെത്താൻ കുറച്ചു വിയർക്കുമല്ലോ..

 

അവസാനം നിൽക്കകല്ലിയില്ലാതെ തോൽവി സമ്മതിച്ചു പണ്ടെങ്ങോ പരിചയമുള്ള ഓരോ പ്രവാസി യെയും മുട്ടി നോക്കും..

 

എന്ത് ജോലിയും ചെയ്യാം നീ എങ്ങനെയും ഒരു വിസ ഒപ്പിച്ചു കൊണ്ട എന്ന് പറഞ്ഞു കൊണ്ട്…

 

++++

 

കഴിഞ്ഞ വർഷവും അതിന് മുമ്പത്തെയും പെരുന്നാൾ ഓർമ്മകൾ മായാതെ മുന്നിലേക്ക് വന്നു…

 

“എന്തിനാടി.  ഇരുപതിനായിരം രൂപ ..”

 

പെരുന്നാളിന്റെ പത്തു ദിവസം മുന്നേ ഇരുപതിനായിരം രൂപ അയക്കാനായി പറഞ്ഞ സജ്‌ന യോട് ഞാൻ ചോദിച്ചു..

 

“ഇക്ക മോൾക് ഡ്രസ്സ്‌ എടുക്കണ്ടേ..  പിന്നെ ഇവിടെ കുറച്ചു ചിലവൊക്കെ ഇല്ലേ…”

 

“അതിന് ഇത്രയും പൈസ വേണോ… കഴിഞ്ഞ പെരുന്നാളിനും നീ വാങ്ങിയല്ലോ ഇരുപതിനായിരം “..

 

അവൾക് എന്റെ ചോദ്യം ഇഷ്ട്ടമായില്ല എന്ന് തോന്നുന്നു… ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു..

 

അവളെ വിശമിപ്പിക്കണ്ടല്ലോ എന്ന് കരുതി ഞാൻ ആ പെരുന്നാളിനും.  അടുത്ത പെരുന്നാളിനും അവൾ ചോദിച്ച പൈസ അയച്ചു കൊടുത്തു..

 

1 Comment

  1. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.