പെരുന്നാൾ സമ്മാനം [നൗഫു] 3670

 

എവിടുന്ന് എടുത്തു കൊടുക്കാനാണ് ഞാൻ എന്റെ മോൾക് ഉടുപ്പ്.. ആർക്കും എടുത്തില്ലേലും ഓൾക്കെങ്കിലും എന്തെങ്കിലും എടുക്കണ്ടേ..

 

അതായിരുന്നു എന്റെ ഉള്ളിനെ നീറി പുകച്ചു കൊണ്ടിരുന്നത്…

 

ഗൾഫിൽ ആയിരുന്നപ്പോൾ ഓരോ മാസം എന്നോണം ഡ്രസ്സ്‌ എടുത്തു കൊടുത്തിരുന്നു എല്ലാവർക്കും.. പക്ഷെ കൊറോണ തുടങ്ങിയപ്പോൾ അവിടെ രക്ഷ ഉണ്ടാവില്ല എന്ന് കരുതി ഓടി വന്നതാണ് ഇവിടെ…

 

അത് കൊണ്ട് എന്താ.. എണ്ണിച്ചുട്ട അപ്പം പോലെ ആയിരുന്നു കിട്ടുന്ന ശമ്പളമെങ്കിലും… ഇപ്പൊ അത് പോലും ഇല്ലാണ്ടായി…

 

മോളെ ചോദ്യത്തിന് പോലും ഉത്തരം നൽകാൻ കഴിയുന്നില്ല…ഇടക്ക് ഒന്നിനും കൊള്ളാത്തവനായി പോലും തോന്നാറുണ്ട് മനസ്സിൽ…

 

വീട്ടിൽ ഉള്ളതിനെ പറഞ്ഞാൽ മതിയല്ലോ.. അവിടെ കൊറോണ കൂടിയപ്പോൾ എല്ലാം ഉപേക്ഷിച്ചു ഓടി പോരാൻ അവൾക്കായിരുന്നു  നിർബന്ധം..

 

1 Comment

  1. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.