പെരുന്നാൾ സമ്മാനം [നൗഫു] 3670

 

ലോകം മുഴുവൻ സാധാരണ നിലയിലേക് ആയിട്ടും ഇവിടെ മാത്രം ഒരു മാറ്റവുമില്ല.. അതെങ്ങനെ…  നന്നായാൽ ജനങ്ങൾ രക്ഷപെട്ടു പോവില്ലേ അതാവും.. എന്റെ മനസിൽ ഓരോരോ ചിന്തകൾ ഇങ്ങനെ നിറഞ്ഞു വന്നു..

 

“ഇക്കാ.. ഞാൻ കുറച്ചു പൈസ ചോദിച്ചു നോക്കട്ടെ വീട്ടിലേക് വിളിച്ചിട്ട്..”

 

ഞാനും മോളും നിൽക്കുന്ന സ്ഥലത്തേക്ക് വന്നു കൊണ്ടായിരുന്നു സജ്‌ന ചോദിച്ചത്..

 

“വേണ്ടാ.. “

 

എന്റെ ഉത്തരം പെട്ടന്ന് തന്നെ വന്നു  

 

ലീവിന് വന്ന സമയം അവിടെ  നിന്നും കുറെ സഹായിച്ചിട്ടുണ്ട് ഇത് പോലെ.. ഒന്നും ഇത് വരെ മടക്കി കൊടുക്കാൻ പോലും കഴിഞ്ഞിട്ടില്ല.. അവിടെ ഉള്ള എന്റെ അളിയന്മാരും എന്നെ പോലെ തന്നെ അല്ലെ..

 

നാട്ടിലാണേൽ ഓരോ ബിസിനസ് ചെയ്യാൻ നോക്കി വാങ്ങിയ കടങ്ങൾ തന്നെയുണ്ട് രണ്ടു രണ്ടര ലക്ഷത്തിനു മുകളിൽ..

 

ആദ്യം പച്ചക്കറി കച്ചവടം ആയിരുന്നു.. അതിന് വേണ്ടി ഒരു ഗുഡ്‌സും കുറച്ചു പച്ചക്കറി യും വാങ്ങി അലഞ്ഞു.. കച്ചവടം ബഹു കേമമായത് കൊണ്ട് തന്നെ പെട്ടന്ന് കട്ടപ്പുറത് കയറി…

 

Cc തെറ്റിയത് കൊണ്ട് തന്നെ ഒന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ അവർ വന്നു പിടിച്ചു കൊണ്ട് പോയി…

 

1 Comment

  1. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.